ബീജിങ്: എല്ലാവർഷവും മാർച്ച് മാസത്തോടെ ചൈനയുടെ കുടത്തിൽ നിന്നും ആ ഭൂതം വെളിയിൽ ചാടും.പിന്നെ ലോകത്തിന്റെ മൊത്തം ഉറക്കം കെടുത്തി,.ആകെയൊന്ന് ചുറ്റിയടിച്ച് സെപ്തംബർ-ഓഗസ്റ്റ് മാസത്തോടെ തിരികെ കൂട്ടിൽക്കയറും.ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പഴികേൾക്കുന്നത് കേരളമായിരിക്കും-ഏതൊക്കെ രീതിയിൽ ആ ഭൂതത്തെ പ്രതിരോധിച്ചാലും!
ചൈനയില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന കാര്യമാണ് പറഞ്ഞത്. കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ 13 നഗരങ്ങളില്‍ കൂടി ഇവിടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.അതുകൂടാതെ ചൈനയിലെ നിരവധി നഗരങ്ങളില്‍ ഭാഗികമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തേക്കാള്‍ ഇരട്ടി കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ വകഭേദം വ്യാപിച്ചതാണ് ചൈനയില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനില്‍ ഇന്ന് മാത്രം 3,000 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.തലസ്ഥാനമായ ബീജിങ്ങില്‍ പൊതു പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇവിടങ്ങളിൽ പൊതു ഗതാഗതം പൂര്‍ണമായും നിരോധിച്ചു.നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി.ജനങ്ങള്‍ കൂട്ടം കൂടുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.അവശ്യ സേവനങ്ങള്‍ ഒഴികെ ബാക്കി എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചതായാണ് വിവരം.2019 ഡിസംബറില്‍ ചൈനയിലാണ് ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.