IndiaNEWS

ഇന്ധനവില വര്‍ധനവ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വിമാനയാത്രക്കിടെ ചോദ്യം ചെയ്ത് മഹിളാ കോണ്‍ഗ്രസ് നേതാവ്; വീഡിയോ കാണാം

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ഇന്ധനവില വര്‍ധനവില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ്. ഡല്‍ഹി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. മഹിളാ കോണ്‍ഗ്രസ് നേതാവ് നെറ്റ ഡിസൂസയാണ് സ്മൃതി ഇറാനിയെ ചോദ്യം ചെയ്തത്. തര്‍ക്കത്തിന്റെ വീഡിയോ ഇവര്‍ ട്വീറ്റ് ചെയ്തു. ”കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു. എല്‍പിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, വാക്സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവര്‍ കുറ്റപ്പെടുത്തി. അവര്‍ എങ്ങനെയാണ് സാധാരണക്കാരുടെ ദുരിതത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ വീഡിയോ കാണുക”- നെറ്റ ഡിസൂസ ട്വീറ്റ് ചെയ്തു.

വീഡിയോയില്‍, യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് മന്ത്രിയെ ചോദ്യം ചെയ്യുന്നത് കാണാം. കോണ്‍ഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ദയവായി കള്ളം പറയരുതെന്നും മന്ത്രി പറഞ്ഞു. 16 ദിവസത്തിനുള്ളില്‍ പെട്രോള്‍ വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വര്‍ധനയുണ്ടായിട്ടില്ല. ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 105.41 രൂപക്കും ഡീസല്‍ ലിറ്ററിന് 96.67 രൂപക്കുമാണ് വില്‍ക്കുന്നത്.

Signature-ad

റഷ്യ-ഉക്രെയ്ന്‍ യുദ്ധമാണ് വിലക്കയറ്റത്തിന് കാരണമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. യുഎസ്, യുകെ, കാനഡ, ജര്‍മ്മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം മാത്രമാണ് ഇന്ത്യയിലെ വില വര്‍ധനവെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

Back to top button
error: