KeralaNEWS

ചൂട് കൂടുന്നു; പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം വാങ്ങിക്കുടിച്ച് രോഗികളാകാതെ സൂക്ഷിക്കുക

കുപ്പിവെള്ളം ഇന്ന് ലോകം മുഴുവനും വില്‍ക്കുന്നു.പലചരക്കു വില്‍പ്പന കേന്ദ്രത്തിലും,കടകളിലും,സ്‌കൂളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും,റെസ്റ്റോറന്റുകളിലും,ഗ്യാസ് സ്റ്റേഷനിലും എല്ലായിടത്തും കുപ്പിവെള്ളം സൂക്ഷിക്കുന്നു.എന്നാല്‍ ഇത് സുരക്ഷിതമാണോ?പ്ലാസ്റ്റിക് ‍ പാത്രങ്ങൾ ദിവസവും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ഹാനികരമാണ്.ഇതില്‍ ധാരാളം രാസവസ്തുക്കളും ബാക്ടീരിയയും അടങ്ങിയിരിക്കുന്നു.പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കുടിക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ചൂട് കാലാവസ്ഥയില്‍ പ്ലാസ്റ്റിക് ഉരുകും.ഇതോടെ പ്ലാസ്റ്റിക്കിലെ രാസവസ്തുക്കള്‍ക്കു പുറമെ ഫ്ലുറോയിഡ്‌,ആര്‍സെനിക്,അലുമിനിയം തുടങ്ങിയ ദോഷകരമായ വസ്തുക്കള്‍ വെള്ളം കുടിക്കുന്നത് വഴി മനുഷ്യശരീരത്തിൽ എത്തുന്നു.

 

Signature-ad

നാം പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം സൂക്ഷിക്കുകയും കാറിലോ മറ്റോ വയ്ക്കുമ്ബോള്‍ അത് സൂര്യപ്രകാശം ഏല്‍ക്കുകയും ചെയ്യും.അങ്ങനെ ചൂട് ഏല്‍ക്കുമ്ബോള്‍ ഡയോക്സിന്‍ എന്ന വിഷ വസ്തു ഉണ്ടാകുകയും സ്തനാര്‍ബുദത്തിന് വരെ അത് കരണമാവുകയും ചെയ്യുന്നു.പ്ലാസ്റ്റിക്കിലെ പതാലേറ്റ് എന്ന രാസവസ്തുക്കള്‍ കരള്‍ ക്യാന്‍സറിനും ബീജങ്ങളുടെ എണ്ണം കുറയാനും കാരണമാകുന്നു.

 

 

ചൂട് കാലത്ത് പ്ലാസ്റ്റിക്കിൽ ബൈഫെനി അഥവാ ഈസ്ട്രജനെ ഉത്തേജിപ്പിക്കുന്ന രാസവസ്തുക്കള്‍ ഉണ്ടാകുകയും പല തരം ആരോഗ്യപ്രശ്‌നങ്ങളായ പ്രമേഹം,അമിതവണ്ണം,വന്ധ്യതാ പ്രശനങ്ങള്‍, എന്നിവ  ഉണ്ടാക്കുകയും ചെയ്യുന്നു.അതിനാല്‍ വെള്ളം പ്ലാസ്റ്റിക് കുപ്പികളില്‍ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും പാടേ ഉപേക്ഷിക്കുക.

 

 

പ്ലാസ്റ്റിക് കുപ്പികളില്‍ വീണ്ടും വീണ്ടും വെള്ളം നിറയ്ക്കുന്നതും അപകടകരമായ ബാക്ടീരിയ ഉണ്ടാകാന്‍ കാരണമാകുന്നു.അതിനാല്‍ ഒരിക്കല്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികള്‍ വീണ്ടും ആരും ഉപയോഗിക്കാത്ത വിധത്തില്‍ ക്രെഷ് ചെയ്തു കളയാനും ശ്രദ്ധിക്കണം.നല്ല ശീതികരിച്ച കടയിൽ നിന്നും വാങ്ങിയ കുടിവെള്ളക്കുപ്പി ഒറ്റത്തവണത്തെ ഉപയോഗത്തിനു ശേഷം നശിപ്പിച്ചു കളയണമെന്ന് അർത്ഥം.

Back to top button
error: