KeralaNEWS

ഫെഡറൽ ബാങ്കിൽ ബാങ്ക്മാന്‍, സ്വീപ്പര്‍ തസ്തികകളില്‍ നിരവധി ഒഴിവുകൾ

ഫെഡറല്‍ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് ബാങ്ക്മാന്‍, പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.വിജ്ഞാപനം www.federalbank.co.inല്‍ കരിയര്‍ ലിങ്കില്‍. അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാം. അവസാന തീയതി ഏപ്രില്‍ 30.


ബാങ്ക്മാന്‍ തസ്തികക്ക് പത്താംക്ലാസ്/SSLC/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം.പ്രായപരിധി 1-1-2022ല്‍ 18-20 വയസ്സ്. 1-1-2002നും 1.1.2004നും മധ്യേ ജനിച്ചവരാകണം. താല്‍ക്കാലിക ബാങ്ക്മാന്‍/ഡ്രൈവറായി ജോലിനോക്കിയിട്ടുള്ളവര്‍ക്കും പട്ടികജാതി/വര്‍ഗക്കാര്‍ക്കും 5 വര്‍ഷം വരെ പ്രായപരിധിയില്‍ ഇളവുണ്ട്.ബാങ്ക് സ്ഥിതിചെയ്യുന്ന ജില്ലകളില്‍ സ്ഥിരതാമസക്കാരനാകണം. കമ്ബ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയണം.ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. ശമ്ബള നിരക്ക് 14,500-28,145 രൂപ.

 

 

Signature-ad

പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികക്ക്  പ്രായപരിധി 35-55 വയസ്സ്. 20 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിരതാമസക്കാരായിരിക്കണം.പട്ടികജാതി/വര്‍ഗക്കാര്‍ക്കും, വിധവകള്‍ക്കും ജോലിചെയ്യാന്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണ. ശമ്ബളം 4833 രൂപ മുതല്‍ 10,875 രൂപ വരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: