Month: April 2022

  • NEWS

    സന്തോഷ് ട്രോഫി: മേഘാലയക്കെതിരെ കേരളത്തിന് സമനില

    പയ്യനാട് :തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളത്തിന് സന്തോഷ് ട്രോഫിയിൽ മേഘാലയക്കെതിരെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ഒപ്പത്തിനൊപ്പം നിന്ന ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ചാണ് സമനിലയുമായി തിരിച്ചു കയറിയത്.ഇതിനിടയിൽ കേരളം ഒരു പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. ആദ്യം ലീഡെടുത്തത് കേരളമാണെങ്കിലും 40 ആം മിനുട്ടില്‍ മേഘാലയ ഗോള്‍ മടക്കി.വയനാട്ടുകാരനായ മുഹമ്മദ് സഫ്നാദാണ് ആദ്യ പകുതിയുടെ പതിനെട്ടാം മിനുട്ടില്‍ കേരളത്തിനായി ഗോള്‍ കണ്ടെത്തിയത്. 55-ാം മിനിറ്റില്‍ കേരളത്തെ ഞെട്ടിച്ച്‌ മേഘാലയ ലീഡെടുത്തു. ഫിഗോ സിന്‍ഡായ് ആണ് മേഘാലയയെ മുന്നിലെത്തിച്ചത്. കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഹെഡറിലൂടെയായിരുന്നു ഫിഗോയുടെ ഗോള്‍. എന്നാല്‍ ലീഡെടുത്ത മേഘാലയയുടെ ആഘോഷമടങ്ങും മുൻപ് കേരളം സമനില പിടിച്ചു. 58-ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജ് എടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു കേരളത്തിന്‍റെ സമനില ഗോള്‍. മുഹമ്മദ് സഹീഫ് ആണ് പന്ത് വലയിലേക്ക് തട്ടിയിട്ടത്. അതേസമയം രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി കേരളം പാഴാക്കി.കളിയുടെ 49-ാം മിനുട്ടില്‍ ജെസിനെ മേഘാലയ താരം ബോക്സില്‍…

    Read More »
  • NEWS

    സ്കൂള്‍ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു

    നോയിഡ: സ്കൂള്‍ ബസിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുന്നതിനിടെ തല തൂണിലിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു. ഗാസിയാബാദ് മോദിനഗര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി അനുരാഗ് മെഹ്റയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.സ്‌കൂളിലേക്ക് പോകുന്നതിനിടയിൽ ബസിന്റെ ജനലിലൂടെ അനുരാഗ് പുറത്തേക്ക് നോക്കിയപ്പോള്‍ തല തൂണില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അതേ വഹനത്തിൽ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.

    Read More »
  • India

    കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍ മു​ന്‍ ചീ​ഫ് സ​യ​ന്‍റി​സ്റ്റ്

    രാ​ജ്യ​ത്തെ ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് ന​യി​ക്കി​ല്ലെ​ന്ന് ഐ​സി​എം​ആ​ര്‍ മു​ന്‍ ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡോ​ക്ട​ര്‍ ആ​ര്‍. ഗം​ഗാ​ഖേ​ദ്ക​ര്‍. ഒ​മി​ക്രോ​ണി​ന്‍റെ ഉ​പ​വി​ഭാ​ഗ​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലു​ണ്ട്. എ​​ല്‍ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​തി​നാ​ല്‍ നാ​ലാം ത​രം​ഗ​ത്തി​ന് സാ​ധ്യ​ത കാ​ണു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​മെ​മ്പാ​ടും ബി​എ.2 വേ​രി​യ​ന്‍റാ​ണ് ഇ​പ്പോ​ഴും വ്യാ​പി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​നു​ശേ​ഷം സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ന്ന​തി​നാ​ല്‍ ആ​ളു​ക​ള്‍ സ​മൂ​ഹി​ക​മാ​യി സ​ജീ​വ​മാ​യ​താ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം. രോ​ഗ​വ്യാ​പ​നം കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ മാ​സ്‌​ക് ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കി​യ​തും ഇ​പ്പോ​ഴ​ത്തെ രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും ഗം​ഗാ​ഖേ​ദ്ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല.

    Read More »
  • NEWS

    ദില്ലി ജഹാംഗീർ പുരി സംഘർഷം ആസൂത്രിതം;മുഖ്യസൂത്രധാരനായ അന്‍സാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം നിൽക്കുന്ന ഫോട്ടോ പുറത്ത്

    ദില്ലി: വടക്ക്‌ പടിഞ്ഞാറന്‍ ദില്ലിയിലെ ജഹാംഗിര്‍പുരിയില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിന്റെ മുഖ്യസൂത്രധാരനായ അന്‍സാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം പരിപാടികളില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്ത്.സംഘര്‍ഷം ആസൂത്രിതമായിരുന്നെന്നും പ്രദേശത്ത് ന്യൂനപക്ഷ വിഭാഗത്തെ അക്രമത്തിലേക്ക്‌ തള്ളിവിടാനുള്ള ശ്രമമാണ്‌ അരങ്ങേറിയതെന്നും ആരോപണം നിലനിൽക്കെയാണ് ഇത്.രാജ്യത്തിന്റെ പലഭാഗത്തും ഇതേപോലുള്ള ആക്രമണങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നടന്നിരുന്നു. അന്‍സാര്‍ ബിജെപിയുടെ നിയമസഭാ സ്ഥാനാര്‍ഥിയായിരുന്ന സംഗീത ബജാജിന്റെ പ്രചാരണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ആംആദ്‌മി നേതാവ്‌ അതീഷി മര്‍ലേനയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ അന്‍സാര്‍ വലിയ സ്വര്‍ണമാലയും കൈയില്‍ തോക്കുമായി നില്‍ക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം ഉണ്ട്. ആംആദ്‌മി പാർട്ടിയാണ്‌ ആക്രമണത്തിനുപിന്നിലെന്ന്‌ നേരത്തെ ബിജെപി ആരോപിച്ചിരുന്നു.     ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രയ്‌ക്കുനേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് പ്രദേശത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ കടുത്ത ആക്രമണമാണ് ബിജെപി അഴിച്ചുവിട്ടത്.മധ്യപ്രദേശിലും ബംഗാളിലും രാജസ്ഥാനിലും സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു.

    Read More »
  • NEWS

    സഹപ്രവർത്തകയെ വേശ്യയാക്കി  ഫോട്ടോയും മൊബൈല്‍ നമ്ബറും സഹിതം പോസ്റ്ററുകള്‍ പതിച്ചു;മംഗലൂരുവിൽ മൂന്ന് കോളേജ് അധ്യാപകൻ അറസ്റ്റിൽ 

    മംഗളൂരു:  കോളേജ് അധ്യാപികയെ വേശ്യയെന്ന് മുദ്രകുത്തി ഫോട്ടോയും മൊബൈല്‍ നമ്ബറും സഹിതമുള്ള പോസ്റ്ററുകള്‍ ബസ് സ്റ്റാന്റുകളിലും പൊതുടോയ്ലറ്റുകളിലും പതിപ്പിച്ച സംഭവത്തിൽ സഹപ്രവർത്തകരായ മൂന്ന് കോളേജ് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു.അധ്യാപകരായ ബെല്‍ത്തങ്ങാടി സ്വദേശി പ്രകാശ് ഷേണായി (44), സിദ്ധക്കാട്ടെ പ്രദീപ് പൂജാരി (36), ഉഡുപ്പി സ്വദേശി താരാനാഥ് ഷെട്ടി (32) എന്നിവരാണ് അറസ്റ്റിലായത്. കോളേജിലെ നിയമനങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് പ്രതികളുടെ ഈ പ്രവർത്തികൾക്ക് പിന്നിൽ.അധ്യാപിക വേശ്യയാണെന്നാരോപിച്ച്‌ പ്രതികള്‍ മംഗളൂരു സര്‍വ്വകലാശാലയുടെ കീഴിലുള്ള എല്ലാ കോളേജുകള്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും അധ്യാപകര്‍ക്കും ആക്ഷേപകരവും അധിക്ഷേപകരവുമായ ഉള്ളടക്കമുള്ള കത്തുകള്‍ അയച്ചു. പിന്നീട്, പ്രതികള്‍ അധ്യാപികയുടെ ഫോട്ടോയും ബന്ധപ്പെടാനുള്ള വിവരങ്ങളും അടങ്ങുന്ന പോസ്റ്റര്‍ സുള്ള്യ, സംപാജെ, സുബ്രഹ്‌മണ്യ, ചിക്കമംഗളൂരു, മുഡിഗെരെ, മടിക്കേരി, മൈസൂരു, ബാലെഹോന്നൂര്‍, ശിവമോഗ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ബസ് സ്റ്റാന്റുകളിലും പൊതു ടോയ്‌ലറ്റുകളിലും പതിപ്പിച്ചു. ഇതോടെ അധ്യാപികയ്ക്ക് ആവര്‍ത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും അധിക്ഷേപകരമായ കമന്റുകളുള്ള ഇമെയിലുകളും ലഭിച്ചു.ഇതോടെയാണ് അധ്യാപിക പോലീസിൽ പരാതി നൽകിയത്.

    Read More »
  • NEWS

    വിവാഹ വാഗ്ദാനം നല്‍കി പീഡനം;  മലപ്പുറം മഞ്ചേരിയില്‍ തമിഴ്‌നാട് സ്വദേശിനിയുടെ സത്യഗ്രഹം

    മലപ്പുറം: മഞ്ചേരിയിൽ തമിഴ്നാട് സ്വദേശിനിയുടെ സത്യാഗ്രഹം.മഞ്ചേരിക്കടുത്ത് കൂമംകുളത്തെ ഒരു യുവാവിന്റെ വീട്ടുമുറ്റത്താണ് നാലു ദിവസമായുള്ള യുവതിയുടെ സത്യാഗ്രഹം.വിവാഹ വാഗ്ദാനം നല്‍കി ചെന്നൈയില്‍ വച്ച്‌ ഇരുപത്തിമൂന്നുകാരനായ ഇവിടുത്തെ യുവാവ് തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടി ജോലിചെയ്യുന്ന ചെന്നൈയിലെ സ്വകാര്യ ബാങ്കിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു യുവാവ്. ഇതിനിടയിലാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലായത്.വിവാഹ വാഗ്ദാനം നല്‍കി ഏഴ് മാസത്തോളം ഒന്നിച്ചു.പിന്നീട് യുവാവ് ചെന്നൈയില്‍ നിന്ന് മുങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. കഴിഞ്ഞ നാല് ദിവസം മുൻപാണ് പെണ്‍കുട്ടി യുവാവിന്‍റെ വീട്ടിലെത്തിയത്. വിവരമറിഞ്ഞതോടെ പണം നല്‍കി പെണ്‍കുട്ടിയെ തിരിച്ചയക്കാന്‍ വീട്ടുകാര്‍ ശ്രമം നടത്തി.പെണ്‍കുട്ടി വഴങ്ങാതെ വന്നതോടെ വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവീട്ടിലേക്ക് മുങ്ങുകയായിരുന്നു.ഇതോടെ പെൺകുട്ടി വീട്ടുമുറ്റത്ത് സത്യാഗ്രഹം തുടങ്ങി.     ഇതിനിടയിൽ ആരോ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.ചര്‍ച്ചകള്‍ക്കൊടുവില്‍ ചെന്നൈ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായി.നിയമ നടപടികളില്‍ എല്ലാ സഹായവും ചെയ്യാമെന്ന് മഞ്ചേരി പൊലീസും ഉറപ്പ് നല്‍കി.ഇതോടെ നാലു ദിവസത്തെ…

    Read More »
  • പേശികളുടെ വ്യത്യാസം പോലും പിടിച്ചെടുക്കും : ബാലചന്ദ്രകുമാർ

    നടിയെ ആക്രമിച്ച കേസിലെ ചോദ്യംചെയ്യല്‍ നടപടികള്‍ അത്യാധുനിക സംവിധാനങ്ങളോടെയാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ചോദ്യംചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ പേശികള്‍ക്ക് സംഭവിക്കുന്ന വ്യത്യാസം വരെ ഷൂട്ട് ചെയ്യാന്‍ പ്രത്യേക ക്യാമറയുണ്ടെന്ന് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സുരാജിനെയും അനൂപിനെയും ശരത്തിനെയും ചോദ്യം ചെയ്ത ശേഷമായിരിക്കും കാവ്യാമാധവനെ ചോദ്യം ചെയ്യുക എന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നത് എന്നും അതുകൊണ്ടാണ് ഇത് നീളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരാജിനും അനൂപിനും  കാവ്യയെ കുറിച്ച് കൂടുതല്‍ അറിഞ്ഞ ശേഷമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. അതോടൊപ്പം അദ്ദേഹം തന്നെ 20ലധികം ഓഡിയോ ക്ലിപ്പുകള്‍ അന്വേഷണസംഘത്തിന് കൊടുത്തിട്ടുണ്ട്. സുരാജും അനൂപും ഏകദേശം 50ഓളം ഓഡിയോ ക്ലിപ്പിന് മറുപടി നല്‍കേണ്ടിവരുമെന്നും. ദിലീപിനെ കഴിഞ്ഞ് സുരാജും അനൂപുമായിരിക്കും ചോദ്യങ്ങളെ നേരിടാന്‍ ഏറെ ബുദ്ധിമുട്ടുകയെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക ക്യാമറ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍ ചിത്രീകരിക്കുന്നതെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്‌.  ചോദ്യം ചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ റിയാക്ഷൻ ഉള്‍പ്പെടെ ഒരു ചോദ്യം കേള്‍ക്കുമ്പോള്‍ പേശികള്‍ക്ക് ഉണ്ടാകുന്ന…

    Read More »
  • NEWS

    പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ നീട്ടി

    പാലക്കാട്: ജില്ലയില്‍ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. 24 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. ആര്‍.എസ്.എസ് – എസ്.ഡി.പി.ഐ നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്നാണ് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കാവുന്ന സാഹചര്യം അല്ല ജില്ലയില്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നീട്ടുന്നത്.ഇതുപ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്.പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളൊ ഘോഷയാത്രകളൊ പാടില്ല.ജില്ലയിൽ വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

    Read More »
  • NEWS

    സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും

    പയ്യനാട്:  സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളം മേഘാലയെ നേരിടും.രാത്രി എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച കേരളം ആറ് പോയിന്റുമായി നിലവിൽ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെയുമാണ് കേരളം തോല്‍പ്പിച്ചത്.ചാമ്ബ്യന്‍ഷിപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ബംഗാളിനെതിരെ നേടിയ മിന്നും വിജയം ടീമിന്റെ അത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.എന്നാല്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മേഘാലയ ഇറങ്ങുന്നത്.ഫിഗോ സിന്‍ഡായി എന്ന ഇടംകാലന്‍ വിങ്ങറാണ് അവരുടെ ബുദ്ധി കേന്ദ്രം. .

    Read More »
  • NEWS

    ബസിലെ പീഡനവും അപകടവും;കെഎസ്‌ആര്‍ടിസിയില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി

    തിരുവനന്തപുരം :കെഎസ്‌ആര്‍ടിസിയില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. പാലക്കാട് സിഗ്നല്‍ തെറ്റിച്ച്‌ വന്ന ബസിടിച്ച്‌ സീബ്രാലൈനില്‍ നിന്ന വീട്ടമ്മ മരിച്ച സംഭവത്തിലാണ് ഒരു ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍.ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ പിഴവാണെന്ന് ആര്‍.ടി.ഒ വ്യക്തമാക്കി. ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനാണ് അന്വേഷണ വിധേയമായി സസ്‌പെന്റു ചെയ്ത മറ്റൊരാൾ. ബംഗലൂരുവിലേക്കുള്ള ദീര്‍ഘദൂര ബസിന്റെ ഡ്രൈവറാണ് ഷാജഹാന്‍.വിദ്യാര്‍ത്ഥിനി നല്‍കിയ പീഡന ശ്രമം പരാതിയിലാണ് ഷാജഹാനെതിരെ നടപടി.

    Read More »
Back to top button
error: