ലക്നൗ :ദിവസവും 10 കന്നുകാലികളെങ്കിലും സംരക്ഷണ കേന്ദ്രങ്ങളിലെത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സംസ്ഥാനത്ത് അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള വിപുലമായ പദ്ധതിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.അരലക്ഷം കന്നുകാലികളെ സംരക്ഷിക്കാന്‍ 50 മെഗാ ഷെല്‍ട്ടറുകള്‍ 100 ദിവസത്തിനുള്ളില്‍ നിര്‍മിക്കും.ഇതേതുടർന്നാണ് ദിവസവും 10 കന്നുകാലികളെങ്കിലും സംരക്ഷണ കേന്ദ്രങ്ങളിലെത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് യോഗി നിര്‍ദേശം നല്‍കിയത്.
അതേസമയം 1970 ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് (ബംഗ്ലദേശ്) കുടിയേറിയ 63 ബംഗാളി ഹിന്ദു അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് രണ്ടേക്കര്‍ വീതം കൃഷിഭൂമിയും വീടു വയ്ക്കാന്‍ സ്ഥലവും 1.20 ലക്ഷം രൂപയും യോഗി സര്‍ക്കാര്‍ വിതരണം ചെയ്തതു.