Month: March 2022

  • Health

    രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി

    രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,116 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 47 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലായം അറിയിച്ചു. രോഗമുക്തി നിരക്ക് 98.71 ശതമാനമായി ഉയര്‍ന്നത് രാജ്യത്ത് ആശ്വാസ കണക്കായി . അതിനിടെ രാജ്യത്താകെ കൊവിഡ് വാക്സിന്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 180 കോടി കടന്നു. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,29,90,991 ആയി. 38,069 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 5,15,850 ആണ് ഇതുവരെ രേഖപ്പെടുത്തിയ മരണനിരക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ ഇന്നലെ 1,088 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 22,050 സാമ്പിളുകള്‍ പരിശോധിച്ചു. 1 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള ആകെ മരണം 66,793 ആയി.

    Read More »
  • Kerala

    പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ താല്‍പര്യം;ഏറെയിഷ്ടം നിവിന്‍ പോളിയെ:ഗായത്രി സുരേഷ്

    മലയാളത്തിലെ യുവ നടിമാരില്‍ ശ്രദ്ധേയയാണ് ഗായത്രി സുരേഷ്.പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഗായത്രി പറഞ്ഞത് വലിയ ട്രോളുകൾക്ക് വഴിതെളിച്ചിരുന്നു.ഇപ്പോഴിതാ, തന്റെ പ്രിയനടന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കയാണ് ഗായത്രി.നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം നിവിന്‍ പോളിയെയാണെന്ന് ഗായത്രി വെളിപ്പെടുത്തുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ‘നടന്മാരില്‍ എനിക്കിഷ്ടമുള്ള അഭിനേതാവ് നിവിന്‍ പോളിയാണ്.അതിന് കാരണം അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരിയാണ്. മാത്രമല്ല നാളുകളായി സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും അതിര് കടന്ന ഇന്റിമേറ്റ് സീനുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടില്ല’, ഗായത്രി വെളിപ്പെടുത്തി.     ഇതിന് മുൻപ് ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മൽസരാർത്ഥികളിൽ ഒരാളായ കിടിലം ഫിറോസുമായുള്ള തന്റെ ഇഷ്ടം തുറന്നു പറഞ്ഞ് രംഗത്ത് വന്നയാളാണ് ഗായത്രി സുരേഷ്.

    Read More »
  • Kerala

    അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇന്ത്യാ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായി

    ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സൈന്യം മുഖാമുഖം നില്‍ക്കുന്ന അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം കുറയ്‌ക്കാനും സമാധാനം നിലനിറുത്താനും വെള്ളിയാഴ്ച ചുഷുല്‍ മോള്‍ഡോയില്‍ നടന്ന 15 -ാം വട്ട ഇന്ത്യാ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായി. ജനുവരി 12ന് നടന്ന 14-ാം വട്ട കൂടിക്കാഴ്ചയിലെ ധാരണകളുടെ തുടര്‍ച്ചയായാണ് ചര്‍ച്ചകള്‍ നടന്നതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.രാവിലെ 10ന് തുടങ്ങിയ ചര്‍ച്ച രാത്രി 11.30വരെ നീണ്ടു.ഡെപസാംഗ് അടക്കം മേഖലകളില്‍ നിന്ന് ചൈന സേനയെ പിന്‍വലിക്കണമെന്ന ആവശ്യം ഇന്ത്യ യോഗത്തിൽ ആവര്‍ത്തിച്ചിട്ടുണ്ട്.

    Read More »
  • Kerala

    കേരളത്തിന്റെ ഫിലിം സിറ്റിയായി മാറാൻ വാഗമൺ

    ഇടുക്കി: കേരളത്തിന്റെ ഫിലിം സിറ്റിയായി മാറാൻ വാഗമൺ.വെള്ളിയാഴ്ച ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വാഗമണ്ണില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഇതിനായി രണ്ട് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.വാഗമണ്ണിലും പരിസരപ്രദേശങ്ങളിലുമായുള്ള  മൊട്ടക്കുന്നുകളും പൈന്‍മരക്കാടുകളും പാരഗ്ലൈഡിങ് പോയിന്റും ഡയറി ഫാമും എല്ലാം കൂടി ചേര്‍ന്നാല്‍ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയുടെ ഇരട്ടിയിലധികം സ്ഥലം വരും.ഹൈദരാബാദിനേക്കാൾ മികച്ച കാലാവസ്ഥയും പ്രകൃതി ഭംഗിയുമുള്ള വാഗമണ്‍ നേരത്തെ തന്നെ സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ്. വണ്ടിപ്പെരിയാർ സത്രം എയര്‍സ്ട്രിപ്പിന്റെ  നിർമ്മാണം കൂടി പൂർത്തിയാകുന്നതോടെ വാഗമണ്ണിനെ കാത്തിരിക്കുന്നത് വൻ വികസനമാണ്.രണ്ട് സംസ്ഥാന പാതകളും ഇതുവഴി കടന്നുപോകുന്നതിനാല്‍ വന്‍തോതില്‍ ടൂറിസം അനുബന്ധ വ്യവസായങ്ങളും പതിനായിരക്കണക്കിന് തൊഴിലും ഇവിടെ സൃഷ്ടിക്കപ്പെടും.അത് മൊത്തത്തിൽ ഇടുക്കിയുടെ കുതിപ്പിന് കരുത്തേകുമെന്നാണ് കരുതുന്നത്.

    Read More »
  • Kerala

    ബ്ലോക്കുപടിയുടെ അടയാളമായിരുന്ന ആ ആൽമരം ഇനിയില്ല

    റാന്നി: ബ്ലോക്കുപടിയുടെ എന്നത്തേയും അടയാളവും അനവധി മനുഷ്യർക്ക് തണലേകിയതുമായ ആ ആൽമരം ഇനിയില്ല.റാന്നിയിൽ നിന്നും പത്തനംതിട്ടയ്ക്കും കോഴഞ്ചേരിയ്ക്കും തിരിയുന്നത് ഇവിടെ നിന്നായിരുന്നു.അതിനാൽത്തന്നെ പണ്ടുകാലത്ത് മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്ന ആളുകൾക്ക് സ്ഥിരമായി പറഞ്ഞു കൊടുത്തിരുന്ന അടയാളവും ഈ മരമായിരുന്നു. ബ്ലോക്ക്‌പടി എന്ന സ്ഥലം പറയുമ്പോൾ ആദ്യം ഏവരുടെയും മനസ്സിൽ ഓടിയെത്തുന്നത് ഈ ആൽമരവും ആ മൂന്നും കൂടിയ ജംഗ്ഷനും ആയിരുന്നു.പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനത്തിന്റെ ഭാഗമായാണ് മരം മുറിച്ച് മാറ്റിയത്.

    Read More »
  • Kerala

    മുട്ടത്ത് വാഹനാപകടം; യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു

    മുട്ടം- ഈരാറ്റുപേട്ട റൂട്ടിൽ ചള്ളാവയലിന് സമീപം കാർ തലകീഴായി മറിഞ്ഞ് അപകടം. റാന്നിയിൽ നിന്ന് ചെറുതോണിക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.റോഡിന്റെ സൈഡ് കട്ടിംഗിൽ ഇടിച്ച് മറിയുകയായിരുന്നു.ആളപായമില്ല. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം.

    Read More »
  • Kerala

    സ്വകാര്യ ബസ് സൈക്കിളിലിടിച്ചുണ്ടായ അപകടത്തിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

    തിരുവല്ല: ആലുംതുരുത്തിയിൽ സ്വകാര്യ ബസ് സൈക്കിളിലിടിച്ചുണ്ടായ അപകടത്തിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.പശ്ചിമ ബംഗാൾ മംഗൾകോട്ട് ബലിഡങ്ക സ്വദേശി ഹരിദാസ് റോയ് (19) ആണ് മരിച്ചത്.ആലംതുരുത്തി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെയായിരുന്നു  സംഭവം. കായംകുളത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന സ്വകാര്യ ബസ് ഇതേ ദിശയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന ഹരിദാസിനെ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരിദാസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.പുളിക്കീഴ് പോലീസ് കേസ് എടുത്തു.

    Read More »
  • India

    കോ​​​​ണ്‍ഗ്ര​​​​സി​​​​ൽ ഉ​​​​രു​​​​ണ്ടു​​​​കൂ​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മി​​​​തി യോ​​​​ഗം ഇ​​​​ന്ന്

    അ​​​​ഞ്ചു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ക​​​​ന​​​​ത്ത തോ​​​​ൽ​​​​വി​​​​യെ തു​​​​ട​​​​ർ​​​​ന്നു കോ​​​​ണ്‍ഗ്ര​​​​സി​​​​ൽ ഉ​​​​രു​​​​ണ്ടു​​​​കൂ​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മി​​​​തി യോ​​​​ഗം ഇ​​​​ന്ന്. സോ​​​​ണി​​​​യാ ഗാ​​​​ന്ധി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ എ​​​​ഐ​​​​സി​​​​സി ആ​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു ചേ​​​​രു​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ൽ നേ​​​​തൃ​​​​മാ​​​​റ്റം, സം​​​​ഘ​​​​ട​​​​നാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ട​​​​ക്ക​​​​മു​​​​ള്ള ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ജി 23 ​​​​നേ​​​​താ​​​​ക്ക​​​​ൾ ഉ​​​​ന്ന​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.സോ​ണി​യ പാ​ർ​ട്ടി​യു​ടെ താ​ത്കാ​ലി​ക അ​ധ‍്യ​ക്ഷ​പ​ദ​വും ഒ​ഴി​യാ​ൻ താ​ത്പ​ര‍്യ​പ്പെ​ടു​ന്നു​വെ​ന്നും പ്രി​യ​ങ്ക എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​ഞ്ഞേ​ക്കു​മെ​ന്നും വാ​ർ​ത്ത​യു​ണ്ട്. രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി, സം​​​​ഘ​​​​ട​​​​നാ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ നീ​​​​ക്കം ത​​​​ടു​​​​ക്കാ​​​​ൻ ഔ​​​ദ്യോ​​​​ഗി​​​​ക വി​​​​ഭാ​​​​ഗം നേ​​​​താ​​​​ക്ക​​​​ളും ത​​​​ന്ത്ര​​​​ങ്ങ​​​​ൾ മെ​​​​ന​​​​യു​​​​ന്നു​​​​ണ്ട്. നെ​​​​ഹ്റു, ഗാ​​​​ന്ധി കു​​​​ടും​​​​ബ​​​​ത്തെ ത​​​​ഴ​​​​യാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നാ​​​​ണു രാ​​​​ഹു​​​​ൽ അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട്. യു​​​​പി​​​​യി​​​​ലെ ച​​​​രി​​​​ത്ര തോ​​​​ൽ​​​​വി​​​​ക്കു പി​​​​ന്നാ​​​​ലെ പ്രി​​​​യ​​​​ങ്ക വ​​​​ദ്ര​​​​യെ പാ​​​​ർ​​​​ട്ടി അ​​​​ധ്യ​​​​ക്ഷ പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​നും തി​​​​രി​​​​ച്ച​​​​ടി​​​​യേ​​​​റ്റു. പ്രി​​​​യ​​​​ങ്ക​​​​യെ കോ​​​​ണ്‍ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ക്കു​​​​ന്ന​​​​തി​​​​നോ​​​​ട് സോ​​​​ണി​​​​യ​​​​യും രാ​​​​ഹു​​​​ലും മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ളും അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​മോ​​​​യെ​​​​ന്ന​​​​തും വ്യ​​​​ക്ത​​​​മ​​​​ല്ല. രാ​​​​ഹു​​​​ലി​​​​നു പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നാ​​​​കാ​​​​ൻ ക​​​​ഴി​​​​വും ജ​​​​ന​​​​സ്വാ​​​​ധീ​​​​ന​​​​വു​​​​മു​​​​ള്ള നേ​​​​താ​​​​വി​​​​ന്‍റെ അ​​​​ഭാ​​​​വം…

    Read More »
  • Kerala

    കേരളത്തില്‍ ചൂട് കനക്കുന്നു. ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില

    കേരളത്തില്‍ ചൂട് കനക്കുന്നു. ആറു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില സാധാരണയില്‍ നിന്നു രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ജാഗ്രത വേണമെന്നും അധികൃതര്‍ അറിയിച്ചു. ഇതേ ജില്ലകളില്‍ ഇന്നലെയും ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിരുന്നു. കേരളത്തില്‍ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാലാണ് താപനില ഉയരുന്നതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.കെ.സന്തോഷ് അറിയിച്ചു. ശരാശരിയില്‍ നിന്നു 33% മഴ കുറഞ്ഞതും വരണ്ട വടക്കു കിഴക്കന്‍ കാറ്റിന്റെ സ്വാധീനവും താപനില ഉയരാനുള്ള കാരണങ്ങളാണ്. കോട്ടയം, കൊല്ലം ജില്ലകളില്‍ 37, തൃശൂരില്‍ 38.6, പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ ഇന്നലെ ഉയര്‍ന്ന താപനില രേഖപ്പെടുത്തി. തിരുവനന്തപുരം നഗരത്തില്‍ 34.5 ആയിരുന്നു. കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, ജില്ലകളില്‍ 15ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

    Read More »
  • LIFE

    ‘ഉരു’ സിനിമ റിലീസിനൊരുങ്ങി

    ബേപ്പൂരിലെ ഉരു നിര്‍മിക്കുന്ന തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കിയ ‘ഉരു’ സിനിമ റിലീസിനൊരുങ്ങി. ചിത്രത്തിന്റെ പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടന്നു. ഉരു നിര്‍മാണത്തിന്റെ പരമ്പരാഗത രീതിയെക്കുറിച്ച് പഠിച്ച ശേഷമാണ് സിനിമയ്ക്ക് തുടക്കം കുറിച്ചതെന്ന് സംവിധായകന്‍ ഇ എം അഷ്റഫ് പറഞ്ഞു. പരമ്പരാഗത ഉരു നിര്‍മാണത്തിന്റെ ചരിത്രപശ്ചാത്തലം പകര്‍ത്തി വയ്ക്കുകയാണ് സിനിമ. സാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ഇ എം അഷ്റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഉരു’ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. ഇതിന് മുന്നോടിയായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തി. ബേപ്പൂരില്‍ നിര്‍മിക്കുന്ന രണ്ടു ഉരുവിന്റെ മേല്‍നോട്ടത്തിനായി അറബിയുടെ പ്രതിനിധിയായി എത്തുന്ന റഷീദും മൂത്താശാരി ശ്രീധരനും അവിചാരിതമായി പ്രതിസന്ധിയില്‍ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.   മാമുക്കോയയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആല്‍ബര്‍ട്ട് അലക്‌സ്, മഞ്ജു പത്രോസ്, അനില്‍ ബേബി, അജയ് കല്ലായി, അര്‍ജുന്‍, മന്‍സൂര്‍ പള്ളൂര്‍ തുടങ്ങിയവരാണ് മറ്റു നടീനടന്മാര്‍.…

    Read More »
Back to top button
error: