Month: April 2022

  • Kerala

    ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം: നടിയെ ആക്രമിച്ച കേസിനെ ബാധിക്കും, നിരാശാജനകമെന്നും ആനി രാജ

    തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിൽ നിൽക്കെ ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ നടപടിക്കെതിരെ സിപിഐ നേതാവ് ആനി രാജ രംഗത്ത്. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി നിരാശാജനകമെന്ന് അവർ പറഞ്ഞു. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും അവർ നിരാശ പ്രകടിപ്പിച്ചു. നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചനാ കേസും നിർണായക ഘട്ടത്തിൽ നിൽക്കേ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി അന്വേഷണ സംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്. എസ് ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയതും കോടതി വിമർശനങ്ങളുമാണ് സ്ഥാനമാറ്റത്തിന് പിറകിലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ ഇടപടൽ എഡിജിപിയുടെ സ്ഥാന ചലനത്തിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേൽനോട്ട ചുമതലയിൽ നിന്ന് എസ്…

    Read More »
  • Crime

    വണ്ടി വാങ്ങി പിറ്റേദിവസം ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

    അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ശിവകുമാര്‍ (40) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശിവകുമാറിന്റെ ഭാര്യ ഹാരതി (30), മക്കളായ ബിന്ദുശ്രീ (10), സസി (6) എന്നിവര്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്. ശിവകുമാറും കുടുംബവും കിടന്നിരുന്ന മുറിക്ക് സമീപമാണ് ബാറ്ററി ചാര്‍ജ് ചെയ്യാനിട്ടിരുന്നത്. ബാറ്ററി പൊട്ടിത്തെറിച്ച് വീട്ടിലെ ഇലക്ട്രിക് വയറിങ്ങിലേക്കും തീപടര്‍ന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. വീട്ടിനുള്ളിലാകെ തീയും പുകയും പടര്‍ന്നതോടെ ശിവകുമാറിനും കുടുംബത്തിനും പുറത്തിറങ്ങി രക്ഷപ്പെടാനായില്ല. പൊള്ളലേറ്റും പുകമൂലം ശ്വാസംമുട്ടിയുമാണ് ശിവകുമാര്‍ മരിച്ചത്. പുക ശ്വസിച്ച് ഭാര്യയും കുട്ടികളും അബോധാവസ്ഥയിലായി. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് പോലീസിനേയും അഗ്നിരക്ഷാ സേനയേയും വിവരം അറിയിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ശിവകുമാര്‍ മരിച്ചത്. ഭാര്യയും മക്കളും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ശിവകുമാര്‍…

    Read More »
  • Crime

    ക്രൂരമായ ശാരീരികപീഡനത്തെത്തുടര്‍ന്ന് നാലരവയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജീവപര്യന്തം

    കോഴിക്കോട്: ക്രൂരമായ ശാരീരികപീഡനത്തെത്തുടര്‍ന്ന് നാലരവയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ രണ്ടാംപ്രതിക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മൂന്നാര്‍ ദേവികുളം സ്വദേശി ബീന എന്ന ഹസീന(50)യെയാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. അനില്‍കുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. കേസിലെ ഒന്നാം പ്രതി ഗണേഷന്‍ ഇപ്പോഴും ഒളിവിലാണ്. 1991 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയില്‍നിന്ന് വളര്‍ത്താനെന്ന് പറഞ്ഞാണ് ബീന പെണ്‍കുട്ടിയെ ഏറ്റെടുത്തത്. തുടര്‍ന്ന് കേസിലെ ഒന്നാംപ്രതി ഗണേഷനും ബീനയും കുട്ടിയുമായി കോഴിക്കോട്ടെത്തി. ഇവിടെ വിവിധ ലോഡ്ജുകളില്‍ താമസിച്ചുവരുന്നതിനിടെ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചും പരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ 15 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്. 15 രേഖകളും രണ്ട് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. കോഴിക്കോട് ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.കെ. രാജ്‌മോഹന്‍, വി.വി.നാരായണന്‍. ടി.എ. പീതാംബരന്‍, കെ.സതീഷ് ചന്ദ്രന്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്ക്,…

    Read More »
  • Kerala

    ഇടുക്കിയിലെ മത്സ്യവില്‍പ്പന ശാലകളില്‍ ശനിയാഴ്ചയും പരിശോധന; നശിപ്പിച്ചത് 107 കിലോ മത്സ്യം

    തൊടുപുഴ: ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മത്സ്യവില്‍പ്പനശാലകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഭക്ഷ്യയോഗ്യവുമല്ലാത്ത 107 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. തൊടുപുഴ, നെടുംങ്കണ്ടം, എന്നീ പ്രദേശങ്ങളില്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത ചൂര, നത്തോലി, കിളിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ പിടികൂടിയത്. ഫോര്‍മാലിന്‍, അമോണിയ ടെസ്റ്റ് കിറ്റ് ഉപയോഗിച്ചാണ് പരിശോധനകള്‍ നടത്തിയത്. സംശയാസ്പദമായി തോന്നിയ 19 മത്സ്യസാമ്പിളുകള്‍ (കൊഴുവ, കേര, അയല, ഓലക്കുടി, കിളിമീന്‍) കാക്കനാട് റീജിയണല്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ജില്ലയില്‍ നിന്നും ലാബില്‍ വിശദ പരിശോധനയ്ക്കായി അയച്ച മത്സ്യസാമ്പിളുകളിലോന്നും രാസപദാര്‍ത്ഥങ്ങളുടെ അംശം കണ്ടെത്തിയിട്ടില്ല. തൊടുപുഴ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എം.എന്‍. ഷംസിയാ, ഉടുമ്പന്‍ചോല ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ആന്‍ മേരി ജോണ്‍സണ്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

    Read More »
  • Crime

    16-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് അച്ഛന്‍; ഗര്‍ഭഛിദ്രത്തിന് കൊണ്ടുപോകുമ്പോള്‍ അറസ്റ്റ്,

    കാസര്‍കോട്: കാഞ്ഞങ്ങാട്ട് 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍. മകളെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാനായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടിയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളെ ഇയാള്‍ പലതവണ ലൈംഗികപീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെ നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ മകളുമായി ഇയാള്‍ ചികിത്സ തേടിയെത്തിയിരുന്നു. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടുനിന്ന് പെണ്‍കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

    Read More »
  • Kerala

    ഹരിദാസ് വധക്കേസിലെ പ്രതിയെ സിപിഐഎം  സംരക്ഷിച്ചിട്ടില്ല:  എം.വി. ജയരാജന്‍

    പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില്‍ ദാസിനെ സിപിഐഎം  സംരക്ഷിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.സി പി എം പ്രവർത്തകൻ കോടിയേരി പുന്നോലിലെ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആർഎസ്‌എസ്‌ നേതാവ്‌ നിജിൽദാസിന്‌ ഒളിച്ചുകഴിയാൻ വീട് നൽകിയ അധ്യാപിക അറസ്റ്റിലായിരുന്നു. പുന്നോൽ അമൃതവിദ്യാലയത്തിലെ അധ്യാപിക ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ പി എം രേഷ്‌മ (42) ആണ് അറസ്റ്റിലായത്. കൊവിഡ് കാലം മുതല്‍ പ്രശാന്ത് ആര്‍എസ്എസ് അനുകൂല നിലപാടുകള്‍ സ്വീകരിച്ചയാളാണ് വീട്ടുടമയുടെ ഭര്‍ത്താവ്. പ്രതിക്ക് വീട് വാടകയ്ക്ക് നല്‍കിയത് പ്രശാന്തിന്റെ ഭാര്യ രേഷ്മയാണെന്നും ഇവരും പ്രതി നിജിലുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ടാണ് പ്രതി നിജിൽ ദാസിന് രേഷ്‌മ വീട് ഒരുക്കി നൽകിയത്. ‘പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌, ഒളിച്ചുതാമസിക്കാൻ ഒരിടംവേണം’ എന്നു പറഞ്ഞ്‌ വിഷുവിനുശേഷമാണ്‌ പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്‌. 17 മുതൽ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസിന്‌ താമസിക്കാൻ…

    Read More »
  • ഹലാൽ ഭക്ഷണം നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

    ഹലാൽ ഭക്ഷണം നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള ഭക്ഷ്യവസ്തുക്കൾ നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യം. ഹലാല്‍ ഭക്ഷണം ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനം മാത്രം വരുന്ന മുസ്‌ലിങ്ങളാണെന്നും 85 ശതമാനം പേരിലും അത് അടിച്ചേല്‍പ്പിക്കുകയാണെന്നും ഹര്‍ജിക്കാരന്റെ വാദം. ഇത് ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണ്. 1974 ന് മുമ്പ് ഹലാൽ സർട്ടിഫിക്കെട്ടിനെക്കുറിച്ച് കേട്ടിട്ടില്ല. 1974 മുതൽ 1993 വരെ മാംസ ഉത്പന്നങ്ങൾക്ക് മാത്രമായിരുന്നു ഹലാൽ സർട്ടിഫിക്കറ്റ്. എന്നാൽ ഇന്ന് ടൂറിസം, മെഡിക്കൽ ടൂറിസം, മാധ്യമങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലേക്ക് ഹലാൽ സർട്ടിഫിക്കറ്റ് വ്യാപിക്കുകയാണ്- ഹർജിയിൽ പറയുന്നു. ബഹുരാഷ്ട്ര കമ്പനികളായ നെസ്ലെ, കെഎഫ്സി, ബ്രിട്ടാനിയ എന്നിവയോട് ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. മുസ്ലിമേതര വിഭാഗങ്ങൾ ഹലാൽ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നിർത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകനായ വിഭോർ ആനന്ദിൻ്റെതാണ് ഹർജി. ഹർജി ഹലാലിനെതിരെ സംഘപരിവാർ പ്രചരണം നിലനിൽക്കുന്ന ഘട്ടത്തിലാണ് നല്‍കിയിട്ടുള്ളത്.…

    Read More »
  • LIFE

    പാൻ ഇന്ത്യൻ ബഹുഭാഷ ഹൊറർ ചിത്രം ‘അന്ത്’ സിനിമയുടെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി

    രാജേഷ് കുമാർ സംവിധാനം ചെയ്ത് ആർ. ബി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിശാഖ് വിശ്വനാഥനോടൊപ്പം നിർമാണവും വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘അന്ത്’ എന്ന പേരിൽ ഹിന്ദിയിലും ‘സങ്ക്’ എന്ന പേരിൽ തമിഴിലുമടക്കം നിരവധി ഭാഷകളിലായി പുറത്തിറങ്ങുന്ന ഈ പാൻ ഇന്ത്യൻ ഹൊറർ ചിത്രം ഒ ടി ടി റിലീസായിട്ടാണ് ഒരുങ്ങുന്നത്. രാജേഷ് കുമാർ, സോന മാനസി, രാജ് കുമാർ, പൂജ മോറിയ, വിശാഖ് വിശ്വനാഥൻ, റസിയ, ബിനു വർഗീസ്, ടീന സുനിൽ, അമീർ, ജിനു മെറി പോൾ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. രൂപേഷ് കുമാർ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് നിർമാതാവ് അരുൺ കുമാർ ഗുപ്തയാണ്. പവൻ സിംഗ് റാതോട്, പ്രബിൽ നായർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. അൻവർ അലി സംഗീതവും റിജോഷ് റീ റെക്കോർഡിംഗും നിർവഹിച്ചിരിക്കുന്നു. മുന്ന ആസിയ, അൻവർ അലി എന്നിവരാണ് ഗാനങ്ങൾകായി രചന നിർവഹിച്ചിരിക്കുന്നത്. എസ് വി…

    Read More »
  • LIFE

    ഇന്ദ്രൻസ്, മുരളി ഗോപി പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ‘കനകരാജ്യം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

    ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിൻ്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജനപ്രിയതാരങ്ങളായ നിവിൻ പോളി, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്. ഇന്ദ്രൻസ്, ജോളി, ആതിര പട്ടേൽ ഇവർ മൂവരും, വളർത്തു നായയും കൂടിയുള്ള ഒരു കുടുംബ ഫോട്ടോയുടെ മാതൃകയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാം ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. പതിവ് വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് രവി, ദിനേശ്…

    Read More »
  • Kerala

    റോഡിലെ കുഴിയിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞ സംഭവം; തിരിഞ്ഞുനോക്കാതെ അധികൃതർ

    കൊച്ചി: കൊച്ചിയിൽ റോഡിലെ കുഴിയിലെ വെളളക്കെട്ടിൽ വീണ് രണ്ടുകാലും ഒടിഞ്ഞ വീട്ടമ്മയെ തിരിഞ്ഞുനോക്കാതെ നഗരസഭ. കോർപ്പറേഷനിൽ പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് പ്രമീള പറയുന്നു. രണ്ടാഴ്ച മുമ്പാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ വീണ് മുളവുകാട് സ്വദേശി പ്രമീള പ്രകാശന്റെ രണ്ട് കാലുകളും ഒടിഞ്ഞത്. റോഡിന് സൈഡിലെ കടയിൽ നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞപ്പോൾ റോഡിലുണ്ടായിരുന്ന കുഴിയിലേക്ക് വീണാണ് അപകടമുണ്ടായത്. എഴുന്നേൽക്കാനാകാതിരുന്ന പ്രമീളയെ നാട്ടുകാര്‍ ചേര്‍‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. രണ്ട് കണങ്കാലുകളും ഒടിഞ്ഞ പ്രമീളക്ക് രണ്ട് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ആകെ ദുരിതത്തിലായിരിക്കുകയാണ് പ്രമീളയും കുടുംബവും. ടൈലറിംഗ് ജോലി ചെയ്ത് വരികയായിരുന്ന പ്രമീളക്ക് ഇപ്പോൾ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കണമെങ്കിൽ പോലും മറ്റൊരാളുടെ സഹായം വേണം. ഭര്‍ത്താവ് എടുത്ത് ബാത്ത്റൂമിലെത്തിച്ചാണ് പ്രാഥമിക കൃത്യങ്ങൾ നിര്‍വ്വഹിക്കുന്നതെന്നും ജോലിക്കും പോകാനാകാതെ വന്നതോടെ ദുരിതത്തിലാണെന്നും പ്രമീള പറയുന്നു. അപകടം നടന്നതിന് പിന്നാലെ കോർപ്പറേഷന് പരാതി നൽകിയെങ്കിലും കൊച്ചി കോർപ്പറേഷൻ അധികൃതർ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഈ ഭാഗത്ത്…

    Read More »
Back to top button
error: