NEWS

കോവിഡ് ബാധിച്ച്‌ മരിച്ച സ്ത്രീയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ 8.5 ലക്ഷം തട്ടി; രണ്ട് ആശുപത്രി ജീവനക്കാര്‍ അറസ്റ്റിൽ

കോയമ്പത്തൂർ: കോവിഡ് ബാധിച്ച്‌ മരിച്ച സ്ത്രീയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത കേസില്‍ രണ്ട് ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍.ആശുപത്രി ക്ലീനിംഗ് സ്റ്റാഫുകളായ അസം അനിത്പൂര്‍ സ്വദേശി അതുല്‍ ഗോഗോയ് (55), അസം തേമാജി മൊറിചുട്ടി സ്വദേശി രാജ് പാങ്ങിങ് (31) എന്നിവരാണ് പൊലീസ് പിടിയിലായത്.കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ മരിച്ച സ്ത്രീയുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച്‌ 8.5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
 2021 മേയിലാണ് ഈറോഡ് സ്വദേശിനിയായ യശോദയെ കോവിഡ് ബാധിച്ച്‌ കോയമ്പത്തൂരിലെ ആശുപത്രിയിൽ അഡ്മിറ്റാക്കുന്നത്.എന്നാൽ ദിവസങ്ങൾക്കകം ഇവർ മരിച്ചു. ആശുപത്രി ചിലവിനായി ഇവർ കരുതിയിരുന്ന എടിഎം കാർഡ് ക്ലീനിംഗ് സെക്ഷനിലെ രണ്ടുപേരും കൂടി മോഷ്ടിച്ചെടുത്ത ശേഷം എടിഎമ്മിൽ നിന്നും പണം പിൻവലിക്കുകയായിരുന്നു.യശോദയുടെ ബന്ധുക്കൾ ബാങ്കിലും പോലീസിലും പരാതി നൽകിയതിനെ തുടർന്നാണ് മാസങ്ങൾക്ക് ശേഷം ഇവർ പിടിയിലാകുന്നത്.

Back to top button
error: