KeralaNEWS

ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാംപാദ സെമി നാളെ

ഐഎസ്‌എൽ ഫൈനൽ എന്ന സ്വപ്നത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് നാളെ വീണ്ടും പന്ത് തട്ടും. ജംഷെദ്പുരിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സെമിയുടെ രണ്ടാം പാദം നാളെ രാത്രി 7:30 ന് ഗോവയിലെ വാസ്കോ തിലക് മൈതാനിൽ നടക്കും.ആദ്യപാദത്തിൽ ഒരു ഗോളിന് വിജയിച്ച ബ്ലാസ്റ്റേഴ്സിന് നാളത്തെ മത്സരം സമനിലയായാൽ പോലും ഫൈനലിലെത്താം.

സെര്‍ബിയന്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ കീഴിൽ മഞ്ഞപ്പട ഇതിനായി ഏറെ തയ്യാറെടുത്തു കഴിഞ്ഞു.നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമുള്ള ഫൈനലാണ് വുകുമനോവിച്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം.ഇതിനുമുൻപ് രണ്ടു തവണ ഫൈനൽ കളിച്ചെങ്കിലും കിരീടനേട്ടം എന്ന കടമ്പ കടക്കാൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.അതും ഇത്തവണ മറികടക്കാൻ സാധിക്കും എന്നാണ് വിശ്വാസം.

 

 

അതേസമയം, ആദ്യ പാദത്തിലെ തോൽവിക്ക്  പലിശ സഹിതം കണക്ക് തീർക്കാൻ ഉറച്ചാണ് ജംഷദ്പുരിന്റെ വരവ്.പരിശീലകൻ ഓവൻ കോയിലിനും വിജയം അഭിമാന പ്രശ്നമാണ്.ആദ്യമായാണ് ജംഷദ്പുർ സെമിയിൽ കളിക്കുന്നത്.ലീഗ് ചാമ്പ്യൻമാരായാണ് അവർ സെമിയിൽ കടന്നതും.

Back to top button
error: