MovieNEWS

നാളെ സേതുരാമയ്യർ വരുന്നു, ബുർജ് ഖലീഫയിൽ ചിത്രത്തിന്റെ ലൈറ്റ് അപ്പ് പ്രൊമോ പ്രദർശനം തരംഗമായി

മ്മൂട്ടി ചിത്രം ‘സിബിഐ 5 ദ ബ്രെയിൻ’ നാളെ തീയേറ്ററിലെത്തും. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ കെട്ടിട സമുച്ചയമായ ബുർജ് ഖലീഫയിൽ നടന്ന ചിത്രത്തിന്റെ ലൈറ്റ് അപ്പ് പ്രൊമോ പ്രദർശനം തരംഗമായി. രാത്രി യു.എ.ഇ സമയം എട്ടരയ്ക്കും ഒമ്പതിനുമിടയിലായിരുന്നു സേതുരാമയ്യർ ബുർജ് ഖലീഫയിൽ എത്തിയത്. സിനിമയുടെ ഗൾഫ് വിതരണക്കാരായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആയിരുന്നു സംഘാടകർ. സിനിമയുടെ ആഗോളപ്രദർശനത്തിന്റെ മുന്നോടിയാണ് ബുർജ് ഖലീഫയിലെ ട്രെയിലർ പ്രദർശനം.

 വ്യത്യസ്തമായ അന്വേഷണ രീതിയിലൂടെ എന്നാല്‍ തന്റേതായ ബുദ്ധി വൈഭവത്തിലൂടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന പാതയാണ് സി ബി ഐ 5 ദ ബ്രെയിന്‍ എന്ന സിനിമയില്‍ സേതുരാമയ്യര്‍ എന്ന കഥാപാത്രം പിന്തുടരുന്നതെന്ന് മമ്മൂട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി ബി.ഐ സിനിമയുടെ ആറാം ഭാഗം ആലോചനയിലുണ്ട്, അത് വ്യത്യസ്തമായ രീതിയില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുതിയ സി ബി ഐ പരമ്പരയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകുന്ന തരത്തിലേക്ക് മാറിയിട്ടില്ലെന്നും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഭ്രൂണാവസ്ഥയില്‍ ആണെന്നും മമ്മൂട്ടി പറഞ്ഞു. ദുബായ് മാളിലെ റീല്‍ സിനിമാസിലായിരുന്നു മമ്മൂട്ടിയുടെ വാര്‍ത്താ സമ്മേളനം.

മെയ് ഒന്നിനാണ് സി.ബി.ഐ അഞ്ചാം ഭാഗം തിയേറ്ററുകളിലെത്തുന്നത്.
‘സിബിഐ 5 ദ ബ്രെയിൻ’ന്റെ പ്രധാന ആകർഷണം നടൻ ജഗതിയുടെ തിരിച്ചുവരവ് തന്നെയാണ്. ചിത്രം അനൗൺസ് ചെയ്ത നാൾ മുതൽ ചലച്ചിത്ര പ്രേമികൾ ഒന്നടങ്കം ചോദിച്ച കാര്യമായിരുന്നു ജഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്ന്. ഈ ചോദ്യങ്ങൾക്ക് വിരാമമിട്ടാണ് നടന്റെ തിരിച്ചുവരവ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. സി.ബി.ഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രം എന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെപറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. മകൻ രാജ്കുമാറും ചിത്രത്തിൽ ജഗതിക്കൊപ്പം ഉണ്ടാകും. ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.
മുകേഷ്, രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ് കുമാർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടർ, പ്രതാപ് പോത്തൻ, കനിഹ, സന്തോഷ് കീഴാറ്റൂർ, ചന്തുനാഥ്, ജി .സുരേഷ്കുമാർ, കൃഷ്ണ, ജയകൃഷ്ണൻ, കോട്ടയം രമേഷ്, ഇടവേള ബാബു, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, മാളവികാ മേനോൻ, സാസ്വീകാ, മാളവികാ നായർ, സോഫി എം. ജോ എന്നിവരടങ്ങിയ വൻ താരനിര തന്നെ ‘സി.ബി.ഐ5 ദി ബ്രെയിനിൽ’ അണിനിരക്കുന്നു.
സി.ബി.ഐ ചിത്രങ്ങളിലൂടെ മലയാളത്തില്‍ വലിയ ആരാധകരെ ഉണ്ടാക്കിയ ടീം ആണ് കെ മധുവും എസ് എന്‍ സ്വാമിയും.
തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്.
മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സി.ബി.ഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.
ചിത്രം നിർമ്മിക്കുന്നത് സ്വർഗ്ഗ ചിത്രയുടെ ബാനറിൽ അപ്പച്ചനാണ്. കോ- പ്രൊഡ്യൂസേർസ് – സനീഷ് ഏബ്രഹാം, മനീഷ് ഏബ്രഹാം.

മ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തിയ ചിത്രങ്ങള്‍ എല്ലാം വന്‍ ഹിറ്റായിരുന്നു. സി.ബി.ഐയുടെ മുൻ പതിപ്പുകളിലെ എല്ലാ മാനറിസങ്ങളോടെയുമാണ് സേതുരാമയ്യരെ മമ്മൂട്ടി അനശ്വരമാക്കുന്നത്.

മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ അന്വേഷണ രീതിയാണ്‌ ഈ ചിത്രത്തിനു വേണ്ടി കെ.മധുവും എസ്.എൻ സ്വാമിയും ചേർന്ന് അവതരിപ്പിക്കുന്നത്.
ശാസ്ത്രീയവും നൂതന വുമായ സാങ്കേതിക വിദ്യകൾ സ്വീകരിച്ചിരിക്കുന്നു.
അഖിൽ ജോർജ് ഛായാഗ്രഹണവും ശ്രീ ഗർപ്രസാദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. പശ്ചാത്തല സംഗീതം ജെയ്ക്ക് ബിജോയ്സ്.
ചിത്രം സ്വർഗ ചിത്ര റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.
ഫോട്ടോ- സലീഷ് പെരിങ്ങോട്ടുകര

Back to top button
error: