Kerala

കോട്ടയത്ത് 102 പേര്‍ക്കുകൂടി കോവിഡ്

വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group

കോട്ടയം: ജില്ലയില്‍ 102 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 212 പേര്‍ രോഗമുക്തരായി. 2442 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Signature-ad

രോഗം ബാധിച്ചവരില്‍ 43 പുരുഷന്‍മാരും 47 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 22 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവില്‍ 1149 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446306 പേര്‍ കോവിഡ് ബാധിതരായി. 4,43,862 പേര്‍ രോഗമുക്തി നേടി.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

  • കോട്ടയം – 11
  • അതിരമ്പുഴ – 8
  • വിജയപുരം – 6
  • പാലാ, ഭരണങ്ങാനം -4
  • വാഴപ്പള്ളി, പാമ്പാടി, ആർപ്പൂക്കര, തൃക്കൊടിത്താനം, ചങ്ങനാശേരി, ഏറ്റുമാനൂർ, മാടപ്പള്ളി -3
  • എലിക്കുളം, മാഞ്ഞൂർ, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, വൈക്കം, പനച്ചിക്കാട്, വെള്ളൂർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മണിമല – 2
  •  അയ്മനം, അകലക്കുന്നം, വാകത്താനം, മറവന്തുരുത്ത്, തലനാട്, മീനച്ചിൽ, ഉഴവൂർ, മേലുകാവ്, വെള്ളാവൂർ, ഞീഴൂർ, കൂരോപ്പട, ഈരാറ്റുപേട്ട, തലയാഴം, കരൂർ, കുറവിലങ്ങാട്, കറുകച്ചാൽ, കുറിച്ചി, പാറത്തോട്, കടപ്ലാമറ്റം, എരുമേലി, മണർകാട്, പുതുപ്പള്ളി, കടുത്തുരുത്തി, രാമപുരം – 1

ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: