രാജീവ്ഗാന്ധി വധക്കേസ്; പേരറിവാളന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന്‍ പുറത്തിറങ്ങി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്നാണ് പേരറിവാളന്‍ ചെന്നൈ പുഴല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
31 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയാണ് പേരറിവാളന്‍. പേരറിവാളനെ സ്വീകരിക്കാന്‍ അമ്മ അര്‍പ്പുതാമ്മാളും സുഹൃത്തുക്കളും പുഴല്‍ ജയിലിന് മുന്നില്‍ എത്തിയിരുന്നു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മ്മിക്കാന്‍ ബാറ്ററി വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി.
ഇതിനുപിന്നാലെ പേരറിവാളന്റെ മോചനത്തിനായി തമിഴ്നാട്ടിലാകമാനം മുറവിളി ഉയരുകയും ചെയ്തു. പേരറിവാളന്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായ ഏഴ് പ്രതികളെ വിട്ടയക്കണം എന്ന തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ പരിഗണിക്കാന്‍ വൈകുന്നത് കണക്കിലെടുത്താണ് മാര്‍ച്ച് ഒന്‍പതിന് സുപ്രീം കോടതി പേരറിവാളന് ജാമ്യം അനുവദിച്ചത്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP