KeralaNEWS

ചൂടിലെന്നും പറഞ്ഞ് ചായ മുഖത്തേക്ക് ഒഴിച്ച യാത്രക്കാരനെ ബസ്സിൽ കയറി മർദ്ദിച്ച് ഹോട്ടൽ ജീവനക്കാർ

മൂന്നാര്‍: ചൂടില്ലെന്നും പറഞ്ഞ് ചായ മുഖത്തൊഴിച്ച യാത്രക്കാരനെ ബസ് തടഞ്ഞ് മര്‍ദിച്ച്‌ ഹോട്ടല്‍ ജീവനക്കാര്‍.ശനിയാഴ്ച രാത്രി എട്ടുണിയ്ക്ക് ടോപ് സ്‌റ്റേഷനിലെ ഹോട്ടലിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം.ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ് (24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘമാണ് ചായ കുടിക്കാനായി ഹോട്ടലില്‍ കയറിയത്.എന്നാല്‍ ഓര്‍ഡര്‍ ചെയ്‌തെത്തിയ ചായക്ക് ചൂടില്ലെന്ന് പറഞ്ഞ് അർഷിദ് ജീവനക്കാരന്റെ മുഖത്തൊഴിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ബസില്‍ കയറി സ്ഥലം വിട്ടു.എന്നാൽ ഹോട്ടല്‍ ജീവനക്കാരും സമീപത്തെ മറ്റു കടകളിൽ ഉള്ളവരും ചേർന്ന് പിന്നാലെ പോയി എല്ലപ്പെട്ടിയില്‍ വെച്ച്‌ ബസ് തടഞ്ഞ് യാത്രക്കാരെയും ഡ്രൈവറെയും പുറത്തിറക്കി മർദ്ദിക്കുകയായിരുന്നു.സംഭവത്തിൽ പരിക്കേറ്റ രണ്ടുപേരെയും ടാറ്റാ ടീ ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്‍കിയശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: