NEWS

മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കണ്ണ് തുറപ്പിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗര്‍: റമദാന്‍ മാസത്തിൽ ഏവരുടേയും കണ്ണ് തുറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം.ലെഫ്. ജനറല്‍ ജി.പി പാണ്ഡേയുടെ നേതൃത്വത്തിൽ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ നമാസ് അര്‍പ്പിക്കുന്ന ചിത്രമാണ് ഇപ്പോൾ ഏവരുടേയും ഹൃയങ്ങള്‍ കീഴടക്കിയിരിക്കുന്നത്.
ഏപ്രില്‍ 21നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പിആര്‍ഒ ചിത്രം പുറത്തുവിട്ടത്. ‘മതേതരത്വത്തിന്റെ പാരമ്ബര്യം നിലനിര്‍ത്തിക്കൊണ്ട്, ദോഡ ജില്ലയിലെ അര്‍നോറയില്‍ ഇന്ത്യന്‍ സൈന്യം ഇഫ്താര്‍ സംഘടിപ്പിച്ചു’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.
മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന സമൂഹത്തിന് ഇതൊരു സന്ദേശമാണെന്നും സൈന്യത്തിന്റെ ഈ നടപടിയിൽ അഭിമാനിക്കുന്നുവെന്നും ലക്ഷക്കണക്കിന് ആളുകൾ പ്രതികരിച്ചു.ഇന്ത്യയുടെ മതസൗഹാര്‍ദമാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്നും ഇതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നുമുള്ള പ്രതികരണങ്ങളായിരുന്നു കൂടുതലും.ഇന്ത്യയിൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് നിരവധി കലാപങ്ങൾ നടക്കുന്നതിനിടയിലാണ് സൈന്യത്തിന്റെ ഈ നടപടി എന്നതും ശ്രദ്ധേയമാണ്.

Back to top button
error: