NEWS

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു

പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ശേഷിക്കെ സംസ്ഥാനത്ത്  പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു.തിരുവനന്തപുരത്തെ കരമന ഗവ: സ്‌കൂളില്‍ വച്ച്‌ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തന മികവിനെയും ധനമന്ത്രി അഭിനന്ദിച്ചു.
288 റ്റൈറ്റിലുകളിലായി 2.84 കോടി ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്തത്.പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ശേഷിക്കെയാണ് ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ക്ക് വിതരണം ചെയ്തത്. 2,84,22,066 പാഠപുസ്തകങ്ങളാണ് ഇങ്ങനെ വിതരണം ചെയ്തത്.
കൊവിഡ് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലും അദ്ധ്യയനം ആരംഭിക്കുന്നതിന് വളരെ മുന്നെ തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളില്‍ എത്തുന്നു എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടമായി തന്നെയാണ് വിലയിരുത്തുന്നത്.വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ മന്ത്രി ജി.ആര്‍ അനില്‍, ജില്ലാ കളക്ടര്‍, ഡിജിഇ ജീവന്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: