കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അല്ല,അന്വേഷണ ഉഗ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടക്കുന്നതെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എല്ലാ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും സംവിധായകന് ബെജു കൊട്ടാരക്കര.അന്വേഷണ ഉഗ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസല്ല, നടി ആക്രമിക്കപ്പെട്ട കേസാണ് പ്രധാനമായും തെളിയേണ്ടതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
ഈ പറയുന്ന കേസ് എന്നത് പൊലീസുകാരുടെ കാര്യമാണ്. അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും തെളിവുകള്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.162 ഓളം തെളിവുകള്‍ ഇപ്പോള്‍ തന്നെ അവരുടെ കയ്യില്‍ ഉണ്ടെന്നാണ് പറയുന്നത്.ഇത് പറയുമ്പോൾ ദിലീപ് വിരോധികള്‍, വിരോധികള്‍ എന്ന് പറയുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് ഒറ്റക്കാര്യമാണ്. ഇത്രത്തോളം നീചമായ പ്രവര്‍ത്തി ചെയ്തുവെന്ന് ലോകം മുഴുവന്‍ വിശ്വസിക്കുന്ന, ഈ ഫോണിലെ വിവരങ്ങള്‍ കോടതിയെ പോലും വകവെയ്ക്കാതെ മായ്ച്ചു കളഞ്ഞ് കൊണ്ടു കൊടുത്ത ഇവരെയൊക്കെ പിടിച്ച് ഉമ്മ വെക്കണോ. അതാണോ ചെയ്യേണ്ടത്- ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
കാര്യങ്ങള്‍ പറയുന്നവരെ വിരോധികള്‍ എന്ന് പറയുന്നതില്‍ കാര്യമില്ല. ദിലീപിനോട് ആര്‍ക്കാണ് ശത്രുതയുള്ളത്. പൊലീസിനോ എനിക്കോ നിങ്ങള്‍ക്കോ ശത്രുതയുണ്ടോ. ദിലീപ് ഇപ്പോള്‍ സ്വന്തമായി ശത്രുതക്കളെ ഉണ്ടാക്കിയെടുക്കുകയാണ്. താന്‍ തന്നെ കുഴിച്ച കുഴിയിലേക്ക് അയാള്‍ വീഴുകയാണ്. ഫോണുകള്‍ അയച്ചത് ഒരു വക്കീലിന്റെ അഡ്രസിലാണ്. വാങ്ങാന്‍ പോയതാവട്ടെ 4 വക്കീലന്മാരുടെ കൂടെ ഇന്‍കം ടാക്സിലെ അസി. കമ്മീണറായിരിക്കെ അഴിമതി കേസ് നേരിട്ട വിന്‍സെന്റ് ചെല്ലൂരും കൂടെ പോയി. ഇവരൊക്കെ തമ്മില്‍ അടുത്ത ബന്ധമുണ്ട്.
തെളിവ് നശിപ്പിക്കാന്‍ ഒന്നാമതായി കൂടെ നിന്നത് വക്കീലന്മാരാണ്. രാമന്‍പിള്ള എന്ന വക്കീലിന്റെ ഓഫീസില്‍ വെച്ച് ഫോണുകള്‍ വീണ്ടും പരിശോധിക്കുന്നു. അതിന്റെ തെളിവുകളും പുറത്ത് വന്നില്ല. സത്യം പറഞ്ഞാല്‍ തെളിവ് നശിപ്പിച്ചതിന് വക്കീലന്മാരാണ് ആദ്യം പ്രതികളാവേണ്ടത്. അങ്ങനെയുണ്ടായില്ലെങ്കില്‍ ബാര്‍ കൌണ്‍സില്‍ അവരെ പുറത്താക്കണം. അങ്ങനെയൊരു നിയമം ഇവിടെയുണ്ടല്ലോയെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാണിക്കുന്നു.
2017 അവസാനം, 2018 ആദ്യം ഇവിടുന്ന് നമ്മുടെ ഒരു പഴയ എം എല്‍ എ അമേരിക്കയില്‍ പോയിരുന്നു.ഈ എം എല്‍ എ അവിടുത്തെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ അയാളെ സ്വീകരിക്കാൻ ചില മലയാളികളായിരുന്നു എത്തിയത്. കാറില്‍ കയറിയപ്പോള്‍ “സാധനം കൊണ്ടു വന്നിട്ടില്ലേ ചേട്ടാ” എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു കോളായിരുന്നു എം എല്‍ എയ്ക്ക് വന്നത്. ആ സാധനം ഐ ഫോണ്‍ ആണ്. ഇതെല്ലാം കാറിനകത്ത് ഉണ്ടായിരുന്ന ആള് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
ആ പോയ എം എല്‍ എ മറ്റാരുമല്ല. പിസി ജോര്‍ജ് എന്ന് പറയുന്ന എം എല്‍ എയാണ്. ഫ്ലോറിഡയിലുള്ള ഒരു ഐടി വിദഗ്ധന്റെ വീട്ടില്‍ പോയി അദ്ദേഹം നാല് ദിവസം താമസിക്കുന്നു. കാറിലുള്‍പ്പടെ സംസാരിച്ചുകൊണ്ടിരുന്നത് ഐ ഫോണിനെക്കുറിച്ചു. അതില്‍ നിന്ന് ചില കാര്യങ്ങള്‍ എടുക്കുന്നതിനെ കുറിച്ചുമായിരുന്നു. ഇന്നലെ രാത്രിയാണ് ചില ഫോട്ടോസ് സഹിതം എനിക്ക് ഈ വിവരങ്ങള്‍ കിട്ടയതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.