തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.യൂണിഫോം ജെണ്ടര്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം.എന്നാൽ വിവാദമാകുന്നവ പാടില്ല.കുട്ടികള്‍ക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
ജെണ്ടര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.അതേസമയം 7077 സ്‌കൂളുകളില്‍ 9,57,060 കുട്ടികള്‍ക്ക് കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.മെയ് 6ന് അതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നടക്കും.