Month: April 2022

  • NEWS

    രാഷ്ട്രീയം അങ്ങിനെയൊക്കെയാണ് ! 

    രാഷ്ട്രീയത്തിൽ സ്വയം വിരമിക്കൽ എന്നൊരു പതിവില്ല.അല്ലെങ്കിൽ എ കെ ആന്റണിയോട് ചോദിച്ചു നോക്കൂ. അതൊരു കുറവായിരിക്കുമെന്ന് കരുതുന്നതാണ് ഇന്ത്യയുടെ എന്നത്തേയും രാഷ്ട്രീയ ഭൂമിക.എന്നാൽ സ്വയം വിരമിക്കൽ ആഗ്രഹിച്ചു ജന്മനാട്ടിൽ തിരിച്ചെത്തി വീണ്ടും തിരിച്ചു വിളിച്ചുവരുത്തി  ഇന്ത്യയുടെ പ്രധാനമന്ത്രി പദവി വഹിച്ചു വിടവാങ്ങിയ ഒരു രാഷ്ട്രീയക്കാരനുണ്ട്. Father of Indian Economic Reform and Nuclear Programme  എന്ന വിശേഷണമുള്ള ഒരു പ്രധാനമന്ത്രി. പി വെങ്കട്ട നരസിംഹറാവു എന്ന പി.വി.നരസിംഹ റാവു [28th June 1921-23rd December 2004] എന്ന രാഷ്ട്രീയ ചാണക്യൻ. നെഹ്‌റു കുടുംബത്തിന്റെ പിൻബലം അവകാശപ്പെടാനില്ലാത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന രാഷ്ട്രീയപാർട്ടിയുടെ പ്രസിഡന്റും പ്രാധാനമന്ത്രിയുമായ ഒരു നേതാവ്. പക്ഷെ പിൽക്കാലത്ത്  അദ്ദേഹത്തിന്റെ ഭൗതീക ശരീരം പാർട്ടി ആസ്ഥാനത്ത് പൊതുദർശനത്തിനൊ, ഡൽഹിയിൽ ഒരു സ്മാരകത്തിനൊ ഇടം കൊടുക്കാതെ അനാദരിച്ച പാർട്ടിയും ഇതേ കോൺഗ്രസാണ്. പാർട്ടിക്കുവേണ്ടി അവസാനകാലം കോടതിയിൽ നിന്നും കോടതിയിൽപോയി കേസ് വാദിച്ചു.മകളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിനു ഫീസ് പോലും നൽകാൻ…

    Read More »
  • LIFE

    ആരാധകര്‍ക്ക് സന്തോഷമേകി അവര്‍ വീണ്ടും ഒന്നിക്കുന്നു

    വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായി മാറി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മഞ്ജു വാര്യർ. അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചതിനുപുറമേ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിരുന്നു. അതേസമയം മമ്മൂട്ടിയുടെ ഒപ്പം മാത്രം താരം അഭിനയിച്ചിരുന്നില്ല എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇത് പ്രേക്ഷകർക്ക് എല്ലാം തന്നെ വലിയ നിരാശയായിരുന്നു സമ്മാനിച്ചത്. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ആയിരുന്നു മഞ്ജുവാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിച്ചത്. ദി പ്രീസ്റ്റ് എന്ന സിനിമയിൽ ആയിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കാൻ പോവുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ആയിരിക്കും മമ്മൂട്ടിയും മഞ്ജു വാര്യരും ഒരുമിച്ച് അഭിനയിക്കുന്നത്. ജൂൺ മാസത്തിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. എറണാകുളത്ത് ആണ് ചിത്രീകരണം ആരംഭിക്കുന്നത്. ആറാട്ട് എന്ന…

    Read More »
  • Kerala

    തിരുവനന്തപുരം ആർ ഡി ഡി ഓഫീസ് സന്ദർശിച്ച് കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കെടുത്ത് മന്ത്രി വി ശിവൻകുട്ടി;മെയ് 17,18 തീയതികളിൽ ഫയലുകൾ തീർപ്പാക്കാൻ അദാലത്ത്

      പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നേരിട്ടെത്തി കെട്ടികിടക്കുന്ന ഫയലുകളുടെ കണക്കെടുത്ത് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അറ്റൻഡൻസ് രജിസ്റ്ററും ഫയലുകളുടെ സ്ഥിതിവിവരക്കണക്കും മന്ത്രി പരിശോധിച്ചു. സ്ഥലത്തില്ലാത്ത ആർ ഡി ഡി യെ മന്ത്രി ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു. തിരുവനന്തപുരം ആർ ഡി ഡി ഓഫീസിൽ അഞ്ഞൂറിലധികം ഫയലുകൾ കെട്ടികിടക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇവ തീർപ്പാക്കാൻ മെയ് 17, 18 തീയതികളിൽ അദാലത്ത് നടത്താൻ തീരുമാനിച്ചു. മെയ് 10ന് മുമ്പ് അദാലത്തിൽ പരിഗണിക്കാനുള്ള അപേക്ഷ നൽകാം. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഒരുകാരണവശാലും ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ആളുകളുടെ എണ്ണവും സൗകര്യവും കുറവുണ്ടെന്ന് ജീവനക്കാർ പറഞ്ഞപ്പോൾ അക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു

    Read More »
  • NEWS

    കറാച്ചിയിൽ സ്വയം പൊട്ടിത്തെറിച്ചത് ഉന്നത ബിരുദധാരിയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയും 

    കറാച്ചി: കറാച്ചിയിൽ നാല് പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തിൽ ചാവേറായി പൊട്ടിത്തെറിച്ചത് ബലൂചിസ്ഥാൻ സ്വദേശിയായ യുവതി. ബലൂചിസ്ഥാനിലെ തർബാത് നിയാസർ അബാദ് സ്വദേശിയായ ഷാറി ബലോച് ആണ് ചാവേർ ബോംബാക്രമണം നടത്തിയത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ) പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 30 വയസ്സുകാരിയായ ഷാറി ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണെന്നാണ് റിപ്പോർട്ട്. എം.ഫിൽ ഗവേഷകയായിരുന്ന ഇവർ ഒരു സ്കൂളിൽ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. ഭർത്താവ് ദന്തഡോക്ടറാണ്.എട്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.രണ്ടുവർഷം മുമ്പാണ് ഷാറി ബി.എൽ.എ.യുടെ മജീദ് ബ്രിഗേഡിൽ അംഗമായതെന്നാണ് വിവരം.മജീദ് ബ്രിഗേഡിലെ ചാവേറുകളുടെ പ്രത്യേക സ്ക്വാഡിലായിരുന്നു ഷാറിയുടെ പ്രവർത്തനം. കറാച്ചി സർവകലാശാലയിൽ കഴിഞ്ഞദിവസമുണ്ടായ സ്ഫോടനത്തിൽ മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. സർവകലാശാലയിലെ കൺഫ്യൂഷസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിന് മുന്നിലായിരുന്നു സ്ഫോടനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെയാണ് ഇതൊരു ചാവേർ ആക്രമണാണെന്ന് കണ്ടെത്തിയത്. ബുർഖ ധരിച്ചെത്തിയ സ്ത്രീ സ്ഥാപനത്തിന്റെ കവാടത്തിന് സമീപം നിൽക്കുന്നതും സ്ഥാപനത്തിലേക്കുള്ള വാഹനം…

    Read More »
  • LIFE

    ഫേസ്ബുക്ക് ലൈവ്: വിജയ് ബാബുവിനെതിരെ ഡബ്ല്യൂ സി സി

    തനിക്കെതിരെ ബലാല്‍സംഗക്കേസിന് പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണെന്ന്  സംഘടന ചൂണ്ടിക്കാട്ടി. അധികാരികളോട് കര്‍ശന നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡബ്ല്യുസിസിയുടെ   WCC പറയുന്നു: “മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോൾ പരസ്യമാകുന്നു. കമ്മറ്റികൾ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങൾ കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണൽ സമവാക്യങ്ങളുടെയും പ്രൊഫഷണൽ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവർത്തിക്കുന്നു. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണ്. ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന്…

    Read More »
  • NEWS

    കറാച്ചിയില്‍ കഴിഞ്ഞ ദിവസം ചാവേർബോംബാക്രമണം നടത്തിയ യുവതിയെ തിരിച്ചറിഞ്ഞു

    കറാച്ചിയില്‍ കഴിഞ്ഞ ദിവസം ചാവേർബോംബാക്രമണം നടത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ബലൂചിസ്ഥാനിലെ ടർബാത് മേഖലയിലുള്ള ഷാരി ബലോച് എന്ന മുപ്പതുവയസുകാരിയാണ് സ്വയം പൊട്ടിത്തെറിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയ (എംഎസ്സി സുവോളജി), അധ്യാപികയായ, ഡോക്ടറെ വിവാഹം കഴിച്ച, രണ്ടു കുട്ടികളുടെ അമ്മയുമാണ് ഷാരി ബലോച്. ഭാര്യ ഇത്തരമൊരു ആക്രമണം നടത്തിയത് ഞെട്ടിച്ചെങ്കിലും അവർ ചെയ്ത കാര്യത്തിൽ അഭിമാനമുണ്ടെന്ന് ഷാരിയുടെ ഭർത്താവ് ഹബിതാൻ ബഷിർ ബലോച് പ്രതികരിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ഷാരി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) മജീദ് ബ്രിഗേഡിന്‍റെ പ്രത്യേക ചാവേര്‍ സ്‌ക്വാഡില്‍ ചേര്‍ന്നത്. എംഎസ്‍സി സുവോളജി പാസായ ശേഷം എംഫില്ലിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഷാരിയെന്ന് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബിഎൽഎ പ്രസ്താവനയിൽ അറിയിച്ചു. ചാവേറാക്രമണത്തില്‍ മൂന്ന് ചൈനീസ് പൗരന്‍മാരുള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. കറാച്ചി സര്‍വകലാശാല കാമ്പസിനുള്ളിലാണ് സംഭവമുണ്ടായത്. രണ്ടു ചൈനീസ് പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ സ്ത്രീകളാണ്.

    Read More »
  • Kerala

    കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു; രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ്

    കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗല്ലെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെയാണ് പുതിയാപ്പ സ്വദേശിയിൽ രോഗം സ്ഥിരീകരിച്ചത്. പുതിയാപ്പ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് കീഴില എരഞ്ഞിക്കലിലാണ് രോഗം സ്ഥിരീകരിച്ചത്. ഏഴു വയസുള്ള പെൺകുട്ടിക്കാണ് രോഗം കണ്ടെത്തിയത്. ഈ കുട്ടിക്ക് നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നം ഇല്ലെന്ന് ആരോ​ഗ്യപ്രവ‍ർത്തകർ പറയുന്നു. ഈ മാസം 16-ന് ചികിത്സ കഴിഞ്ഞ കുട്ടി വീട്ടിൽ വിശ്രമത്തിലാണ്. മറ്റൊരു കുട്ടിക്ക് കൂടി രോഗ ലക്ഷണം ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് 500-ഓളം പേർ പങ്കെടുത്ത വിരുന്നിൽ പങ്കെടുത്തവരാണ് രോ​ഗം സ്ഥിരീകരിച്ച കുട്ടിയും രോ​ഗം സംശിയക്കുന്ന കുട്ടിയും. രോ​ഗബാധ റിപ്പോ‍ർട്ട് ചെയ്തതിന് പിന്നാലെ എരഞ്ഞിക്കൽ മേഖലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 2020 ഡിസംബറിൽ കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗല്ലെ രോഗം ബാധിച്ച് മരിച്ചിരുന്നു. മരണാനന്തരം…

    Read More »
  • Kerala

    വൈദ്യുതി ബോർഡിലെ തർക്കം തുടരുന്നു; സ്ഥലംമാറ്റം അംഗീകരിക്കണമെന്ന് മന്ത്രി, പിൻവലിക്കണമെന്ന് അസോസിയേഷൻ

    തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ ഓഫീസേഴ്സ് അസോസിയേഷനും ചെയര്‍മാനും തമ്മിലുള്ള പോര് നീളുന്നു. സ്ഥലം മാറ്റ ഉത്തരവ് അംഗീകരിച്ച് ജോലിയില്‍ പ്രവേശിച്ചാല്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കാമെന്ന നിലപാടിലാണ് വൈദ്യുതി മന്ത്രി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം, ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രശ്നപരിഹാരത്തിന് ഇടപെടുന്നുണ്ട്. പ്രതികാര നടപടി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഓഫീസേഴസ് അസോസിയേഷന്‍ ഉറച്ച് നിൽക്കുകയാണ്. വൈദ്യുതി ബോര്‍ഡിലെ പ്രശ്നപരിഹാരത്തിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉറപ്പ് നല്‍കിയ ഒരാഴ്ച കാലാവധി ഇന്ന് അവസാനിച്ചു. എന്നാല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലംമാറ്റ ഉത്തരവ് അതേപടി നിലനില്‍ക്കുന്നു. സസ്പെന്‍ഷനൊപ്പം നല്‍കിയ കുറ്റപത്രത്തിന് നേതാക്കള്‍ ഇതുവരെ മറുപടി നല്‍കിയിട്ടുമില്ല. വാഹന ദുരുപയോഗം ചൂണ്ടിക്കാട്ടി എംജി സുരേഷ്കുമാറിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും നിലനില്‍ക്കുന്നു. വൈദ്യുതി മന്ത്രി ഇന്ന് തലസ്ഥാനത്തുണ്ടായിരുന്നെങ്കിലും ഓഫീസേഴസ് അസോസിയേഷനുമായി ചര്‍ച്ചയെന്നും നടന്നില്ല.സ്ഥലം മാറ്റ ഉത്തരവ് പാലിച്ച് ജോലിയില്‍ പ്രവേശിക്കുകയും, കുറ്റപത്രത്തിന് മറുപടി നല്‍കുകയും ചെയ്താല്‍ അനഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാമെന്ന നിലപാടിലാണ് മന്ത്രി. പൊതുതാത്പര്യ ഹര്‍ജിയിലെ ഇടക്കാല…

    Read More »
  • Crime

    പോക്സോ കേസ് പ്രതിയുടെ ദുരൂഹ മരണം: പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ, സ്ഥലം പരിശോധിക്കും

    കോഴിക്കോട്: ചെറുവണ്ണൂരിൽ പോക്സോ കേസിലെ പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ചെറുവണ്ണൂരിലെ ജിഷ്ണുവിന്റെ പോസ്റ്റ് മോർട്ടത്തിലാണ് നിർണായക കണ്ടെത്തൽ. ജിഷ്ണുവിന് തലയ്ക്കും വാരിയെല്ലിനും പരിക്കുള്ളതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ഇതിന്റെ കാരണം വ്യക്തമാകാൻ ജിഷ്ണു വീണ് കിടന്ന സ്ഥലം നാളെ ഡോക്ടർമാരുടെ വിദഗ്ദ സംഘം പരിശോധിക്കും. കോഴിക്കോട് ചെറുവണ്ണൂരിലാണ് പോക്സോ കേസിലെ പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷിച്ച് വീട്ടിൽ എത്തിയതിനു പിന്നാലെയാണ് ചെറുവണ്ണൂർ സ്വദേശി ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടത്. ജിഷ്ണുവിന് പരിക്കേറ്റിട്ടുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിച്ചു. .കുടുംബം പരാതി ഉന്നയിച്ചതിനാല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് കല്‍പറ്റ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ട് ജിഷ്ണുവിനെ അന്വേഷിച്ച് പൊലീസ് ചെറുവണ്ണൂരിലെ വീട്ടെലത്തിയത്. നല്ലളം പൊലീസാണ് ജിഷ്ണുവിന്‍റെ വീട്ടിലെത്തിയത്. കല്‍പ്പറ്റ പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ജിഷ്ണു ഈ സമയം വീട്ടില്‍…

    Read More »
  • Crime

    നടിയെ ആക്രമിച്ച കേസ്: ദിലീപുമായി പണമിടപാട് നടത്തിയ വൈദികൻ്റെ മൊഴിയെടുത്തു

    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തിരുവനന്തപുരം ലത്തീൻ രൂപതയിലെ വൈദികനായ വിക്ടറിന്‍റെ മൊഴിയെടുത്തു. ദിലീപിന്‍റെ ഫോണിൽ നിന്ന് വൈദികന്‍റെ അക്കൗണ്ടിൽ പണം നൽകിയതിന്‍റെ രേഖ ലഭ്യമായ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. എന്നാൽ ദിലീപുമായി സൗഹൃദമുണ്ടെന്നും ദിലീപിന്‍റെ വീട്ടിൽ ബാലചന്ദ്രകുമാറിന്‍റെ ഒപ്പം പോയിരുന്നതായും വിക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ആലുവ പൊലീസ് ക്ലബിൽ വെച്ചാണ് മൊഴി എടുത്തത്. സംവിധായകൻ ബാലചന്ദ്രകുമാർ വൈദികൻ വഴി തന്നോട് പണം ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ അഭിഭാഷകരുടെ ഫോൺ സംഭാഷണം പുറത്ത് വിട്ട ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ ഹർജി വന്നു. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥ് ആണ് ഹർജി നൽകിയത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണത്തിൻമേൽ പോലീസിന് അന്വേഷണം നടത്താനാകില്ലെന്നും തുടർന്നപടി കോടതി തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.

    Read More »
Back to top button
error: