ലക്നൗ : ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ മുസ്ലിം പള്ളിയുടെ മുന്നില്‍ പോര്‍ക്കിറച്ചി വിതറുകയും ഖുറാൻ കത്തിക്കുകയും ചെയ്ത ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മുസ്ലിം തൊപ്പി ധരിച്ച് ടൂവീലറുകളിലെത്തിയ ഒരു സംഘം യുവാക്കള്‍, കൃത്യം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ, പ്രതികളുടെ രേഖാചിത്രം ലഭ്യമായി.പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍, പ്രതികളായ ഏഴ് പേരെയും പിടികൂടി.
കലാപം സൃഷ്ടിക്കാന്‍ ശ്രമം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.