Month: April 2022

  • NEWS

    വാഹനം വാങ്ങിയാൽ മാത്രം പോര; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇനിയും ധാരാളം പണം നഷ്ടപ്പെടും

    തിരുവനന്തപുരം: വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്ലാസുകളില്‍ ഒരു തരത്തിലുമുള്ള മാറ്റങ്ങൾ പാടില്ല.അതായത് കറുത്ത പേപ്പറോ അലങ്കാര പണികളൊ പാടില്ലെന്ന്.അതേപോലെ ലാമിനേറ്റ് ചെയ്യാന്‍ പാടില്ല. പ്ലാസ്റ്റിക് ലെയറും പാടില്ല. ഇതെല്ലാം ആകാമെന്ന തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വിശ്വസിച്ച്‌ പേപ്പറൊക്കെ ഒട്ടിച്ച്‌ വണ്ടിയുമായി നിരത്തിലിറങ്ങിയാല്‍ പണി കിട്ടും. ഗ്ലാസ് പരിശോധനയ്ക്കായി സ്‌പെഷ്യല്‍ ഡ്രൈവൊന്നും ഉടന്‍ ഇല്ലെങ്കിലും വാഹനപരിശോധനയുടെ കൂട്ടത്തില്‍ ഗ്ലാസും പരിശോധിക്കും.നിയമം തെറ്റിച്ചാല്‍ ആദ്യം പിഴ 250 രൂപ ഈടാക്കും. ആവര്‍ത്തിച്ചാല്‍ 500 രൂപ.പിന്നെയും ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. 2020 ജൂലായില്‍ കേന്ദ്രമോട്ടോര്‍വാഹന നിയമത്തിലെ ചാപ്‌റ്റര്‍ അഞ്ചിലെ റൂള്‍ 100ല്‍ വരുത്തിയ ഭേദഗതിയിലാണ് മുന്‍വശത്തെയും പിന്‍വശത്തെയും ഗ്ലാസുകളില്‍ 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനവും സുതാര്യതവേണമെന്ന നിബന്ധനയുള്ളത്.വാഹനങ്ങളുടെ നിര്‍മ്മാതാക്കളാണ് ഇക്കാര്യം ഉറപ്പാക്കേണ്ടത്. അതായത് യഥാക്രമം 70, 50 ശതമാനം സുതാര്യതയുള്ള ഗ്ലാസുകള്‍ വാഹനത്തിനൊപ്പം നിര്‍മ്മാതാക്കള്‍ നല്‍കും. വാഹന ഉടമ മറ്റൊരു വസ്തുകൊണ്ടും ഇത് ചെയ്യാന്‍ പാടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.  …

    Read More »
  • NEWS

    പി ജെ കുര്യൻ ബിജെപിയിലേക്കെന്ന്  സൂചന

    തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ ബിജെപിയിലേക്ക് എന്ന് സൂചന.ദേശീയ തലത്തില്‍ ഉന്നത പദവി കിട്ടിയാല്‍ കോണ്‍ഗ്രസ് വിടാനാണ് ഇദ്ദേഹത്തിന്റെ നീക്കം.ഇതിന്റെ ആദ്യപടിയായാണ് രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾക്ക് നേരെയുള്ള വിമര്‍ശനമെന്നാണ് വിലയിരുത്തൽ.ഇത് ബിജെപി നേതാക്കളുമായി നടത്തിയ ചില ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണെന്നാണ് പുറത്തുവരുന്ന സൂചന. കോൺഗ്രസ് ആനുകൂല്യങ്ങൾ പറ്റി കേന്ദ്രത്തില്‍ വര്‍ഷങ്ങളായി വിവിധ പദവികളില്‍ ഇരുന്ന നേതാവാണ് പി ജെ കുര്യൻ.ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവിനെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതു വഴി ബിജെപിയും ചില കണക്കുകൂട്ടലുകൾ നടത്തുന്നുണ്ട്.എന്നും കോൺഗ്രസിനൊപ്പം ഉറച്ചു നിന്നവരാണ് കേരളത്തിലെ ക്രൈസ്തവർ.എന്നാൽ മുസ്ലിം ലീഗുമായുള്ള ചില പ്രശ്നത്തിന്റെ പേരിൽ ഈ അടുത്തകാലം മുതൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയാണ് അവർ.ഇതിന്റെ ഗുണം കിട്ടിയത് സിപിഐഎമ്മിനുമായിരുന്നു.പി ജെ കുര്യനിലൂടെ ഈ വോട്ട് ബാങ്കിനെ തങ്ങളിലേക്ക് അടുപ്പിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.   അതേസമയം കേരളത്തിലെ ബിജെപി നേതാക്കളെ അറിയിക്കാതെയാണ് ഈ നീക്കങ്ങള്‍.അടുത്തയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തുന്നുണ്ട്.ഈ…

    Read More »
  • NEWS

    കേരളത്തിന്റെ അടുത്ത ഗവര്‍ണ്ണർ തമിഴ്‌നാട്ടിലെ ബിജെപി നേതാവോ ?

    കേരളത്തിന്റെ അടുത്ത ഗവര്‍ണ്ണറായി തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച്‌ രാജയെത്തുമെന്ന് അഭ്യൂഹം.തമിഴ്‌നാട്ടിലെ ബിജെപി അനുകൂല വാട്സാപ്പ് ഗ്രൂപ്പുകളിലാണ് രാജ അടുത്ത കേരളാ ഗവര്‍ണ്ണറാകുമെന്ന സൂചനകളുള്ളത്.പല ഗ്രൂപ്പുകളിലും ഗവര്‍ണറാകുന്ന രാജയ്ക്ക് ആശംസാ സന്ദേശം നിറയുകയാണ്. ബി.​ജെ.​പി മു​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ  എച്ച് രാജ മു​ൻപ്​ കേ​ര​ള ബി.​ജെ.​പി ഘ​ട​ക​ത്തി​െൻറ സം​ഘ​ട​ന ചു​മ​ത​ല​യും വഹിച്ചിട്ടുള്ള ആളാണ്.തമിഴ്നാട്ടിലെ കാ​ര​ക്കു​ടി​ സ്വദേശിയായ ഇദ്ദേഹം ബജെപി കേ​ന്ദ്ര – സം​സ്​​ഥാ​ന ക​മ്മി​റ്റി​ക​ൾ മു​ഖേ​ന ല​ഭ്യ​മാ​യ കോ​ടി​ക​ളു​ടെ ഫണ്ട് മുക്കിയതായി നേരത്തെ ആരോപണം നേരിട്ടിരുന്നു.   അതേസമയം നിലവിലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൂടുതല്‍ വലിയ ഉത്തരവാദിത്തം കിട്ടുമെന്ന ചര്‍ച്ചയും പൊടിപൊടിക്കുന്നുണ്ട്.പിണറായി സര്‍ക്കാരുമായി നിരന്തരം ഇടഞ്ഞ്, ദേശീയശ്രദ്ധ നേടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്.സ്ഥിരമായി ഡല്‍ഹിയില്‍ തമ്ബടിച്ച്‌ അദ്ദേഹം നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങളും ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഉന്നത ബിജെപി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാന്‍…

    Read More »
  • NEWS

    പത്താം ക്ലാസ് പാസ്സായവർക്ക് വ്യോമസേനയിൽ ജോലി നേടാം

    ന്യൂഡൽഹി :വ്യോമസേനയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ്, കാര്‍പെന്റര്‍, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്.ഉദ്യോഗാര്‍ഥികള്‍ക്ക് indianairforce.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷ സമര്‍പ്പിക്കാം. 2022 ഏപ്രില്‍ 27 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. പത്താം ക്ലാസ് പാസായവര്‍ക്ക് മള്‍ട്ടി ടാസ്‌കിംഗ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷിക്കാം. കാര്‍പെന്റര്‍ തസ്തികകളിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ യോഗ്യതയോ തതുല്യമായ യോഗ്യതയോ വേണം. കുക്ക് തസ്തികകളില്‍ കാറ്ററിങ്ങില്‍ സര്‍ട്ടിഫിക്കറ്റും വേണം. 12-ാം ക്ലാസ് പാസായവര്‍ക്ക് ഹിന്ദി ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. ഹിന്ദിയില്‍ 30 w/pm ഉം ഇംഗ്ലീഷില്‍ 35 w/pm ഉംമാണ് വേണ്ട അടിസ്ഥാന വേഗത. 18 നും 25 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം . ഒബിസി വിഭാഗത്തിന് 18 മുതല്‍ 28 വയസ്സും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് 18 മുതല്‍ 30 വയസ്സുവരെയുമാണ് നിലവിലെ പ്രായ പരിധി.

    Read More »
  • NEWS

    നോട്ട് നിരോധനത്തിന് പിന്നാലെ ഇന്ത്യയിൽ ദാരിദ്ര്യം കൂടിയതായി ലോകബാങ്ക് റിപ്പോർട്ട്

    ന്യൂഡല്‍ഹി: 2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ ഇന്ത്യയിൽ നഗരമേഖലയിലെ ദാരിദ്ര്യം കുത്തനെ ഉയര്‍ന്നതായി ലോകബാങ്ക് പഠനം.ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജന നിരക്ക് നഗരമേഖലയെ അപേക്ഷിച്ച്‌ കൂടുതലാണെന്നും  റിപ്പോർട്ടിലുണ്ട്. നഗരങ്ങളിലെ ദാരിദ്ര്യ നിരക്ക് 2016ല്‍ വര്‍ധിച്ചത് 2 ശതമാനമാണ്. നോട്ട് നിരോധനത്തിന് ശേഷം കുത്തനെയാണ് ഈ വര്‍ധനവ് രേഖപ്പെടുത്തിയത്. 2016 നവംബര്‍ ആറിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്.അഴിമതിയും കള്ളപ്പണവും തടയുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചത്.കേന്ദ്ര നടപടി ഒറ്റരാത്രി കൊണ്ട് 86 ശതമാനം ഇന്ത്യന്‍ രൂപയുടെ നിയമസാധുതയില്ലാതാവുകയും രാജ്യത്തെ സാമ്ബത്തിക ക്രയവിക്രയങ്ങള്‍ ഏതാണ്ട് നിലക്കുകയും സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്തു. 2015-2016 കാലയളവിലെ 8.0 ശതമാനം എന്ന രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ച നോട്ട് നിരോധനത്തെ തുടര്‍ന്ന് 2018-19 കാലയളവില്‍ 6.8 ശതമാനമായി താഴ്ന്നിരുന്നു.

    Read More »
  • Crime

    മത്തായിയുടെ മരണം: കുറ്റക്കാർക്ക് ശിക്ഷ നൽകണമെന്ന് ഓർത്തഡോക്സ് സഭ

    കോട്ടയം: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടതിന്റെ സത്യാവസ്ഥ സി.ബി.ഐ അന്വേഷണത്തിലൂടെ പുറത്തുവന്നതിൽ സന്തോഷമുണ്ടെന്ന് മലങ്കര ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് . കുറ്റക്കാർക്ക് തക്കതായ ശിക്ഷ സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷ. നിരന്തരമായ പ്രതിഷേധ സമരങ്ങളുടെ പരിണിതഫലമായിട്ടാണ് ഇപ്പോൾ കൃത്യമായ നടപടി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    വീണ്ടും സ്കൂളുകൾ ഓൺലൈനിലേക്ക്;മാസ്കും നിർബന്ധം

    ന്യൂഡൽഹി: രാജ്യം വീണ്ടും കോവിഡിന്റെ പിടിയിലേക്കാണോ? കാഴ്ചകൾ അതാണ് സൂചിപ്പിക്കുന്നത്.ഡല്‍ഹിയില്‍ കോവിഡ് വ്യാപനം ഉയര്‍ന്ന തോതിലേക്ക് നീങ്ങുകയാണ്.സാഹചര്യം വിലയിരുത്താന്‍ ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി ഇന്ന് യോഗം ചേരും.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.  മാസ്ക്ക് നിര്‍ബന്ധമാക്കുന്നതും സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ രീതികള്‍ നടപ്പാക്കുന്നതും ചര്‍ച്ചയാവും . സര്‍ക്കാറിന് കീഴിലുള്ള ആശുപത്രികളില്‍ സൗജന്യമായി കരുതല്‍ ഡോസ് വിതരണം ചെയ്യുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.കോവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി രോഗവ്യാപനം തടയാനും നിര്‍ദേശമുണ്ട് .രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. വാക്സിനേഷന്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര യാത്രക്കാരുടെ സാംപിളുകള്‍ നിര്‍ബന്ധമായും ജനിതക ശ്രേണീകരണ പരിശോധന നടത്തണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനസാഹചര്യത്തില്‍ ഉത്തർപ്രദേശിലെ ലഖ്നൗ,നോയിഡ,ഗാസിയാബാദ് എന്നിവയുള്‍പ്പെടെ ആറ് ജില്ലകളിലും മാസ്ക്ക് നിര്‍ബന്ധമാക്കി.ക്ലാസുകളില്‍ ഓണ്‍ലൈന്‍ രീതിയിലും ഹാജരാകുന്നത് അനുവദിക്കണമെന്ന് ഹരിയാന വിദ്യാഭ്യാസവകുപ്പ് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി.ഭാഗികമായി സ്കൂളുകള്‍ അടക്കുന്ന കാര്യം ആവശ്യമെങ്കില്‍ മാത്രമെ പരിഗണിക്കൂ.കോവിഡ് സ്ഥിരീകരിച്ച ‌കുട്ടികളുടെ ക്ലാസുകള്‍ക്ക് മാത്രം അവധി നല്‍കിയാല്‍ മതിയെന്നാണ്…

    Read More »
  • NEWS

    കെ റെയില്‍ പദ്ധതിയല്ല, കെ കാന്‍സര്‍ സെന്ററാണ് വേണ്ടത്; എല്ലാവർക്കും മേയോ ക്ലിനിക്കിൽ പോകാൻ സാധിക്കില്ല

    കോട്ടയം:  കെ റെയില്‍ (സില്‍വര്‍ലൈന്‍) പദ്ധതിയല്ല, പകരം കെ കാന്‍സര്‍ സെന്ററാണു തുടങ്ങേണ്ടതെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമത്തില്‍ പൊന്‍കുന്നം സ്വദേശി സക്കറിയയുടെ കുറിപ്പ്. ‘മുഖ്യമന്ത്രിയെപ്പോലെ എല്ലാവര്‍ക്കും യുഎസിലെ മേയോ ക്ലിനിക്കില്‍ പോയി ചികിത്സിക്കാന്‍ കഴിയില്ല.എല്ലാവരുടെയും ജീവനു തുല്യവിലയാണ്.അതിനാല്‍ കൊച്ചിയില്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രം തുടങ്ങണം.മുഖ്യമന്ത്രി ചികിത്സയ്ക്കായി പോകുമ്ബോള്‍ കാന്‍സര്‍ ചികിത്സാരംഗത്തെ പ്രമുഖനായ ഡോ. ഗംഗാധരനെക്കൂടി കൊണ്ടുപോയി മേയോ ക്ലിനിക്കിലെ സൗകര്യങ്ങള്‍ പഠിക്കണം.സില്‍വര്‍ലൈന്‍ പദ്ധതിക്കായി കണ്ടുവച്ചിരിക്കുന്ന തുകയില്‍ നിന്നു ചെറിയൊരു ഭാഗം ചെലവഴിച്ച്‌ കൊച്ചിയില്‍ കാന്‍സര്‍ ചികിത്സാകേന്ദ്രം നിര്‍മിക്കണം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും കൊച്ചിയിലേക്കു സില്‍വര്‍ലൈന്‍ ഇല്ലാതെത്തന്നെ എത്തിച്ചേരാന്‍ കഴിയും” – കുറിപ്പില്‍ സക്കറിയ പറയുന്നു. 40 വര്‍ഷത്തിലധികമായി വെഡിങ്, ട്രാവല്‍ ഫൊട്ടോഗ്രഫറാണു സക്കറിയ.സക്കറിയയുടെ സമൂഹ മാധ്യമത്തിലൂടെയുള്ള ഈ കുറിപ്പ് നൂറുകണക്കിന് ആളുകളാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

    Read More »
  • NEWS

    ഏറ്റവും വേഗതയേറിയ 4ജി റിലയന്‍സ് ജിയോയുടേത് 

    ന്യൂഡൽഹി ;ഇന്ത്യയിലെ ടെലിക്കോം കമ്ബനികള്‍ നല്‍കുന്ന ഡാറ്റ സ്പീഡിന്റെ വിവരങ്ങള്‍ ട്രായ് പുറത്ത് വിട്ടു.2022 മാര്‍ച്ചിലെ വിവരങ്ങളാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ടത്.ഈ കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്തെ ഉപയോക്താക്കള്‍ക്ക് ഏറ്റവും വേഗതയേറിയ ശരാശരി 4ജി ഡൗണ്‍ലോഡ് സ്പീഡ് നല്‍കിയത് റിലയന്‍സ് ജിയോയാണ്. അപ്‌ലോഡ് വേഗതയില്‍ വോഡഫോണ്‍ ഐഡിയ (വിഐ) ആണ് മുന്നില്‍.   റിലന്‍സ് ജിയോ ശരാശരി 21.21 എംബിപിഎസ് ഡൌണ്‍ലോഡ് സ്പീഡാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയത് എന്ന് ട്രായ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐ 17.9 എംബിപിഎസ് വേഗതയുമായി ഡൌണ്‍ലോഡ് സ്പീഡിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. എയര്‍ടെല്‍ 13.7 എംബിപിഎസ് ഡൌണ്‍ലോഡ് സ്പീഡുമായി മൂന്നാം സ്ഥാനത്തുണ്ട്. ഡൌണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ വിഐ ജിയോയ്ക്ക് തൊട്ട് പിന്നിലുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ വേഗത മാര്‍ച്ചില്‍ വളരെ കുറവാണ്. പൊതുമേഖലാ ടെലിക്കോം കമ്ബനിയായ ബിഎസ്‌എന്‍എല്‍ 6.1 എംബിപിഎസ് വേഗതയാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയത്.

    Read More »
  • NEWS

    സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിച്ചു.മിനിമം ബസ് ചാര്‍ജ് എട്ടില്‍ നിന്ന് പത്ത് രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.ഓട്ടോയുടെ മിനിമം നിരക്ക് 25ല്‍ നിന്ന് 30 രൂപയായി ഉയര്‍ത്തി. 1500 സിസിക്ക് മുകളിലുള്ള ടാക്സികളുടെ മിനിമം നിരക്ക് 200 രൂപയില്‍ നിന്ന് 225 രൂപയാക്കി.മെയ് ഒന്ന് മുതലാകും ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.

    Read More »
Back to top button
error: