1)നാട്ട്പര്‍വ്വ, ഉത്തര്‍പ്രദേശ്
ദേവദാസികള്‍ ആരാധിക്കുന്നത് ഹിന്ദു ദേവത യെല്ലമ്മയെയാണ്. ആ പേരിനര്‍ത്ഥം ദൈവത്തിന്റെ പരിചാരകയെന്നാണ്. കുട്ടികളെ ദേവതകള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നു. അതിന് ശേഷം അവര്‍ല അവരുടെ മതത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. അവരുടെ കന്യകാത്വം ഗ്രാമത്തില്‍ വെച്ച് ലേലം ചെയ്യപ്പെടുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതം വേശ്യകളായി ജീവിച്ച് തീര്‍ക്കുന്നു. അതിലൂടെയാണ് അവര്‍ കുടുംബത്തിനായുള്ള വരുമാനമുണ്ടാക്കുന്നത്. ഇന്നും മാറ്റമില്ലാതെ ഈ സമ്പ്രദായങ്ങള്‍ തുടരുന്നുണ്ട്.
3. വാദിയ, ഗുജറാത്ത്
പുരാതനകാലത്ത്, വേശ്യാവൃത്തിയിലൂടെ കുടുംബം പുലര്‍ത്തുകയെന്നത് ഈ ഗ്രാമത്തിലെ സ്ത്രീകളുടെ പാരമ്പര്യമായിരുന്നു. പുരുഷന്മാര്‍ അവരുടെ ഉപഭോക്താക്കളെ കണ്ടെത്തിക്കൊടുക്കുകയും ചെയ്യും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഈ ഗ്രാമത്തിലെ പുരുഷന്മാരെല്ലാം പിമ്പുകളാണ്.
4)മധ്യപ്രദേശിലെ ബച്ചാര ഗോത്രം
രാജകീയമായ സ്ഥാനമാനങ്ങളില്‍ നിന്നും കാലക്രമേണ തരംതാഴ്ത്തപ്പെട്ട ഒരു സ്ത്രീകേന്ദ്രീകൃത ജനവിഭാഗമാണ് ബച്ചാര ഗോത്രം. ഇവിടത്തെ രീതിയനുസരിച്ച് വീട്ടിലെ മൂത്ത പെണ്‍കുട്ടി കുടുംബം പുലര്‍ത്താന്‍ വേശ്യാവൃത്തിയിലേക്കിറങ്ങുന്നു.
മധ്യപ്രദേശിലെ നീമുച്, രത്ലം, മാൻസൗർ തുടങ്ങിയ ജില്ലകളിലായി 75 ഗ്രാമങ്ങളിലാണ് ബച്ചാര സമൂഹം അധിവസിക്കുന്നത്.കറുപ്പ് കൃഷിയുടെയും മറ്റ് കുറ്റകൃത്യങ്ങളുടെയും പേരിൽ കുപ്രസിദ്ധമാണ് ഇവിടങ്ങൾ. 2015 ൽ നടന്ന സർവേ പ്രകാരം 23000 പേരാണ് ബച്ചാര സമൂഹത്തിലുള്ളത്. ഇതിൽ 65 ശതമാനത്തോളം സ്ത്രീകളാണ്. വേശ്യാവൃത്തിക്കുവേണ്ടി മനുഷ്യക്കടത്തും ഇവരുടെ രീതിയാണ്.കൂടുതൽ പണമുണ്ടാക്കുന്നതിനായി മറ്റ് കുടുംബങ്ങളിൽ നിന്ന് പെൺകുഞ്ഞുങ്ങളെ വിലക്കുവാങ്ങാനും അവരെ വളർത്തി വേശ്യാവൃത്തിക്ക് ഉപയോഗിക്കാനും ഇവർക്ക് മടിയില്ല.