തിരുവനന്തപുരം: അര്‍ധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനും അനുവദിച്ചു.റൂട്ട് തീരുമാനിച്ചില്ലെങ്കിലും തിരുവനന്തപുരം ഡിവിഷനില്‍നിന്നാകും സര്‍വീസ്.ഇതിന്റെ ഭാഗമായി രണ്ടു റേക്കുകള്‍ നിര്‍ത്തിയിടാനും അറ്റകുറ്റപ്പണി നടത്താനും തിരുവനന്തപുരത്ത് എത്രയുംവേഗം സൗകര്യമൊരുക്കാൻ റയിൽവെ നിര്‍ദേശം നൽകിയിട്ടുണ്ട്.
രണ്ടു റേക്കുകള്‍ (16 പാസഞ്ചര്‍ കാറുകളടങ്ങുന്ന ഒരു യൂണിറ്റ്) തിരുവനന്തപുരത്തിനു ലഭിക്കും. 1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ഒരു തീവണ്ടിയില്‍ ഉണ്ടാകുക.കേരളത്തില്‍ നിലവിലുള്ള പാതയുടെ കിടപ്പനുസരിച്ച്, വിഭാവനംചെയ്ത വേഗത്തില്‍ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ല. വേഗത്തില്‍ അല്പം കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം.