തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വീണ്ടും ആരംഭിക്കുന്നു. കോവിഡ് നിയന്ത്രണം പിന്‍വലിച്ച സാഹചര്യത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. രണ്ട് വര്‍ഷമായി ആല്‍ക്കോമീറ്റര്‍ പരിശോധന നിര്‍ത്തിവച്ചിരുന്നു. ഇത് പുനരാരംഭിക്കാനാണ് ഉത്തരവ്. രാത്രികാലങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മദ്യപിച്ചുള്ള വാഹന അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടിയാണ് നിര്‍ദ്ദേശം.
പരിശോധന പുനരാരംഭിക്കാന്‍ എല്ലാ പോലീസ് മേധാവികള്‍ക്കും ഡിജിപി ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹന അപകടങ്ങള്‍ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ന് രാത്രി മുതലോ അല്ലെങ്കില്‍ നാളെ മുതല്‍ക്കോ പൊലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും.
ആല്‍ക്കോമീറ്റര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറാത്തവരുണ്ടെങ്കില്‍ അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസ്‌കും സാമൂഹിക അകലവും തുടര്‍ന്ന് കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദ്ദേശം.