പട്ന: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ഇരുമ്ബുപാലം പാട്ടാപ്പകല്‍ മോഷ്ടാക്കള്‍ കടത്തികൊണ്ടു പോയി.ബീഹാറിലെ റോത്താസ് ജില്ലയിലാണ് സംഭവം.ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേനത്തിയ സംഘം ജെസിബിയും ഗ്യാസ് കട്ടറും ഉപയോഗിച്ച് പാലം മുറിച്ചുമാറ്റി കടത്തുകയായിരുന്നു.
60 അടി നീളമുള്ള ഇരുമ്പ് പാലം 1972 ലാണ് യാത്രക്കായി തുറന്ന് നല്‍കിയത്. പഴക്കം ചെന്നതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള യാത്ര ഏതാനും വർഷങ്ങളായി നിര്‍ത്തിവെച്ചിരുന്നു. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചാണ് മോഷ്ടാക്കള്‍ പാലം കടത്തിയത്.സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതായി ജലസേചന വകുപ്പ് ജൂനിയര്‍ എന്‍ജിനിയര്‍ അര്‍ശാദ് കമാല്‍ ശംഷി പറഞ്ഞു.