പാലാ: പാലായിൽ കഴിഞ്ഞ ദിവസം പെയ്തത് ലഘു മേഘ വിസ്ഫോടനത്തിന് സമാനമായ മഴ.9.2 സെന്റീമീറ്റര്‍ മഴയാണ് പാലാ അരുണാപുരത്ത് 2 മണിക്കൂറിനിടയില്‍ രേഖപ്പെടുത്തിയത്. ലഘു മേഘ വിസ്ഫോടനത്തിന് സമാനമായ മഴയാണിത്.
അരുണാപുരത്ത് സ്ഥാപിച്ച മഴമാപിനിയിലാണ് ഇതു രേഖപ്പെടുത്തിയത്. മീനച്ചില്‍ റിവര്‍ റെയ്ന്‍ മോണിറ്ററിങ് നെറ്റ്വര്‍ക്കിന്റെ മഴമാപിനിയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. നിര്‍ത്താതെ മഴപെയ്തതോടെ മീനച്ചില്‍, മണിമല ആറുകളില്‍ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്.
മണിമലയാറ്റിൽ 30 സെന്റീമീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. മീനച്ചിലാറ്റില്‍ ചേരിപ്പാട് 35 സെന്റീമീറ്ററും തിക്കോയിയില്‍ 28 സെന്റീമീറ്ററും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.