CrimeNEWS

വധക്കേസിലെ പ്രതിക്ക് ഒളിച്ചു താമസിക്കാന്‍ വീട് നല്‍കിയ അധ്യാപിക അറസ്റ്റിൽ

പു​ന്നോ​ല്‍ ഹ​രി​ദാ​സ​ന്‍ വ​ധ​ക്കേ​സി​ലെ പ്ര​തി നി​ജി​ന്‍ ദാ​സി​ന് ഒ​ളി​വി​ല്‍ താ​മ​സി​ക്കാ​ന്‍ വീ​ട് വി​ട്ടു ന​ല്‍​കി​യ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍. ഫെ​ബ്രു​വ​രി 21ന് പു​ല​ര്‍​ച്ചെയായിരുന്നു  സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​നാ​യ പു​ന്നോ​ല്‍ ഹ​രി​ദാ​സ​നെ ബൈ​ക്കി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ്വ​ന്തം വീ​ടി​ന് മു​ന്നി​ലാ​യി​രു​ന്നു കൊ​ല​പാ​ത​കം.

പു​ന്നോ​ല്‍ അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക​യാ​യ രേ​ഷ്മ​ പ്ര​തി​ക്ക് വീ​ട് വി​ട്ടു ന​ല്‍​കി​യ​ത് കൊ​ല​ക്കേ​സ് പ്ര​തി​യാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു ത​ന്നെ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ നി​ജ​ന്‍ ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ  രേ​ഷ്മ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ വീ​ടി​ന് നേ​രെ ബോം​ബേ​റ് ഉ​ണ്ടാ​യി​രു​ന്നു.

Signature-ad

ഒ​ളി​ച്ചു താ​മ​സി​ക്കാ​ന്‍ വീ​ട് വി​ട്ടു ന​ല്‍​ക​ണ​മെ​ന്ന് വി​ഷു​വി​ന് ശേ​ഷ​മാ​ണ് നി​ജി​ന്‍ ദാ​സ് രേ​ഷ്മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് പ്ര​വാ​സി​യാ​യ രേ​ഷ്മ​യും മ​ക്ക​ളും അ​ണ്ട​ലൂ​ര്‍ കാ​വി​ന​ടു​ത്തെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷം മു​മ്പ് നി​ര്‍​മ്മി​ച്ച ര​ണ്ടാ​മ​ത്തെ വീ​ടാ​ണ് പാ​ണ്ട്യാ​ല​മു​ക്കി​ലേ​ത്. ഇ​വി​ടെ നി​ന്നാ​ണ് നി​ജി​ന്‍ ദാ​സി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. സി​പി​ഐ​എം ശ​ക്തി​കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​ത്ര​യും ദി​വ​സം ആ​ര്‍​എ​സ്എ​സ് ത​ല​ശ്ശേ​രി ഗ​ണ്ട് കാ​ര്യ​വാ​ഹ​ക് ആ​യ നി​ജി​ന്‍ ദാ​സ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ഇ​യാ​ള്‍.

കേ​സി​ല്‍ ഇ​തു​വ​രെ ഏ​ഴു പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു നി​ജി​ന്‍ ഒ​ളി​വി​ല്‍ താ​മ​സി​ച്ച വീ​ടി​ന് നേ​രെ ബോം​ബ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബോം​ബേ​റി​ല്‍ വീ​ടി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​ന​ല്‍ ചി​ല്ലു​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു.

Back to top button
error: