Month: March 2022
-
Kerala
കാസർകോട് തൊഴില്‍ മേള, 3200 ലധികം ഒഴിവുകള്‍; ഉടൻരജിസ്റ്റര്‍ ചെയ്യൂ
കാസർഗോഡ്: ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് സുവര്‍ണാവസരമായി തൊഴിലരങ്ങ് 2022 മെഗാ തൊഴില്‍ മേള. മാര്‍ച്ച് 19ന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സംഘടിപ്പിക്കുന്ന തൊഴിലരങ്ങ്-2022 മെഗാ തൊഴില്‍ മേളയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും അവസരം. 44 ഓളം കമ്പനികളിലായി മികച്ച തൊഴില്‍ സാധ്യതകളാണ് തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്. 3200ല്‍ അധികം ഒഴിവുകളാണ് ഉള്ളത്. തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ച്ച് 16 വരെ സ്റ്റേറ്റ് ജോബ് പോര്‍ട്ടലായ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒഴിവുകളുടെ എണ്ണത്തേക്കാള്‍ കുറവാണ്. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ SANKALP പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് തൊഴിലരങ്ങ് -2022 മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ ജോബ് ഫെയര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്തുകൊണ്ട് തൊഴില്‍ അന്വേഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. എഞ്ചിനീയറിംഗ്, ഫാര്‍മസി, ഐടിഐ, ഓട്ടോമൊബൈല്‍ പോളിടെക്നിക്, എംബിഎ,…
Read More » -
Kerala
ശീതള പാനീയങ്ങളും ആരോഗ്യവും
ഇന്നു കൊച്ചുകുട്ടികൾ മുതൽ വലിയ ആളുകൾ വരെ ദാഹിക്കുമ്പോൾ ദാഹം തീർക്കാൻ പച്ച വെള്ളത്തേക്കാൾ കൂടുതലായി സോഫ്റ്റ് ഡ്രിങ്കുകളെയാണ് ആശ്രയിക്കുന്നത്.സോഫ്റ്റ് ഡ്രിങ്ക് എന്ന പേരിൽ മാത്രമേ സോഫ്റ്റ് ഉള്ളൂ, അതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ തീരെ സോഫ്റ്റല്ലെന്ന് അറിയാമെങ്കിലും,അതിന്റെ പുറകെ പൊയ്ക്കൊണ്ടിരിക്കുന്നു ഇന്നത്തെ തലമുറ.ഈ ശീതളപാനീയങ്ങളുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. എന്താണ് സോഫ്റ്റ് ഡ്രിങ്ക്? സോഫ്റ്റ് ഡ്രിങ്ക്/ എയറേറ്റഡ് ഡ്രിങ്ക് / കാർബണേറ്റഡ് ഡ്രിങ്ക് / എനർജി ഡ്രിങ്ക് എന്നിങ്ങനെ പല പേരുകളിലും, പലവിധ കളറുകളിലും, പല കുപ്പികളിലും ഒക്കെയായി നമ്മുടെ ചുറ്റിനുമുള്ള ഈ ഡ്രിങ്ക് എന്താണെന്ന് നമുക്ക് നോക്കാം.. ഡ്രിങ്സ് എന്ന വാക്കിൽ തന്നെ വെള്ളം അടങ്ങിയ ഒരു പാനീയം ആണെന്ന് മനസ്സിലാവും, എന്നാൽ വെള്ളം മാത്രമല്ല വെള്ളത്തോടൊപ്പം ഹാർഡ് ആൾക്കഹോളിക് ( മദ്യത്തിന്റെ അളവ് .1%ആയിരിക്കും ) കലർന്ന പാനീയങ്ങൾ. ഇതോടൊപ്പം ശരീരത്തിന് ഹാനികരമായ പഞ്ചസാര, കൃത്രിമ നിറങ്ങൾ, കൃത്രിമം ആയിട്ടുള്ള പ്രിസർവേറ്റീവുകൾ,കാർബൺ എന്നിങ്ങനെയുള്ള പദാർത്ഥങ്ങൾ…
Read More » -
Kerala
വേനലിൽ ശരീരം തണുപ്പിക്കാൻ ഫ്രൂട്ട് സാലഡും ഐസ്ക്രീമും
ഫ്രൂട്ട് സാലഡ് ചേരുവകൾ പഴങ്ങൾ – ആവശ്യത്തിന് പഞ്ചസാര- 3 ടേബിൾ സ്പൂൺ പാൽ – 5 ടേബിൾ സ്പൂൺ വനില എസൻസ് – 1 ടീസ്പൂൺ ഐസ്ക്രീം തയാറാക്കുന്ന വിധം പഴങ്ങൾ എല്ലാം മുറിച്ച് അതിലേക്ക് പാൽ,പഞ്ചസാര,വാനില എസൻസ്, ഐസ്ക്രീം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് സെറ്റ് ആവാൻ ഫ്രിജിൽ 15 മിനിറ്റ് വയ്ക്കുക.ആ സമയം കൊണ്ട് പൈനാപ്പിൾ ജ്യൂസ് അല്ലെങ്കിൽ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാൻ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞാൽ ഒരു ഗ്ലാസിൽ പഴങ്ങൾ, ഐസ്ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയർ ആയി സെറ്റ് ചെയ്തെടുത്താൽ ഹോം മെയ്ഡ് ഫ്രൂട്ട് സലാഡ് റെഡി…. വീട്ടിലോ മാർക്കറ്റിലോ അതാത് സമയങ്ങളിൽ ലഭിക്കുന്ന (വിലക്കുറവിൽ) ഫ്രൂട്ട്സ് മതിയാകും ഇതിന്.ഐസ്ക്രീമും വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ. വാനില ഐസ്ക്രീം വിപ്പിംഗ് ക്രീം പൗഡർ 40 ഗ്രാം തണുത്ത പാൽ …
Read More » -
Kerala
ബില്ലും ക്യാഷ് കൗണ്ടറുമില്ലാത്ത ഒരു ആശുപത്രി
തൃശൂര്‍: ചികിത്സ തേടിയാല്‍ കഴുത്തറപ്പന്‍ ബില്ല് വരുന്ന സ്വകാര്യ ആശുപത്രികളെ മാത്രമേ ഇതുവരെ നമുക്ക് പരിചയമുള്ളൂ.ചെറിയൊരു പനി വന്നാലും നല്ലൊരു തുക ആശുപത്രിയില്‍ ചെലവാകും. വീട്ടില്‍ പ്രായമേറിയ ഒരു കിടപ്പുരോഗിയുണ്ടായാല്‍ പിന്നെ പറയുകയും വേണ്ട.മരണം കാത്തു കഴിയുന്ന കിടപ്പു രോഗികളുടെ കാര്യമാണെങ്കില്‍ ചിലര്‍ പണമൂറ്റിയെടുക്കുകയും ചിലര്‍ ആശുപത്രികളില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും.ഇതോടെ വേദന സഹിച്ച് വീടുകളില്‍ തന്നെ കഴിയേണ്ടി വരുന്നവരും ഏറെ. എന്നാല്‍ കിടപ്പുരോഗികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയുണ്ട് തൃശൂരില്‍.ഇവിടെ ബില്ലും ക്യാഷ് കൗണ്ടറുമൊന്നുമില്ല. പല്ലിശ്ശേരിയിലുളള ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലാണിത്. കിടപ്പുരോഗികള്‍ക്കു വേണ്ടിയുളള ഇന്ത്യയിലെ തന്നെ ആദ്യത്തെ ആശുപത്രി.ചികിത്സ, മരുന്ന്, പരിശോധന, ഭക്ഷണം എല്ലാം തീര്‍ത്തും സൗജന്യം.കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഡയാലിസിസ് സെന്റര്‍, ലാബ് തുടങ്ങി എല്ലാ സൗകര്യങ്ങളും സൗജന്യമാണ്. കൂടാതെ തൃശൂര്‍ ജില്ലയില്‍ എല്ലായിടത്തും കിടപ്പുരോഗികളുളള വീടുകളിലേക്കും ശാന്തിഭവന്റെ സൗജന്യ സേവനം എത്തുന്നുണ്ട്. ആശുപത്രിയില്‍ വിളിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ കിടപ്പുരോഗികളെ…
Read More » -
Kerala
ചൂടത്ത് വൈദ്യുതി ഉപയോഗം കൂടിയോ ,ഇതാ കറന്റ് ചാർജ് കുറയ്ക്കാനുള്ള മാർഗങ്ങൾ
വൈദ്യുതി ബില്‍ കുറക്കാന്‍ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്നും പ്ലഗ് വേര്‍പ്പെടുത്തിവെക്കുകയും ചെയ്യുക എന്നതുമാണ്.ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗ്ഗമാണിത്. ഇനി ഇത് ചെയ്തതുകൊണ്ടുള്ള ഗുണം എന്താണെന്നും പറയാം പൊതുവെ കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവ ഉപയോഗം കഴിഞ്ഞാലും അവയുടെ പവര്‍ ബട്ടണ്‍/സ്വിച്ച് ഓഫ് ചെയ്ത ശേഷം നമ്മള്‍ എഴുന്നേറ്റ് പോവുകയാണ് ചെയ്തുവരാറുള്ളത്. എന്നാല്‍ അത് തെറ്റായ രീതിയാണ് കാരണം പവര്‍ പ്ലഗ് കണക്റ്റായി നില്‍ക്കുമ്പോള്‍ സ്വിച്ച് ഓണ്‍ ആയിരുന്നാല്‍ വൈദ്യുതി പ്രവാഹം അഥവാ ഉപഭോഗം നടക്കുന്നുണ്ട്. മിക്ക വീടുകളിലും വൈദ്യുതി നഷ്ടമാകുന്ന ഒരു കാരണം ഇതാണ്. ഉപകരണത്തിന്റെ ബട്ടണ്‍ ഓഫായാല്‍ വൈദ്യുതി പ്രവാഹം പൂര്‍ണ്ണമായി നിലച്ചു എന്ന ധാരണകൊണ്ടാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇനി അങ്ങനെ ചെയ്യരുത്. സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് മാറ്റിയിടുന്നതാണ് ഉചിതം. ദിവസവും ഇസ്തിരിയിടാതെ ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കലായി വസ്ത്രങ്ങള്‍ ഇസ്തിരിയിടുക.ഒറ്റയടിക്ക് കുറേയേറെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട്…
Read More » -
Kerala
ചെറുപയർ വേവിച്ചത് ഏറ്റവും മികച്ച പ്രഭാത ഭക്ഷണം; അറിയാം ഗുണങ്ങൾ
വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഉപ്പിട്ട് വേവിച്ച ചെറുപയര്‍.പ്രഭാതത്തിൽ കഴിക്കുകയാണെങ്കിൽ ഒരു പകലിലേക്ക് വേണ്ട ഊർജം മാത്രമല്ല, ദഹനവും ഇത് എളുപ്പമാക്കും.(ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളെങ്കില്‍ ഇവ മുളപ്പിച്ച് ഉപ്പിട്ടു വേവിച്ചു കഴിച്ചാല്‍ മതിയാകും). ഇതിലെ നാരുകളാണ് ഗുണം നല്‍കുന്നത്.കുടലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഇത് മലബന്ധം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.ഉപ്പിട്ടു പുഴുങ്ങിയ ചെറുപയര്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ ഏറെ നല്ലതാണ്.ഇതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു തടയിടാം. ടോക്‌സിനുകള്‍ നീക്കുന്നതിനാല്‍ ലിവര്‍, കിഡ്‌നി ആരോഗ്യത്തെ സഹായിക്കുകയും ചെയ്യും. പ്രോട്ടീന്‍ മാത്രമല്ല, കാല്‍സ്യം സമ്ബുഷ്ടമായ ഒരു ഭക്ഷണം കൂടിയാണ് ചെറുപയര്‍. അതിനാൽ തന്നെ എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമം.കുട്ടികളിലെ എല്ലു വളര്‍ച്ചയ്ക്കും മുതിര്‍ന്നവരില്‍ വരാന്‍ സാധ്യതയുള്ള ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ക്കും ഇത് ഏറെ ഉത്തമമാണ്. പ്രോട്ടീനും നാരുകളും അടങ്ങിയ ചെറുപയര്‍ ഉപ്പിട്ടു വേവിച്ചു ലേശം ദിവസവും കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്.അതേ സമയം ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും ഇത്…
Read More » -
Crime
പീഡനം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരേ ഒരു കേസു കൂടി റജിസ്റ്റര്‍ ചെയ്തു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കൊച്ചി: ലൈംഗിക പീഡന ആരോപണങ്ങളില്‍ കുടുങ്ങിയ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരേ ഒരു കേസു കൂടി റജിസ്റ്റര്‍ ചെയ്തു. ഇതോടെ പ്രതിക്കെതിരെയുള്ള കേസുകളുടെ എണ്ണം നാലായി. ഒളിവിലിരിക്കെ മുന്‍കൂര്‍ ജാമ്യത്തിനു പ്രതി ശ്രമിക്കുന്നുണ്ടെന്നാണു സൂചന. വൈറ്റില ചളിക്കവട്ടത്തെ അനീസ് അന്‍സാരി യുണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ് സ്ഥാപനത്തില്‍ വച്ചു അനീസ് തനിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇ മെയില്‍ മുഖേനയാണു പരാതി നല്‍കിയത്. 2015 ഏപ്രിലില്‍ വിവാഹത്തിനു മേക്കപ് ചെയ്യാന്‍ ചെന്നപ്പോള്‍ സാരി ഉടുപ്പിച്ചു നല്‍കുന്നതിനിടെ അനാവശ്യമായി സ്പര്‍ശിച്ചെന്നാണു യുവതിയുടെ പരാതി. വിവാഹ മേക്കപ്പിനായി അനീസ് അന്‍സാരിയെ ബുക് െചയ്തിരുന്നവര്‍ പണം തിരികെ വാങ്ങാന്‍ സ്റ്റുഡിയോയില്‍ എത്തുന്നുണ്ട്. അനീസ് അന്‍സാരി കേരളത്തിലോ അയല്‍ സംസ്ഥാനങ്ങളിലോ ഉണ്ടെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. പ്രതി ദുബായിലേക്കു പോയെങ്കിലും 3…
Read More » -
NEWS
അബുദാബിയിൽ സ്വകാര്യ ബസ് സർവീസ് തുടങ്ങി
അബുദാബി എക്സ്പ്രസ് എന്ന പേരിൽ അബുദാബിയിൽ സ്വകാര്യ ബസ് സർവീസിന് ഇന്ന് തുടക്കമായി. തിരക്കുള്ള സമയങ്ങളിൽ ഓരോ പത്തുമിനിറ്റിലും അബുദാബി എമിറേറ്റിന്റെ വിവിധ മേഖകളിലേക്ക് ബസ് സർവീസ് നടത്തും. അബുദാബി നഗരത്തെയും എമിറേറ്റിലെ മറ്റ് മേഖലകളെയും ബന്ധിപ്പിച്ചാണ് അബുദാബി എക്സ്പ്രസ് സർവീസ് നടത്തുക. നഗരത്തിലേക്കും തിരിച്ചും ഇടക്ക് സ്റ്റോപ്പുകളില്ലാത്ത സർവീസാണിത്. രണ്ട് ഘട്ടങ്ങളിലായാണ് അബുദാബി എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നത്. മുസഫ വ്യവസായ മേഖല, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവയെ അബുദാബി നഗരവുമായി ബന്ധിപ്പിക്കുന്നതാണ് ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ ഖലീഫ സിറ്റി, ബനിയാസ്, ഷഹാമ, അൽ ഫലാഹ മേഖലകളെ അബുദാബി നഗരവുമായി ബന്ധിപ്പിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ രാത്രി പത്ത് വരെ ബസുണ്ടാകും. വാരാന്ത്യ ദിവസങ്ങളിൽ രാത്രി ഒന്ന് വരെ സർവീസ് തുടരും. സൗദിയിൽ ടാക്സി ചാർജ് വർധിപ്പിച്ചു സൗദി അറേബ്യയിലെ നഗരങ്ങളിൽ പൊതു ടാക്സി ചാർജ് വർധിപ്പിച്ചു. പുതുക്കിയ നിരക്കനുസരിച്ച് ഏത് യാത്രയ്ക്കും ഏറ്റവും കുറഞ്ഞ ചാർജ് 10…
Read More » -
Kerala
ഫിഫ 2022 ലോകകപ്പ്; ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനിൽ ധാരാളം ഒഴിവുകൾ
ദോഹ: ലോകകപ്പിനെ വരേവല്‍ക്കാനൊരുങ്ങുന്ന ഖത്തറില്‍ പ്രാഥമികാരോഗ്യ മേഖലയില്‍ വിവിധ തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ച് ഖത്തർ പ്രൈമറി ഹെല്‍ത്ത്കെയര്‍ കോര്‍പറേഷൺ പി.എച്ച്.സി.സിയുടെ വെബ്സൈറ്റ് വഴിയാണ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. ജനറല്‍ പ്രാക്ടീഷണര്‍, സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിന്‍, സ്പെഷ്യലിസ്റ്റ് എമര്‍ജന്‍സി മെഡിസിന്‍, സ്പെഷ്യലിസ്റ്റ് ഇന്‍റേണല്‍ മെഡിസിന്‍, നഴ്സ്, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നോളജിസ്റ്റ്, റേഡിയോഗ്രാഫർ, കസ്റ്റമര്‍ സര്‍വീസ്, റിസപ്ഷനിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് താല്‍കാലിക നിയമനം നടക്കുന്നത്.വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: https://www.phcc.gov.qa/en/AboutUs/Careers/Temporary-Hiring-for-FIFA-2022-World-Cup
Read More » -
Kerala
അസമില്‍ നാലു മാസം ഗര്‍ഭിണിയായ ഭാര്യയെ പോലീസുകാരൻ വെടിവെച്ചു കൊന്നു
അസമില്‍ നാല് മാസം ഗര്‍ഭിണിയായ ഭാര്യയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍.അസമിലെ ദിബ്രുഗഡ് ജില്ലയിലെ സദര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് സംഭവം.ബിക്കി ചേതിയ എന്ന കോണ്‍സ്റ്റബിളാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ഭാര്യ ജയശ്രീ ചേതിയയെ വെടിവെച്ചുകൊന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിവരം.സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു എന്നും പോലീസ് പറഞ്ഞു.
Read More »