Month: April 2022
-
NEWS
കൗമാര പ്രായക്കാരിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണത; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്
മാതാപിതാക്കളോട് പരുഷമായി പെരുമാറുന്നത് കൗമാരപ്രായത്തിലുള്ള കുട്ടികളിൽ സാധാരണയാണ്.ഇതിനു പിന്നിൽ പല ഘടകങ്ങളുമുണ്ട്.എന്നാൽ ഇത് മനസ്സിലാക്കാതെ മാതാപിതാക്കൾ കുട്ടികളോട് പരുഷമായി പെരുമാറുകയും മോശം മറുപടികള്‍ നല്‍കുകയും ചെയ്യുന്നു.ചുരുക്കത്തിൽ പലപ്പോഴും രക്ഷിതാക്കള്‍ ഈ പ്രായത്തിലുള്ള കുട്ടികളുടെ പെരുമാറ്റം മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും വളരെയധികം പ്രയാസപ്പെടുന്നു.അത് കുട്ടികളിൽ നെഗറ്റീവ് ചിന്തകൾക്ക് വഴി തുറക്കുകയും ചെയ്യും. തർക്കങ്ങൾക്കിടയിൽ കുട്ടികളെ ശിക്ഷിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയേയുള്ളൂ.ഇത്തരം സ്വഭാവരീതികൾ പ്രകടിപ്പിക്കുന്ന കുട്ടികളോട് ആദ്യം കാര്യങ്ങള്‍ ക്ഷമയോടെ പറഞ്ഞു മനസിലാകാന്‍ ശ്രമിക്കുക.സ്‌കൂളിലോ ട്യൂഷനിലോ മറ്റെവിടെയെങ്കിലുമോ വെച്ച് ആരെങ്കിലും അവരെ ഭീഷണിപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യുന്നുണ്ടോ എന്ന് നിങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. അത്തരം അനുഭവങ്ങൾ നേരിടുന്ന കുട്ടികള്‍ അവരുടെ വികാരങ്ങള്‍ ആരോടും പങ്കുവയ്ക്കാന്‍ കഴിയാതെ കടുത്ത ഏകാന്തത അനുഭവിക്കുകയും അതിന്റെ ഫലമായി അവരുടെ പെരുമാറ്റം പ്രകോപനപരമായി മാറുകയും ചെയ്തേക്കാം. പല കുട്ടികളും തങ്ങളെ മറ്റാരുമായും താരതമ്യം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. എന്നിരുന്നാലും, പല മാതാപിതാക്കളും അധ്യാപകരും കുട്ടികളെ പരസ്പരം താരതമ്യം ചെയ്യാറുണ്ട്. ഇത്…
Read More » -
India
സുമലത ബിജെപിയിലേക്ക്? നീക്കം മകനെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറക്കുന്നതിനു മുന്നോടി !
ബെംഗളൂരു: മാണ്ഡ്യ എംപിയും ചലച്ചിത്രനടിയുമായ സുമലത അംബരീഷ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. ബിജെപിയോട് അടുപ്പമുള്ള വൃത്തങ്ങളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കുമെന്ന് സ്വതന്ത്ര എംപിയായ സുമലത നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കര്‍ണാടക സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് സുമലതയുടെ ബിജെപി പ്രവേശനം ഒരിക്കല്‍ക്കൂടി ചര്‍ച്ചയാകുന്നത്. മേയ് മൂന്നിനാണ് അമിത് ഷാ ബെംഗളൂരുവിലെത്തുന്നത്. അന്തരിച്ച നടനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഭര്‍ത്താവ് അംബരീഷായിരുന്നു മാണ്ഡ്യയിലെ എംപി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് കോണ്‍ഗ്രസ് ജെഡിഎസിനു വിട്ടുനല്‍കിയിരുന്നു ഭര്‍ത്താവ് മത്സരിച്ചിരുന്ന മാണ്ഡ്യയില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ സുമതല സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. ബിജെപി അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു. വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തില്‍ മത്സരിച്ച എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്. മകനും യുവനടനുമായ അഭിഷേക് അംബരീഷിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇറക്കുന്നതിനു മുന്നോടിയായിട്ടാണ് സുമലത ബിജെപിയില്‍ ചേരുന്നതെന്നും പ്രാദേശിക…
Read More » -
Kerala
നടി മൈഥിലി ഗുരുവായൂർ ക്ഷേത്രത്തില്‍ വിവാഹിതയായി
പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി മൈഥിലിയുടെ വിവാഹം ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തില്‍ വച്ചു നടന്നു. ആര്‍ക്കിടെക്റ്റ് സമ്പത്താണ് വരന്‍. പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി. മമ്മൂട്ടി നായകനായ രഞ്ജിത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യ’ത്തിലൂടെയാണ് മൈഥിലി വെള്ളിത്തിരയിലെത്തിയത്. ‘സാൾട്ട് ആൻഡ് പെപ്പർ’ ‘മാറ്റിനി’ തുടങ്ങി നിരവധി സിനിമകളിൽ പിന്നീടു നായികയായി. ‘ലോഹം’ എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ കുറച്ചു കാലമായി സിനിമാരംഗത്ത് നിന്ന് അകന്നു കഴിയുകയായിരുന്നു മൈഥിലി. കൊച്ചി കേന്ദ്രീകരിച്ച് ചില ബിസിനസുകൾ നടത്തിയ മൈഥിലി രഞ്ജിത്തിൻ്റെ സംവിധാന സഹായിയായും പ്രവർത്തിച്ചു. ഇന്ന് വൈകിട്ട് കൊച്ചിയിൽ വച്ച് സിനിമാ സുഹൃത്തുക്കൾക്കായി വിരുന്നൊരുക്കിയിട്ടുണ്ട്.
Read More » -
Crime
പാലക്കാട് കണ്ടക്ടറില്ലാത്ത ബസിന് ‘സ്റ്റോപ്പ്’; സർവീസ് തടഞ്ഞ് മോട്ടർ വാഹന വകുപ്പ്
വടക്കഞ്ചേരി: കണ്ടക്ടറും ക്ലീനറുമില്ലാതെ ഞായറാഴ്ച മുതൽ സർവീസ് നടത്തിവന്ന ജില്ലയിലെ ആദ്യ സിഎൻജി ബസ് മോട്ടർ വാഹന വകുപ്പിന്റെ നിർദേശത്തെത്തുടർന്ന് സർവീസ് നിർത്തി. രണ്ട് ട്രിപ്പ് കഴിഞ്ഞ ശേഷമാണ് മോട്ടർ വാഹന വകുപ്പ് അധികൃതർ സർവീസ് നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. കണ്ടക്ടറെ നിയമിച്ചശേഷമേ സർവീസ് നടത്താവു എന്ന് ബസ് ഉടമയ്ക്ക് നിർദേശം നല്‍കി. വടക്കഞ്ചേരി സ്വദേശി തോമസ് കാടന്‍കാവിലാണ് സംസ്ഥാനത്ത് ആദ്യമായി കണ്ടക്ടറില്ലാതെ ബസ് സര്‍വീസിന് ആരംഭം കുറിച്ചത്. ബസിലെ ബോക്സില്‍ യാത്രക്കാര്‍ പണം നിക്ഷേപിച്ചാല്‍ മാത്രം മതി. പണമില്ലാത്തവര്‍ക്കും യാത്രചെയ്യാനാകും. ചിലര്‍ നല്‍കിയ പരാതിയിലാണ് മോട്ടർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. വടക്കഞ്ചേരിയില്‍നിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് സര്‍വീസുകള്‍ നടത്തുന്നത്. ടിക്കറ്റ് നല്‍കി കണ്ടക്ടറെ വെച്ചാല്‍ ബസ് ഓടിക്കാം എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പുതുപരീക്ഷണം തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന ഭീതിയില്‍ ചിലര്‍ പരാതി നല്‍കുകയായിരുന്നു. മുന്‍പ് തോമസ് വനിതാ കണ്ടക്ടറെയും ക്ലീനറെയും നിയോഗിച്ച്…
Read More » -
Business
ഫ്യൂചര്‍ ഗ്രൂപ്പിനെ തിരികെ കൊണ്ടുവരാനുള്ള വഴികള്‍ തേടി കിഷോര്‍ ബിയാനി
ഫ്യൂചര്‍ ഗ്രൂപ്പിനെ സാധ്യമായ എല്ലാ വഴികളിലൂടെയും തിരികെ കൊണ്ടുവരാനുള്ള വഴികള്‍ തേടി ഉടമ കിഷോര്‍ ബിയാനി. ഗ്രൂപ്പിന് കീഴിലുള്ള ഫ്യൂചര്‍ റീറ്റെയ്ല്‍ ലിമിറ്റഡ് ഒഴികെയുള്ള കമ്പനികളെ എങ്ങനെയെങ്കിലും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്. ഫ്യൂചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സ്, ഫ്യൂചര്‍ സപ്ലൈ ചെയ്ന്‍ സൊലൂഷന്‍സ്, ഫ്യൂചര്‍ കണ്‍സ്യൂമര്‍, ഫ്യൂചര്‍ എന്റര്‍പ്രൈസസ് എന്നീ കമ്പനികളിലാണ് ഗ്രൂപ്പ് ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്. 24713 കോടി രൂപ നല്‍കി ഫ്യൂചര്‍ റീറ്റെയ്ലിന്റെ ആസ്തികള്‍ സ്വന്തമാക്കാനുള്ള ശ്രമം ഫ്യൂചര്‍ ഗ്രൂപ്പിന് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ എതിര്‍ത്തതോടെ റിലയന്‍സ് റീറ്റെയ്ല്‍ ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഏകദേശം 18000 കോടി രൂപ കടമുള്ള ഫ്യൂചര്‍ റീറ്റെയ്ലിനെ പാപ്പരായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍. എന്നാല്‍ ഫ്യൂചര്‍ ഗ്രൂപ്പിന് കീഴിലുള്ള ഫ്യൂചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സ് അടക്കമുള്ള കമ്പനികള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫ്യൂചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് 5000 കോടി രൂപ കടമുണ്ട്. എന്നാല്‍ ഫ്യൂചര്‍…
Read More » -
Business
ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ഗ്രോസ് റിട്ടണ്‍ പ്രീമിയം 34 ശതമാനം വര്‍ധിച്ച് 16,127 കോടി രൂപയായി
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗ്രോസ് റിട്ടണ്‍ പ്രീമിയം 34 ശതമാനം വര്‍ധിച്ച് 16,127 കോടി രൂപയായെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ അറിയിച്ചു. 2020-21 സാമ്പത്തിക വര്‍ഷം ഇത് 12,025 കോടി രൂപയായിരുന്നു. ഒരു നിശ്ചിത കാലയളവില്‍ ഇന്‍ഷുറര്‍ക്ക് ലഭിക്കുന്ന മൊത്തം പ്രീമിയങ്ങളെയാണ് ഗ്രോസ് റിട്ടണ്‍ പ്രീമിയം. കമ്പനിയുടെ റിന്യൂവല്‍ പ്രീമിയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 22.4 ശതമാനം വര്‍ധിച്ച് 6,991 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷം ഇത് 5,712 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യക്തിഗത റേറ്റഡ് ന്യൂ ബിസിനസ് (ഐആര്‍എന്‍ബി) 49.4 ശതമാനം വര്‍ധിച്ച് 3,686 കോടി രൂപയായി. 2020-21 സാമ്പത്തിക വര്‍ഷം ഇത് 2,468 കോടി രൂപയായിരുന്നുവെന്നും കമ്പനി അറിയിച്ചു. ബിസിനസ് നടത്തിപ്പിലെ നിലവാരമാണ് വളര്‍ച്ച ഊര്‍ജ്ജിതമാക്കിയതെന്ന് ബജാജ് അലയന്‍സ് ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.
Read More » -
NEWS
ആർടിഒ ഓഫീസിൽ ബസുടമയുടെ ആത്മഹത്യാ ശ്രമം
ആലപ്പുഴ ആര്‍.ടി ഓഫിസില്‍ സ്വകാര്യ ബസുടമയുടെ ആത്മഹത്യാ ശ്രമം കലവൂര്‍-റെയില്‍വേ സ്റ്റേഷന്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ഫ്രണ്ട്സ് ബസുടമ മണ്ണഞ്ചേരി തൈക്കൂട്ടത്തില്‍ സിനാജാണ് (25) എം.വി.ഐയുടെ മുന്നില്‍ ബ്ലേഡ്കൊണ്ട് കൈയിലെ ഞരമ്പ് മുറിച്ചത്. എം.വി.ഐയുടെ മേശപ്പുറത്തുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ചാണ് സിനാജ് കൈ മുറിച്ചത്.കൈ മുറിഞ്ഞ് രക്തം വാര്‍ന്ന സിനാജിനെ ഉടൻതന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
Read More » -
India
വൈദ്യുത വാഹന മേഖലയ്ക്ക് വന്‍ തിരിച്ചടി: തീപിടിത്തങ്ങളുടെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയ്ക്ക് വന്‍ തിരിച്ചടി. സമീപകാലത്തുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംഭവങ്ങളുടെ അന്വേഷണം പുരോഗമിക്കവെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ തീപിടിക്കുന്ന സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം തിങ്കളാഴ്ച വിളിച്ച യോഗത്തിലാണ് നിര്‍മ്മാതാക്കളെ ഇക്കാര്യം അറിയിച്ചത്. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും അവ തടയാന്‍ ആവശ്യമായ നടപടികളെക്കുറിച്ചും വ്യക്തത ലഭിക്കുന്നതുവരെ പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ നിന്ന് ഇവി നിര്‍മ്മാതാക്കളെ പിന്തിരിപ്പിച്ചിരിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. എല്ലാ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളോടും ഏതെങ്കിലും ബാച്ചിലെ ഒരു വാഹനമെങ്കിലും തീപിടുത്തത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മുഴുവന്‍ വാഹനങ്ങളും സ്വമേധയാ തിരിച്ചുവിളിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മിക്കവരും ഇതിനകം തന്നെ ഈ പ്രക്രിയ ആരംഭിച്ചിട്ടുള്ളതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനാപകടങ്ങളില്‍ ചിലരുടെ ജീവന്‍ പൊലിഞ്ഞതിനെത്തുടര്‍ന്ന് തകരാര്‍ സംഭവിച്ച ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ സ്വമേധയാ തിരിച്ചുവിളിക്കാന്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞയാഴ്ച ഇലക്ട്രിക്…
Read More » -
Kerala
ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരായി
ചോറ്റാനിക്കര: അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം.ഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്. വിവാഹം കഴിക്കാനുള്ള തീരുമാനം ഐഎഎസ് സുഹൃത്തുക്കളെ വാട്‌സാപ്പിലൂടെയാണ് ഇരുവരും അറിയിച്ചത്. എം.ബി.ബി.എസ് ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരും സിവില്‍ സര്‍വീലെത്തുന്നത്. ദേവികുളം സബ് കലക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധനേടിയവരാണ് ശ്രീറാം വെങ്കിട്ടരാമനും രേണുരാജും. 2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. പിന്നീട് ദേവികുളം സബ് കലക്ടറായി പ്രവര്‍ത്തിച്ചു. 2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്. ചങ്ങനാശേരി സ്വദേശിയായ രേണു രാജ് 2014ലാണ് രണ്ടാം റാങ്കോടെ ഐ.എ.എസ് പാസായത്. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ച രേണു രാജ് ആലപ്പുഴ ജില്ലാ കലക്ടറാണ്…
Read More » -
NEWS
മലബാർ എക്സ്പ്രസിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ
കൊല്ലം: മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ട്രെയിനിലെ ഭിന്നശേഷിക്കാരുടെ കോച്ചില്‍ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല. മംഗലാപുരം -തിരുവനന്തപുരം മലബാര്‍ എക്സ്പ്രസില്‍ കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയില്‍ വെ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. കൈലിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. 50 വയസ്സ് തോന്നിക്കും. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരുമണിക്കൂര്‍ കൊല്ലത്ത് പിടിച്ചിട്ടു .
Read More »