KeralaNEWS

അധികാരത്തിനായി സിപിഐ അവസരവാദ നിലപാടുകളെടുത്തു’; സിപിഐഎ കടന്നാക്രമിച്ച് സിപിഐ(എം) പ്രസിദ്ധീകരണമായ ചിന്ത

 

‘അധികാരത്തിനായി സിപിഐ അവസരവാദ നിലപാടുകളെടുത്തു’; കടന്നാക്രമിച്ച് ‘ചിന്ത’ നിരവധി പാര്‍ട്ടികള്‍ കമ്യൂണിസ്റ്റ് എന്ന പേരും ചെങ്കൊടിയും ഉപേക്ഷിച്ച് സോഷ്യല്‍ ഡെമോക്രാറ്റുകളായി രൂപാന്തരപ്പെട്ടു. സ്വാഭാവികമായും അവര്‍ക്കൊപ്പം സിപിഐയും ചേരേണ്ടതായിരുന്നു . ‘ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തി’ എന്ന ലേബൽ സിപിഐ സ്വയം ഏറ്റെടുക്കുകയാണ്. ഇത് റിവിഷനിസ്റ്റ് രോഗത്തിന്റെ ബഹിര്‍പ്രകടനമാണ്. സിപിഐ പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സമ്മേളനങ്ങളില്‍ ചര്‍ച്ചചെയ്യാന്‍ അവതരിപ്പിക്കപ്പെട്ട രേഖ സ്വയം തിരുത്തുന്നതിനല്ല, സിപിഐ എമ്മിനെ തിരുത്തുന്ന കാര്യമാണ് ചര്‍ച്ചചെയ്യുന്നത് എന്നും ചിന്ത കുറ്റപ്പെടുത്തുന്നു. തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍’ എന്നപേരില്‍ ചിന്തയിലെ ലേഖനത്തിലാണ് വിമര്‍ശനം.

തിരുത്തല്‍ ശക്തി എന്ന വിശേഷണം വലതുപക്ഷമാധ്യമങ്ങള്‍ സിപിഐഎമ്മിനെ കുത്താനുള്ള ഒരുപാധിയായി സിപിഐക്ക് നല്‍കിവരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ അത് സ്വയം ഏടുത്ത് അണിയുകയാണ് എന്നും ചിന്ത ആരോപിക്കുന്നു. സിപിഐ പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് തയ്യാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന പ്രയോഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ സിപിഐ മുന്‍പ് സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ ഉള്‍പ്പെടെ എടുത്ത് പറയുകയും ചെയ്യുന്നുണ്ട് ലേഖനം.

 

Back to top button
error: