കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന സിപിഎം 23-ാംപാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, കോണ്‍ഗ്രസ് നേതാക്കളായ പ്രൊഫ.കെ.വി തോമസ്, ശശിതരൂര്‍ എം.പി എന്നിവര്‍ പങ്കെടുക്കുമെന്ന് സി.പി എം ജില്ലാസെക്രട്ടറി എം.വി ജയരാജന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധമെന്ന വിഷയത്തില്‍ ഏപ്രില്‍ ഒന്‍പതിന് കണ്ണൂരില്‍ നടക്കുന്ന സെമിനാറിലാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമൊപ്പം കോണ്‍ഗ്രസ് നേതാവായ കെ.വി തോമസ് പങ്കെടുക്കുക.
ഏപ്രില്‍ ഏഴിന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ശശി തരൂര്‍ എം.പി പങ്കെടുക്കുന്നത്.കണ്ണൂരില്‍ ഏപ്രില്‍ ആറു മുതല്‍ പത്തു വരെ അഞ്ചു ദിവസമാണ് പാര്‍ട്ടി കോണ്‍ഗ്രസ്.