India

ഗാന്ധി കുടുംബം കോണ്‍ഗ്രസ് നേതൃത്വം ഒഴിയുന്നു ?

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ നേതൃ സ്ഥാനങ്ങളൊഴിയാന്‍ സാധ്യത. പരാജയം അവലോകനം ചെയ്യുന്നതായി ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗത്തിലായിരിക്കും രാജി പ്രഖ്യാപനമെന്നും സൂചനയുണ്ട്. ദേശീയ മാധ്യമങ്ങളാണ് നിര്‍ണായക തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിയില്‍ സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. അന്നുമുതല്‍ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയാണ്. പാര്‍ട്ടിക്ക് ഇതുവരെ സ്ഥിരം അധ്യക്ഷനെ കണ്ടെത്താനായിട്ടില്ല. ഗ്രൂപ്പ് 23 നേതാക്കളുടെ ഭാഗത്ത് നിന്ന് വന്ന കടുത്ത വിമര്‍ശനമാണ് ഇപ്പോഴത്തെ തീരുമാനങ്ങളിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സോണിയയും രാഹുലും പ്രിയങ്കയും സമ്മര്‍ദ്ദ തന്ത്രം പയറ്റുകയാണോയെന്ന് സംശയം ദേശീയ തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തക സമിതിയില്‍ ഇത് ഇടയാക്കിയേക്കും.

ഒന്നിന് പിന്നാലെ ഒന്നായി ഓരോ തെരഞ്ഞെടുപ്പിലും പാര്‍ട്ടി തോറ്റ് തുന്നം പാടുമ്പോള്‍ നേതൃത്വം മാറിയേ തീരൂ എന്ന ആവശ്യം ശക്തമാക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, ഭൂപേന്ദ്രഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്റെ വീട്ടില്‍ ഒത്തു കൂടിയത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗാന്ധി കുടംബം പിന്‍മാറണം. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തും അഴിച്ചു പണി വേണം. പഞ്ചാബിലെ തോല്‍വിയടക്കം ചൂണ്ടിക്കാട്ടി പ്രവര്‍ത്തക സമിതിയില്‍ കെ.സി. വേണുഗോപാലിനെതിരേ നിലപാട് ശക്തമാക്കാനാണ് ഗ്രൂപ്പ് 23 ന്റെ തീരുമാനം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും ഏകപക്ഷീയമായിരുന്നു. തോല്‍വിക്ക് പ്രധാനകാരണമായി നേതാക്കള്‍ വിലയിരുത്തി.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനമാണ് പ്രധാനമായും മൂവരെയും രാജിയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് സൂചന. 2014ലേറ്റ പരാജയത്തിന് പിന്നാലെ രാജിവെക്കാന്‍ സോണിയാ ഗാന്ധിയും രാഹുലും രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും വര്‍ക്കിംഗ് കമ്മറ്റിയുടെ ശക്തമായ വിയോജിപ്പ് അറിയിച്ചതിനെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് പ്രിയങ്ക ഗാന്ധിയാണ്. യുപി തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പ്രിയങ്കയുടെ രാജി.

തെരഞ്ഞെടുപ്പ് തോല്‍വിക്കുളള കാരണവും, പാര്‍ട്ടിയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യവും ഇന്നത്തെ യോഗം അവലോകനം ചെയ്യാനിരിക്കുകയാണ്. പഞ്ചാബ് ഉള്‍പ്പെടെയുളള അഞ്ച് സംസ്ഥാനങ്ങളിലേയും കനത്ത തോല്‍വിക്ക് ശേഷം ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ 403 നിയമസഭാ സീറ്റുകളില്‍ വെറും രണ്ടു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. പഞ്ചാബില്‍ 117 സീറ്റുകളില്‍ 18 സീറ്റിലും, ഉത്തരാഖണ്ഡില്‍ 70 സീറ്റുകളില്‍ 18ഉം, ഗോവയില്‍ 20 സീറ്റുകളില്‍ 12 സീറ്റിലുമാണ് കോണ്‍ഗ്രസ് വിജയിച്ചത്.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

 

Back to top button
error: