BusinessTRENDING

സംസ്ഥാനത്ത് ഐ​​​ടി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​ബു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ത്യേ​​​ക മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ

ടെ​​​ക്നോ​​​പാ​​​ർ​​​ക്കും ഇ​​​ൻ​​​ഫോ പാ൪​​​ക്കും അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ ഐ​​​ടി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​ബു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​ത്യേ​​​ക മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം അ​​​ട​​​ക്ക​​​മു​​​ള്ള മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ക​​​ര​​​ടി​​​ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

കൂ​​​ടു​​​ത​​​ൽ മ​​​ദ്യ​​​വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ഭേ​​​ദ​​​ഗ​​​തി​​​ക​​​ളോ​​​ടെ അം​​​ഗീ​​​ക​​​രി​​​ച്ചു. സ്ഥ​​​ല​​​സൗ​​​ക​​​ര്യ​​​മു​​​ള്ളി​​​ട​​​ത്ത് ജ​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കാ​​​ത്ത ത​​​ര​​​ത്തി​​​ൽ പു​​​തി​​​യ മ​​​ദ്യ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കാം. ബാ​​​ർ, ക്ല​​​ബ് ലൈ​​​സ​​​ൻ​​​സ് ഫീ​​​സു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കും.

Signature-ad

തെ​​​ങ്ങു​​​ക​​​ളു​​​ടെ എ​​​ണ്ണം പെ​​​രു​​​പ്പി​​​ച്ചു കാ​​​ട്ടി വ്യാ​​​ജ​​​ക്ക​​​ള്ള് വി​​​ൽ​​​ക്കു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ ട്രാ​​​ക്ക് ആ​​​ൻ​​​ഡ് ട്രെ​​​യ്സ് സം​​​വി​​​ധാ​​​നം കൊ​​​ണ്ടു​​​വ​​​രും. വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം പ​​​ഴ​​​വ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും മ​​​ര​​​ച്ചീ​​​നി​​​യി​​​ൽ നി​​​ന്നും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും മ​​​ദ്യ​​​ന​​​യ​​​ത്തോ​​​ടൊ​​​പ്പം പ്ര​​​ഖ്യാ​​​പി​​​ക്കും. അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ ക​​​ര​​​ട് ച൪​​​ച്ച ചെ​​​യ്ത് ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ അം​​​ഗീ​​​ക​​​രി​​​ക്കും. ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് മ​​​ദ്യ​​​ന​​​യം നി​​​ല​​​വി​​​ൽ വ​​​രും.

Back to top button
error: