KeralaNEWS

KSEB വിഷയത്തില്‍ ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

KSEB വിഷയത്തില്‍ ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പ്രതികാര ബുദ്ധിയില്ലാതെയും കാലതാമസം ഉണ്ടാകാതെയും പ്രശ്‌നം പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വിഷയവും ചര്‍ച്ച ചെയ്തു, സമരം ചെയ്തത് കുറ്റമായി കാണാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരം ചെയ്യുന്ന KSEB ജീവനക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.
KSEBയുടെ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് ബോര്‍ഡ് മാത്രമാണ്, സര്‍ക്കാര്‍ ഇടപെടുന്ന പതിവില്ല. രണ്ടു കൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Signature-ad

KSEB യിലെ വിവിധ ഓഫീസേഴ്‌സ് യൂണിയനുകളുടെ യോഗം ഓണ്‍ലൈന്‍ ആയിട്ടാണ് ചേര്‍ന്നത്. സമരം ശക്തമായി തുടരാന്‍ KSEB ഓഫീസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ച സഹചര്യത്തിലാണ് ചര്‍ച്ച നടന്നത്. അതേസമയം കെഎസ്ഇബി ചെയര്‍മാന്റെയും മാനേജ്‌മെന്റിന്റെയും പ്രതികാര നടപടികള്‍ക്കെതിരെ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഈ മാസം പതിനൊന്നിന് വൈദ്യുതി ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സമരമാണ് താല്‍കാലികമായി നിര്‍ത്തിയത്.

Back to top button
error: