NEWS

കാര്യസാധ്യത്തിനായി എന്തും ചെയ്യുന്ന സ്ത്രീകൾ; അറസ്റ്റിലാകുന്നത് പുരുഷൻമാരും

ത്രയേറെ സ്ത്രീ സുരക്ഷാ നിയമങ്ങൾ നിലവിലുള്ള ഇക്കാലത്തു പോലും ജീവിതത്തിന്റെ എല്ലാ തുറകളിലും സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ  ഒളിഞ്ഞും തെളിഞ്ഞും അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട് എന്നത് ക്രൂരമായ ഒരു സത്യമാണ്.അതിലുപരി സ്ത്രീകൾ തന്നെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചും കൊന്നും ഒളിച്ചോടുന്ന ഒരു കാലഘട്ടത്തിലുമാണ് നാം ഇന്ന് ജീവിക്കുന്നതു..കാര്യസാധ്യത്തിന് വേണ്ടിയും പണത്തിന് വേണ്ടിയും (ഹണിട്രാപ്പ്) എന്തും ചെയ്യാൻ സ്ത്രീകൾക്ക് ഇന്ന് യാതൊരു മടിയുമില്ല.ഇതേപോലൊന്നാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ് കൊടുത്ത യുവതിയുടേതും. കോഴിക്കോട് സ്വദേശിനിയാണ്  പരാതിക്കാരി.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.എറണാകുളത്തെ ഫ്ലാറ്റില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയാക്കിയതെന്നും യുവതിയുടെ പരാതിയില്‍ ഉണ്ട്.കാര്യസാധ്യത്തിനായി വഴങ്ങിക്കൊടുത്തിട്ട് ഇപ്പോൾ പരാതിയുമായി ഇറങ്ങിത്തിരിച്ചിരിക്കയാണ്.ഇനി സിനിമയിൽ ചാൻസ് കിട്ടിയിരുന്നെങ്കിൽ അവർ പരാതി ഉന്നയിക്കുകയില്ലായിരുന്നു എന്നാണ് ഇവിടെ മനസ്സിലാക്കാൻ സാധിക്കുന്നത്.നാളെ ഒരു പുരുഷന്റെ ഭാര്യയാകേണ്ട യുവതിയാണ് അവർ !!

അതവിടെ നിൽക്കട്ടെ.
ഒരു സ്ത്രീ ഒന്നോ ഒന്നിലേറെ തവണയോ ഉഭയകക്ഷി സമ്മതത്തോടെ ഒരു സെലിബ്രിറ്റിയുമായി സെക്സ് ചെയ്യുന്നു.ആ സെലിബ്രിറ്റിയുടെ അടുത്ത് നിന്ന് അനുകൂലമായ കാര്യങ്ങൾ നേടിയെടുക്കാൻ ആയിരിക്കാം അങ്ങനെ ചെയ്തത്. അതിന്റെ നേട്ടം അവർക്ക് കിട്ടിയോ കിട്ടിയില്ലയോ എന്നതും അവിടെ നിൽക്കട്ടെ.
പിന്നീട് അയാളുമായി അങ്ങനെയുള്ള ബന്ധം തുടരാൻ താല്പര്യം ഇല്ലാത്ത ആ സ്ത്രീയെ ബലമായി ലൈംഗികമായി ഉപയോഗിക്കുക, അല്ലെങ്കിൽ കൺസന്റ് കൊടുക്കാൻ പറ്റാത്ത രീതിയിൽ മദ്യലഹരിയിൽ ആയിരിക്കേ സമ്മതമില്ലാതെ ലൈംഗികമായി ഉപയോഗിക്കുക — ഇതെല്ലാം സെക്ഷ്വൽ അബ്യൂസ് അഥവാ റേപ്പ് തന്നെയാണ്.എന്ന് വെച്ചാൽ ഇതിന് മുൻപ് അയാളുമായി സെക്സിന് സമ്മതിച്ചു എന്നത് പിന്നെ അയാൾ ആഗ്രഹിക്കുമ്പോഴൊക്കെ കൂടെ കിടക്കാൻ ഉള്ള ലൈസൻസ് ആകുന്നില്ല എന്ന് !!
മുൻപ് അവർ സെക്സിന് കൺസന്റ് അഥവാ സമ്മതം നൽകിയത് ചിലപ്പോൾ അത് ആസ്വദിക്കാൻ  ആയിരിക്കാം, അല്ലെങ്കിൽ അയാൾ ആരോപിക്കുന്നത് പോലെ അവസരങ്ങൾക്ക് വേണ്ടി തന്നെ ആയിരിക്കാം.പക്ഷേ പിന്നീട് അവരുടെ കൺസന്റ് ഇല്ലാത്ത സന്ദർഭങ്ങളിൽ, അവരെ ലൈംഗികമായി സമീപിക്കുന്നതും , അതും ഓറൽ സെക്സ് പോലുള്ള കാര്യങ്ങൾക്ക് സമീപിക്കുന്നതും സെക്ഷ്വൽ അബ്യൂസ് ആയി തന്നെ കാണേണ്ടി വരും.
കാരണം സെക്ഷ്വൽ അബ്യൂസിന് വിധേയരായവർക്ക് അത് ജീവിതകാലം മുഴുവൻ നിൽക്കുന്ന ഒരു ട്രോമ തന്നെ ആയിരിക്കും എന്നതിന് ഒരു സംശയവും വേണ്ട.ചിലർ PTSD അഥവാ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിന്  (Post Traumatic Stress Disorder) അടിമപ്പെടുന്നു.ഇത്തരം ട്രോമകളിൽ സംഭവിച്ച ശാരീരിക മുറിവുകള്‍ ഭേദപ്പെട്ടാലും മനസിലേറ്റ മുറിവ് മായാതെ കിടക്കും.
ബന്ധങ്ങളുടെ തകര്‍ച്ചയാണ് ഇതുമൂലം പ്രധാനമായും സംഭവിക്കുക. ആവര്‍ത്തിച്ച് ദു:സ്വപ്നം കാണുക,  ഉറക്കം നഷ്ടപ്പെടുക, ഒന്നിലും ശ്രദ്ധിക്കാൻ പറ്റാതെ വരിക, പെട്ടന്ന് ഇമോഷണൽ ആകുക, അകാരണമായി ദേഷ്യവും കരച്ചിലും വരിക എന്നിവ ഇതിന്റെ ലക്ഷണങ്ങൾ ആണ്.പിന്നീടത് ആത്മഹത്യയിലേക്കോ കൊലപാതകത്തിലേക്കോ നീളും.
ചിലര്‍ മരുന്നുകൾ ആശ്രയിച്ച് ഈ സ്ഥിതി മറികടക്കാന്‍  ശ്രമിക്കും. പക്ഷേ മിക്കവാറും പേരിൽ അവസ്ഥ കൂടുതല്‍ മോശമാകുമെന്നതാണ് സത്യം.അപ്പോൾ അവരുടെ കൂടെ നിന്നില്ലെന്നതോ പോട്ടെ, അവരെ ക്രൂരമായി ഇകഴ്ത്താതെ എങ്കിലും ഇരിക്കാൻ നമുക്ക് ശ്രമിക്കാം.കാരണം എല്ലാ ജീവനും വിലപ്പെട്ടതാണ്.
എങ്കിലും ഒരു കാര്യം ഇവിടെ പറയാതിരിക്കാൻ വയ്യ. ഇല മുള്ളിൽ വീണാലോ, മുള്ള് ഇലയിൽ വീണാലോ കേട് ഇലയ്ക്കെന്നു പറയുന്നതുപോലെയാണ് ഇന്നത്തെ പുരുഷൻമാരുടെ അവസ്ഥയും.ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയുടെ പരാതിയിലും മിക്കപ്പോഴും അറസ്റ്റിലാകുന്നത് അവരുടെ ഭർത്താവാകും.ഇത് ഇവിടുത്തെ സ്ത്രീ സുരക്ഷാ നിയമങ്ങളുടെ മിടുക്ക്.ആ നിയമങ്ങളുടെ ഇരിപ്പുവശം മനസ്സിലാക്കി ജീവിതം ആസ്വദിക്കുന്നത് അതിലുമേറെ മിടുക്ക്!!!

Back to top button
error: