Month: April 2022
-
Kerala
പി ശശിയുടെ നിയമനം:താൻ പറഞ്ഞതായി വന്ന വാർത്തകൾ മാധ്യമ സൃഷ്ടി
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചത് പാർട്ടി ഒറ്റക്കെട്ടായാണെന്ന് പി. ജയരാജൻ. ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളാണ് ശശി. ഞാൻ കൂടി പങ്കാളിയായ സംസ്ഥാന കമ്മിറ്റിയാണ് നിയമനം തീരുമാനിച്ചതെന്നും ജയരാജൻ പറഞ്ഞു. പാർട്ടി കമ്മിറ്റിയിലെ ചർച്ച പുറത്തുപറയാനാകില്ല. ഇതുമായി ബന്ധപ്പെട്ട മറ്റ് വാർത്തകൾ മാധ്യമ സൃഷ്ടിയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിനെതിരേ സിപിഎം സംസ്ഥാന സമിതിയിലാണ് ജയരാജൻ രൂക്ഷ വിമർശനം ഉയർത്തിയത്. നിയമനത്തിൽ സൂക്ഷ്മത പുലർത്തണമായിരുന്നുവെന്നാണ് ജയരാജൻ ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രത വേണമായിരുന്നു. ശശിക്കെതിരേ പാർട്ടിയിൽ എന്തിന്റെ പേരിലാണോ നടപടി എടുത്തത്, അതേ തെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ടെന്നും ജയരാജൻ സംസ്ഥാന സമിതിയിൽ പറഞ്ഞതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Read More » -
NEWS
10 കന്നുകാലികളെയെങ്കിലും ദിവസേന സംരക്ഷണ കേന്ദ്രങ്ങളിലെത്തിക്കണം; ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി യോഗി ആദിത്യനാഥ്
ലക്നൗ :ദിവസവും 10 കന്നുകാലികളെങ്കിലും സംരക്ഷണ കേന്ദ്രങ്ങളിലെത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള വിപുലമായ പദ്ധതിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.അരലക്ഷം കന്നുകാലികളെ സംരക്ഷിക്കാന്‍ 50 മെഗാ ഷെല്‍ട്ടറുകള്‍ 100 ദിവസത്തിനുള്ളില്‍ നിര്‍മിക്കും.ഇതേതുടർന്നാണ് ദിവസവും 10 കന്നുകാലികളെങ്കിലും സംരക്ഷണ കേന്ദ്രങ്ങളിലെത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് യോഗി നിര്‍ദേശം നല്‍കിയത്. അതേസമയം 1970 ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് (ബംഗ്ലദേശ്) കുടിയേറിയ 63 ബംഗാളി ഹിന്ദു അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് രണ്ടേക്കര്‍ വീതം കൃഷിഭൂമിയും വീടു വയ്ക്കാന്‍ സ്ഥലവും 1.20 ലക്ഷം രൂപയും യോഗി സര്‍ക്കാര്‍ വിതരണം ചെയ്തതു.
Read More » -
Kerala
KSEB വിഷയത്തില്‍ ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
KSEB വിഷയത്തില്‍ ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പ്രതികാര ബുദ്ധിയില്ലാതെയും കാലതാമസം ഉണ്ടാകാതെയും പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വിഷയവും ചര്‍ച്ച ചെയ്തു, സമരം ചെയ്തത് കുറ്റമായി കാണാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്ന KSEB ജീവനക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്. KSEBയുടെ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് ബോര്‍ഡ് മാത്രമാണ്, സര്‍ക്കാര്‍ ഇടപെടുന്ന പതിവില്ല. രണ്ടു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. KSEB യിലെ വിവിധ ഓഫീസേഴ്സ് യൂണിയനുകളുടെ യോഗം ഓണ്‍ലൈന്‍ ആയിട്ടാണ് ചേര്‍ന്നത്. സമരം ശക്തമായി തുടരാന്‍ KSEB ഓഫീസേഴ്സ് അസോസിയേഷന് തീരുമാനിച്ച സഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. അതേസമയം കെഎസ്ഇബി ചെയര്‍മാന്റെയും മാനേജ്മെന്റിന്റെയും പ്രതികാര നടപടികള്‍ക്കെതിരെ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് ഈ മാസം പതിനൊന്നിന് വൈദ്യുതി ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സമരമാണ് താല്കാലികമായി നിര്‍ത്തിയത്.
Read More » -
Tech
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കെൽട്രോൺ സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, വെബ്ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, പ്രോഗ്രാമിംഗ് ഇൻ ജാവ, ഡോട്ട്നെറ്റ്, പൈത്തൺ, സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നിവയാണ് കോഴ്സുകൾ. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററുമായോ 0471-2337450, 9544499114 നമ്പറുകളിലോ ബന്ധപ്പെടണമെന്ന് സ്ഥാപനമേധാവി അറിയിച്ചു.
Read More » -
NEWS
കോവിഡ് കേസുകൾ വർധിക്കുന്നു; മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ
ന്യൂഡൽഹി: ദില്ലിയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മാസ്ക് ഉപയോഗം വീണ്ടും കര്‍ശനമാക്കി.മാസ്ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കാനാണ് ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനം. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ദില്ലിയിലാണ്. രാജ്യതലസ്ഥാനത്ത് ഇന്നലെ 632 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യം വിലയിരുത്താനാണ് ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതയില്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നത്. മാസ്ക് ഉള്‍പ്പടെ പ്രധാന കൊവിഡ് മാനദണ്ഡങ്ങള്‍ തിരികെ കൊണ്ടുവരാന്‍ യോഗത്തില്‍ തീരുമാനമായി.മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം.പരിശോധനയും വാക്സിനേഷനും കൂട്ടാനും യോഗത്തില്‍ നിര്‍ദേശമുണ്ട്.എന്നാല്‍ സ്കൂളുകള്‍ തത്ക്കാലം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറില്ല. ആള്‍ക്കൂട്ടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തില്ല. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ അറുപത് ശതമാനം വര്‍ധിച്ചു.ഇരുപത്തിനാല് മണിക്കൂറിനിടെ 2067 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.40 മരണവും റിപ്പോര്‍ട്ട് ചെയ്തു.മഹാരാഷ്ട്ര,…
Read More » -
Kerala
സർക്കാർ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി ആഘോഷം നടത്തുന്നു: കെ.സുരേന്ദ്രൻ
കോഴിക്കോട്: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ശതകോടിക്കണക്കിന് രൂപ ധൂർത്തടിച്ച് പിണറായി സർക്കാർ ഒന്നാംവാർഷികം ആഘോഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങുമ്പോൾ വലിയ അഴിമതി ലക്ഷ്യം വെച്ച് പിണറായി വാർഷികാഘോഷം നടത്തുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് വൻതോതിൽ പണം ചിലവഴിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കേരളം വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരി ആഘോഷം നടത്തുന്നത് ജനവഞ്ചനയാണെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പോപ്പുലർ ഫ്രണ്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ഇരു കൂട്ടരുമായുള്ള സഖ്യം യാഥാർത്ഥ്യമാവുമെന്ന് ഉറപ്പായി. മന്ത്രി ഗോവിന്ദനും കോടിയേരിയും തീവ്രവാദികളെ വെള്ളപൂശുകയാണ്. ഇത് കേരളത്തിന്റെ സ്വൈര്യജീവിതം തകർക്കും. കേരളത്തിൽ കലാപമുണ്ടാവാനാണ് സിപിഎം ആഗ്രഹിക്കുന്നത്. പാലക്കാട്ടെ സർവ്വകക്ഷിയോഗം വെറും പ്രഹസനം മാത്രമായിരുന്നു. സമാധാനം പുനസ്ഥാപിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More » -
Crime
ഭാര്യയെ വെട്ടിക്കൊന്നു, തടസംപിടിച്ച ഭാര്യാസഹോദരിയുടെ കൈവെട്ടിമാറ്റി; പിന്നീട് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കൊട്ടാരക്കര: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇതിനിടെ തടസം പടിക്കാനെത്തിയ ഭാര്യാസഹോദരിയുടെ കൈ വെട്ടിമാറ്റുകയും ചെയ്തു. കൊട്ടാരക്കര നെടുവത്തൂര്‍ പുല്ലാമലയിലാണ് സംഭവം. പുല്ലാമല കല്ലുവിള താഴതില്‍ രാജ(62)നാണ് ഭാര്യ രമാവതി(56)യെ വെട്ടികൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഇന്ന് 12 മണിയോടെയാണ് സംഭവം. വീടിനടുത്ത റബര്‍തോട്ടത്തിലാണ് ദാരുണസംഭവം നടന്നത്. ഏറെ നാളായി കുടുംബ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. മദ്യത്തിനും മറ്റ് ലഹരി വസ്തുക്കള്‍ക്കും അടിമയായ രാജന് സ്ഥിരം വീട്ടില്‍ സംഘര്‍ഷമുണ്ടാക്കുമായിരുന്നു. പൊലീസില്‍ രാജനെ വിളിപ്പിച്ച് വീട്ടില്‍ നിന്നുമാറി നില്‍ക്കണമെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഏറെക്കാലമായി വീട്ടില്‍ വരാറുണ്ടായിരുന്നില്ല. അതിനിടയില്‍ ഒരാഴ്ചമുന്പ് രമാവതിയുടെ അമ്മ മരിച്ചു. പ്രദേശത്ത് എത്തിയിരുന്ന രാജന് വീട്ടിലേക്ക് പലരും വിളിച്ചിട്ടും വന്നില്ല. ഇന്ന് രാവിലെ മൈക്രോ ഫിനാന്‍സിനുള്ള പണമടക്കാന്‍ പോയിമടങ്ങുകയായിരുന്നു രമാവതിയും രതിയും. റബ്ബര്‍ തോട്ടത്തില്‍ വച്ചായിരുന്നു ആക്രമണം. സഹോദരിയെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ എത്തുന്നതിനിടയിലാണ് രതിക്ക് വെട്ടേറ്റത്. ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയാണ്…
Read More » -
LIFE
അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് കുരുവിക്കൊരു കൂട് പദ്ധതി
അങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് കുരുവിക്കൊരു കൂട് പദ്ധതിഅങ്ങാടിക്കുരുവികളുടെ അതിജീവനത്തിനായി തിരുവനന്തപുരത്ത് നടപ്പിലാക്കി വരുന്ന കുരുവിക്കൊരു കൂട് പദ്ധതി വിപുലീകരിക്കുമെന്നും ഇത് സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്. കുരുവിക്കൊരു കൂട് പദ്ധതിയുടെ രണ്ടാം ഘട്ടം തിരുവനന്തപുരം പാളയം കണ്ണിമാറ മാര്‍ക്കറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങാടിക്കുരുവികളടക്കമുള്ള ചെറുജീവികളെ സഹജീവികളായി കണ്ട് അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഓരോരുത്തരും പ്രയത്നിക്കണം. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ തൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവറുമാരുമുള്‍പ്പെടെ ജില്ലയിലെ വിവിധ മാര്‍ക്കറ്റുമായി ബന്ധപ്പെടുന്നവരുടെ സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് ഗുണകരമാവുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതി സംരക്ഷണത്തിന് പക്ഷികളുടെ സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു പറഞ്ഞു. കുരുവിസംരക്ഷകരായ തൊഴിലാളികള്‍ക്കുള്ള ടീ ഷര്‍ട്ടുകളും മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ഇരുമന്ത്രിമാരും സംയുക്തമായി കുരുവികള്‍ക്കുള്ള കൂടുകള്‍ സ്ഥാപിച്ചു. രണ്ടാം ഘട്ടത്തില്‍ ആദ്യം കണ്ണിമാറ, ചാല മാര്‍ക്കറ്റുകളില്‍ അന്‍പത് വീതം കൂടുകളാണ് സ്ഥാപിക്കുക. തുടര്‍ന്ന് ജില്ലയിലെ…
Read More » -
Local
വണ്ണപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടുപോത്തിനെ കാടുകയറ്റി
വണ്ണപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപോത്തിനെ കാടുകയറ്റി. ഇന്ന് രാവിലെയാണ് ഷാജി എന്നയാളുടെ റബർ തോട്ടത്തിലെ കിണറ്റിൽ കാട്ടുപോത്തിനെ വീണ നിലയിൽ കണ്ടത്. പിന്നാലെ വിവരം വനംവകുപ്പിനെ അറിയിച്ചു. കിണിറിന്റെ ഒരു വശം ജെസിബി ഉപയോഗിച്ച് ഇടിച്ച് താഴ്ത്തിയ ശേഷമാണ് പോത്തിന് പുറത്തേക്ക് കടക്കാൻ കഴിഞ്ഞത്. ജനവാസ മേഖലയിലേക്ക് ഓടിയ പോത്തിനെ പിന്നീട് തൊമ്മൻകുത്ത് വനപ്രദേശത്ത് കടത്താൻ കഴിഞ്ഞു. വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ തിരിച്ച് കാട്ടിലേക്ക് അയയ്ക്കാൻ കഴിഞ്ഞത്.
Read More » -
Crime
സുഹൃത്തുക്കളായ പെണ്‍കുട്ടികൾ വിഷക്കായ കഴിച്ചു,ഒരാൾ മരിച്ചു
സുഹൃത്തുക്കളായ പെണ്‍കുട്ടികൾ വിഷക്കായ കഴിച്ചു,ഒരാൾ മരിച്ചു സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികൾ വിഷക്കായ കഴിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ്, വെള്ളൂർ സ്വദേശികളായ പെണ്‍കുട്ടികളാണ് വിഷക്കായ കഴിച്ചത്. ഇതിൽ തലയോലപ്പറമ്പ് സ്വദേശിനിയാണ് മരിച്ചത്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് റീൽസ് വീഡിയോകൾക്കായി ഇരുവരും ഒന്നിച്ച് വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുകയും പതിവായിരുന്നു. ഇത് വീട്ടുകാർ വിലക്കിയതോടെ ഇരുവരും വിഷമത്തിലായി. തിങ്കളാഴ്ച വെള്ളൂർ സ്വദേശി സ്വന്തം വീട്ടിൽ വച്ച് വിഷക്കായ കഴിച്ചു. ഇതോടെ ബന്ധുക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചികിത്സകൾക്ക് ശേഷം പെണ്‍കുട്ടിയെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഇതറിഞ്ഞ തലയോലപ്പറമ്പ് സ്വദേശി വീട്ടിൽ വച്ച് വിഷക്കായ കഴിച്ചു. ഈ കുട്ടിയാണ് ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വെള്ളൂർ സ്വദേശിനിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More »