Month: April 2022

  • Business

    എയര്‍ഏഷ്യയെ ഏറ്റെടുക്കാനുള്ള നീക്കവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ

    ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, എയര്‍ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു. നിര്‍ദ്ദിഷ്ട കരാറിനായി കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്ന് അനുമതി തേടുകയും ചെയ്തു. എയര്‍ഏഷ്യ ഇന്ത്യയുടെ ഭൂരിഭാഗ ഓഹരിയായ 83.67 ശതമാനം കൈവശം വച്ചിരിക്കുന്നത് ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്. ബാക്കിയുള്ള ഓഹരി മലേഷ്യയിലെ എയര്‍ഏഷ്യ ഗ്രൂപ്പിന്റെ ഭാഗമായ എയര്‍ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിലുമാണ് (എഎഐഎല്‍). ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ തലേസ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം സര്‍വീസ് കാരിയറായ എയര്‍ ഇന്ത്യയും അതിന്റെ ചെലവ് കുറഞ്ഞ സബ്‌സിഡിയറി എയര്‍ ഇന്ത്യ എക്‌സ്പ്രസും ഏറ്റെടുത്തിരുന്നു. കൂടാതെ, സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സംയുക്ത സംരംഭത്തില്‍ ടാറ്റ വിസ്താര മുഴുവന്‍ സര്‍വീസ് എയര്‍ലൈന്‍ നടത്തുന്നു. എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനുള്ള വിശാലമായ ഗ്രൂപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റവും പുതിയ നീക്കം. ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരോക്ഷ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ലിമിറ്റഡ് (എഐഎല്‍) എയര്‍ ഏഷ്യ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ (എയര്‍…

    Read More »
  • Kerala

    സെക്രട്ടറിയേറ്റ് ഫയല്‍ നീക്കത്തിന്‍റെ തട്ടുകള്‍ നിജപ്പെടുത്തും

      ഭരണപരിഷ്കാര കമ്മീഷന്‍ ശുപാര്‍ശയുടെയും തുടര്‍ന്നുള്ള ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിലെ ഫയല്‍ നീക്കത്തിന്‍റെ തട്ടുകള്‍ നിജപ്പെടുത്താന്‍ തീരുമാനിച്ചു. അണ്ടര്‍ സെക്രട്ടറി മുതല്‍ അഡീഷണല്‍ സെക്രട്ടറി വരെയുള്ള ഓഫീസര്‍മാരുടെ ഫയല്‍ പരിശോധനാതലങ്ങള്‍ രണ്ടാക്കി ചുരുക്കും. വിവിധ സെക്രട്ടറിമാരുടെ തലങ്ങളിലും മന്ത്രിതലത്തിലും മുഖ്യമന്ത്രിതലത്തിലും തീരുമാനം എടുക്കേണ്ട ഫയലുകള്‍ സംബന്ധിച്ചും രൂപമായി. നയപരമായ തീരുമാനം, ഒന്നില്‍കൂടുതല്‍ വ്യക്തികളെ ബാധിക്കുന്ന പരാതികള്‍, നയപരമായി പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികള്‍, സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും സങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമായ വിഷയങ്ങള്‍ എന്നിവ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ള ഉന്നത തലത്തില്‍ വിശദമായി പരിശോധിക്കും. ഫയല്‍ പരിശോധന നടത്തുന്നതിന് ഒരോ വകുപ്പിലുമുള്ള ഉദ്യോഗസ്ഥർ ( തട്ടുകള്‍ ) എപ്രകാരമായിരിക്കണമെന്ന് അതതു വകുപ്പുസെക്രട്ടറിമാര്‍ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിച്ച് ഉത്തരവ് പുറപ്പെടുവിക്കും.

    Read More »
  • NEWS

    നിമിഷപ്രിയയുടെ മോചനത്തിനായി എം എ യുസുഫലിയും

    അബുദാബി‍ : യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ ശ്രമങ്ങള്‍ നടത്തുകയാണെന്ന് പ്രമുഖ വ്യവസായി യൂസഫ് അലി. ദൈവത്തിന് മുന്നില്‍ പണ്ഡിതനും പാമരനും തുല്യരാണ്. നിമിഷപ്രിയയുടെ മോചനത്തിനായി ഒരുപാട് ആളുകള്‍ ശ്രമിക്കുന്നുണ്ട്. ഞാനും അതിന് വേണ്ടി പരിശ്രമിക്കുകയാണ്. അതില്‍ ഏതെങ്കിലും ഒന്ന് വിജയിക്കണമെന്നാണ് പ്രാര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുൻപും യൂസഫ് അലി വധശിക്ഷയ്‌ക്ക് വിധിച്ച മലയാളിയുടെ രക്ഷകനായി എത്തിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ ബെക്സ് കൃഷ്‌ണയെയാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം രക്ഷപ്പെടുത്തിയത് അബുദാബിയില്‍ സ്വകാര്യ കമ്ബനിയില്‍ ഡ്രൈവറയായിരിക്കെ ബെക്സിന്റെ വാഹനമിടിച്ച്‌ സുഡാനി ബാലന്‍ കൊല്ലപ്പെട്ടിരുന്നു.തുടര്‍ന്ന് ബെക്സ് കൃഷ്ണന് വധശിക്ഷ വിധിക്കുകയായിരുന്നു സുഡാനി ബാലന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരമായി നല്‍കിയാണ് ബെക്സിനെ യൂസഫ് അലി തിരികെ നാട്ടിലേക്ക് എത്തിച്ചത്.

    Read More »
  • NEWS

    അമിത് ഷായുടെ കേരള സന്ദർശനം തടഞ്ഞത് ആർഎസ്എസ്; പിന്നിൽ പി സി ജോർജ്

    തിരുവനന്തപുരത്ത് ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ അനന്തപുരി ഹിന്ദു മഹാ സമ്മേളനം നാളെ തുടങ്ങുകയാണ്.ഇതിനിടെയില്‍ അമിത് ഷാ എത്തുന്നത്  സമ്മേളനത്തിന്റെ മോടി കുറയ്ക്കുമെന്ന അഭിപ്രായം പരിവാറുകാര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു.അതിന് കാരണം പി സി ജോർജ് ആയിരുന്നു.സമ്മേളനത്തിലെ ഒരു പ്രധാന പ്രാസംഗികൻ പി സി ജോർജ് ആണ്.ലൗ ജിഹാദ്,ജെസ്ന വിഷയങ്ങൾ പി സി ജോർജ് ഉയർത്തിക്കാട്ടുമെന്നാണ് സംഘപരിവാറുകാരുടെ പ്രതീക്ഷ.ഈ സമയം അമിത് ഷാ വന്നാൽ എല്ലാവരും അദ്ദേഹത്തിന്റെ പുറകെ പോകുമെന്നതിനാൽ സമ്മേളനത്തിന്റെ പകിട്ട് കുറഞ്ഞു പോകുമെന്നും ആർഎസ്എസ് കരുതുന്നു.തുടർന്നവർ ബിജെപി കേന്ദ്ര നേതൃത്വത്തവുമായി ബന്ധപ്പെട്ട് ആശങ്ക അറിയിക്കുകയായിരുന്നു.ഇതേത്തുടർന്നാണ് അമിത് ഷാ മെയ് രണ്ടാം വാരത്തിലേക്ക് തന്റെ കേരള യാത്ര മാറ്റിയത്. ലൗ ജിഹാദ് വിഷയത്തില്‍ പുതിയ തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് പിസി ജോര്‍ജിനെ സമ്മേളനത്തിലേക്ക് എത്തിക്കുന്നത്.അന്നാണ് അമിത് ഷായുടെ തിരുവനന്തപുരം പരിപാടിയും നിശ്ചയിച്ചിരുന്നത്.അനന്തപുരി ഹിന്ദു സമ്മേളനത്തിന് ചില ക്രൈസ്തവ സംഘടനകളും പിന്തുണ അറിയിച്ചിരുന്നു. ലൗ ജിഹാദിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പിന്തുണ. ഇതേ ചൊല്ലി സൈബര്‍…

    Read More »
  • NEWS

    കേരളത്തിൽ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി ; മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ

    തിരുവനന്തപുരം: കൊവിഡ് കേസുകള്‍ (Covid 19) കൂടുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്ക്  നിര്‍ബന്ധമാക്കി കേരളം. തൊഴിലിടത്തും പൊതുസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. ദുരന്തനിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴയീടാക്കും. കൊവിഡ് കേസുകൾ കൂടുന്നതിനെ തുടർന്ന് ദില്ലി, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പെടെയുള്ള  പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിച്ചിട്ടുണ്ട്.നിലവിൽ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.അതേസമയം മാസ്ക് ധരിച്ചില്ലെങ്കിൽ എത്ര രൂപയാണ് പിഴയെന്നതിൽ വ്യക്തതയില്ല

    Read More »
  • NEWS

    ‘എന്റെ യൗവനത്തെ സമൃദ്ധമാക്കി നിര്‍ത്തിയതിന് നന്ദി’: അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോളിനെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി  

    അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോളിനെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘എന്റെ യൗവനത്തെ സമൃദ്ധമാക്കി നിര്‍ത്തിയതിന് നന്ദി’യെന്നാണ് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: പ്രിയ ജോണ്‍പോള്‍, താങ്കളുടെ ഒരൊറ്റ സിനിമ പോലും ഞാന്‍ തീയേറ്ററില്‍ പോയി കാണാതിരുന്നിട്ടില്ല. എല്ലാം പ്രദര്‍ശനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ. ചില ചിത്രങ്ങള്‍ മൂന്നും നാലും തവണ കണ്ടു. എണ്‍പതുകളിലെ എന്റെ യൗവ്വനത്തിന്റെ ബാധയായിരുന്നവരില്‍ ഒരാള്‍ നിങ്ങളായിരുന്നു. നിങ്ങളും ഇന്ന് വിട പറഞ്ഞു പോയിരിക്കുന്നു. നിങ്ങളുടെ തിരക്കഥകള്‍ കയ്യിലുണ്ട് . അവയിലെ സംഭാഷണങ്ങള്‍ മായാതെ മനസ്സിലുണ്ട്. ചാമരം, മര്‍മ്മരം, വിട പറയും മുമ്പേ, ഓര്‍മ്മക്കായി … എനിക്കെല്ലാം കാണാതെ പറയാനും അറിയാം. ഒരു മികച്ച സിനിമാ പ്രവര്‍ത്തകനോടും അദ്ദേഹത്തിന്റെ കാലങ്ങളോടും എന്റെ സൗന്ദര്യപരമായ ആര്‍ത്തികള്‍ ശരിക്കും നീതി പുലര്‍ത്തിയിട്ടുണ്ടെന്ന ആശ്വാസം മാത്രം?? എന്റെ യൗവനത്തെ സമൃദ്ധമാക്കി നിര്‍ത്തിയതിന് നന്ദി. എസ്. ശാരദക്കുട്ടി.

    Read More »
  • NEWS

    ഡാഷ് ബോർഡ് വിജയം; പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരളത്തില്‍ നിന്ന് ഉന്നതതല സംഘം ഗുജറാത്തിലേക്ക്

    അഹമ്മദാബാദ്: രാജ്യത്തുതന്നെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഡാഷ് ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ കേരളത്തിൽ നിന്നും ചീഫ് സെക്രട്ടറിയും സംഘവും ഗുജറാത്തിലേക്ക്. 2019 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ വിരല്‍ തുമ്ബില്‍ സംസ്ഥാനത്തെ ഗവേര്‍ണന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും എത്തുന്ന തരത്തിലായിരുന്നു ഇത് വിഭാവനം ചെയ്തത്. അതായത് സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമികവ് ഉള്‍പ്പടെയുള്ള കാര്യങ്ങളും മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസിലോ വീട്ടിലോ ഇരുന്ന് എപ്പോള്‍ വേണമെങ്കിലും വിലയിരുത്താം. എന്തെങ്കിലും പോരായ്മ കണ്ടാല്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യാം. കാെവിഡ് കാലത്ത് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ രോഗ ബാധിതര്‍ക്ക് മികച്ച ചികിത്സ ലഭിച്ചതിന് ഒരു കാരണം ഡാഷ് ബോര്‍ഡ് പദ്ധതിയാണെന്നാണ് വിലയിരുത്തുന്നത്.പദ്ധതിയുടെ മേന്മ വ്യക്തമായതോടെ കേന്ദ്രസര്‍ക്കാരിന്റെ ഭരണപരിഷ്കാര വകുപ്പുകള്‍ ഉള്‍പ്പടെയുള്ളവ ഡാഷ് ബോര്‍ഡ് പദ്ധതിയെക്കുറിച്ച്‌ പഠിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പദ്ധതി നിലവില്‍ വന്നതോടെ ഉദ്യോഗസ്ഥ പരിഷ്‌കരണം, വന്‍കിട പദ്ധതികളുടെ നടപ്പാക്കല്‍, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, വ്യക്തിഗത നിരീക്ഷണം തുടങ്ങി…

    Read More »
  • NEWS

    വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാന്‍ ചെറുകിട പ്ലാന്റുകള്‍ക്ക് അനുമതി

    തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാന്‍ ചെറുകിട പ്ലാന്റുകള്‍ക്ക് അനുമതി. പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാനാണ് സ്വകാര്യ സംരംഭകര്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കുന്നത്. അതേസമയം, സ്വകാര്യ സംരംഭകര്‍ക്ക് നിര്‍മാണ അനുമതി നല്‍കിയാലും മദ്യ വില്പന പൂര്‍ണമായും ബിവറേജ് കോര്‍പ്പറേഷന്‍ വഴി ആയിരിക്കും.നിര്‍മ്മാണ യൂണിറ്റിന് മൂന്നു വര്‍ഷത്തേക്ക് 50,000 രൂപയും ബോട്ട്‌ലിങ്‌ പ്ലാന്റിന് 5000 രൂപയും ലൈസന്‍സ് ഫീസ് നല്‍കേണ്ടിയും വരും. മദ്യ നിര്‍മ്മാണം, സംഭരണം തുടങ്ങിയവ എക്സൈസ് വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ ആയിരിക്കും നടക്കുക. സംരംഭകര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും അതിന്റെ ആധികാരികതയും അപേക്ഷയില്‍ വിശദീകരിക്കണം.ലഭിക്കുന്ന  അപേക്ഷകള്‍ ജില്ലാ എക്‌സൈസ് മേധാവിമാര്‍ പ്രാഥമിക പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍, കൃഷി അസി. ഡയറക്ടര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ അടങ്ങുന്ന സാങ്കേതിക സമിതികള്‍ കെട്ടിടം, അനുബന്ധ സാമഗ്രികള്‍ എന്നിവയുടെ പരിശോധന നടത്തും. ഈ സമിതിയുടെ ശുപാര്‍ശയ്ക്കൊപ്പം ഡെപ്യൂട്ടി…

    Read More »
  • NEWS

    മലയാളിയും റയിൽവെ ബാസ്കറ്റ്ബോൾ താരവുമായ കെ.സി.ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    ന്യൂഡൽഹി: മലയാളിയും റയിൽവെ ബാസ്‌കറ്റ് ബോള്‍ താരവുമായ കെ.സി.ലിതാരയെ (23) ബീഹാറിലെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട്  സ്വദേശിനിയാണ്.പട്‌ന ഗാന്ധിനഗറിലെ ഫ്‌ലാറ്റിലായിരുന്നു താമസം. കഴിഞ്ഞ ആറു മാസമായി പട്‌ന ദാനാപുരിലെ ഡിആര്‍എം ഓഫിസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. രാജ്യാന്തര വനിതാ ദിനത്തില്‍ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ലിതാരയെ ആദരിച്ചിരുന്നു.ഫ്ലാറ്റിനുള്ളിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

    Read More »
  • NEWS

    കോട്ടയത്ത് ദേവാലയത്തിന്‍റെ പാരിഷ് ഹാള്‍ അടിച്ചു തകര്‍ത്തു

    കോട്ടയം: മാന്നാനം സെന്‍റ് ജോസഫ് ആശ്രമ ദേവാലയത്തിന്‍റെ പാരിഷ് ഹാള്‍ സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു.ഇന്നലെ രാത്രി പാരിഷ് ഹാളിന്‍റെ ഓടാമ്ബല്‍ ഇളക്കിയാണ് അക്രമികള്‍ അകത്തു കയറിയത്.ആത്മീയ യോഗങ്ങളും കമ്മിറ്റികളും നടക്കുന്ന പാരിഷ് ഹാളിലെ കസേരകളും ഡെസ്ക്കുകളും അക്രമികള്‍ തല്ലി തകര്‍ത്തിട്ടുണ്ട്. പാരിഷ് ഹാളിന്‍റെ പേരെഴുതിയ ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: