Month: March 2022

  • Kerala

    വാട്ട്‌സ്ആപ്പ് സ്റ്റോറേജ് എങ്ങനെ മാനേജ് ചെയ്യാം

    നിങ്ങളുടെ iPhone അല്ലെങ്കിൽ Android-ലെ ഏറ്റവും പുതിയ പതിപ്പിലേക്ക് WhatsApp അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക, തുടർന്ന് അത് തുറക്കുകസ്‌ക്രീനിന്റെ മുകളിൽ “സ്‌റ്റോറേജ് ഏകദേശം നിറഞ്ഞു” എന്ന് പറയുന്ന ഒരു സന്ദേശം നിങ്ങൾ കാണുകയാണെങ്കിൽ, അതിൽ ടാപ്പ് ചെയ്യുക. അല്ലെങ്കിൽ, മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പുചെയ്യാൻ പോയി “ക്രമീകരണങ്ങൾ” തിരഞ്ഞെടുക്കുക.”സ്റ്റോറേജും ഡാറ്റയും” ക്ലിക്ക് ചെയ്യുക.സംഭരണം നിയന്ത്രിക്കുക” എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ എത്ര ഡാറ്റ ഉപയോഗിക്കുന്നു, ഏതൊക്കെ ചാറ്റുകൾ കൂടുതൽ ഇടം എടുക്കുന്നു എന്നതിന്റെ ഒരു അവലോകനം നിങ്ങൾ ഇപ്പോൾ കാണും. ഏറ്റവും വലിയ ഫയലുകൾ കാണാൻ ഏതെങ്കിലും ചാറ്റിൽ ക്ലിക്ക് ചെയ്യുക അവിടെ നിന്ന്, നിങ്ങൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന ഓരോ ഫയലിലും ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ എല്ലാം തിരഞ്ഞെടുക്കുക ബട്ടൺ തിരഞ്ഞെടുക്കുക നിങ്ങളുടെ ഉപകരണത്തിൽ നിന്ന് അത് നീക്കംചെയ്യാൻ ബാസ്‌ക്കറ്റ് ഐക്കണിൽ ക്ലിക്കുചെയ്യുക.

    Read More »
  • Kerala

    ചൂട് കൂടുന്നു, ദാഹമകറ്റാം ജാഗ്രതയോടെ

    വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്‍പനാശാലകള്‍ വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും, ഐസും ശുദ്ധമായ ജലത്തിൽ തയ്യാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന  പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും. ജലജന്യ രോഗങ്ങള്‍ വേനല്‍ ശക്തമായതോടെ ജല ദൗര്‍ലഭ്യം കാരണം  കുടിവെള്ളം മലിനമാകുകയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാൻ ഇടവരുകയും ചെയ്യും. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകും. മലിനമായ ജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾക്കും ബാധിക്കുന്നു. കോളറ ജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും,ലവണങ്ങളും  നഷ്ടമാകുന്നതാണ് ഇതിലേറ്റവും പ്രധാനം. ഇത് നിർജലീകരണത്തിനു കാരണമാവുകയും രോഗി…

    Read More »
  • Movie

    ‘ലൗ ജിഹാദ്’ പൂർത്തിയായി, ഉടൻ തീയേറ്ററുകളിൽ

    സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൗ ജിഹാദ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.      ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ടീസർ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയത് സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്. അലി ഗ്രാറ്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാഷ് മുഹമ്മദാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. വൈവിദ്ധ്യമാർന്ന പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഏറെ ശ്രദ്ധേയമായ ‘ലുക്കാച്ചിപ്പി ‘ എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൂർണ്ണമായും ഗൾഫിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചില വിഷയങ്ങൾ പ്രവാസി മലയാളികളുടെ ജീവിതത്തിലൂടെ, കാലിക പ്രാധാന്യത്തോടെയും തികഞ്ഞ നർമ്മത്തിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ‘ലൗ ജിഹാദി’ലെ ബാലു, സുരാജ് വെഞ്ഞാറമൂട് എന്ന നടൻ്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവയ്ക്കുന്ന കഥാപാത്രമാണ്. ഇൻഷ്വറൻസ് ഏജൻ്റും മോട്ടിവേഷൻ സൂപ്പർവൈസറുമാണ് ബാലു. സിദ്ദിഖ്, ലെന, ഗായത്രി അരുൺ, അമൃതാ, സുധീർ…

    Read More »
  • Movie

    ‘കുറുക്കൻ: വിനീത് ശീനിവാസനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങൾ

    നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറുക്കൻ. വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രം കൗതുകം നിറഞ്ഞതും ഏറെ പ്രത്യേകതകളുള്ളതുമാണ്. ഇത്തരത്തിലുള്ള ഒരു കോമ്പിനേഷൻ തന്നെ ആദ്യമാണ്. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മനോജ് റാം സിങ്ങാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സുരഭിലഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തു കൂടിയാണ് മനോജ് റാംസിങ്ങ്. ശ്രീനിവാസൻ ,അദ്യവർഗീസ്, തുടങ്ങിയ പ്രശസ്ത താരങ്ങളും ഏതാനം പുതുമുഖങ്ങളും ഈ ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നുണ്ട്. ഫൈസ് സിദ്ദിഖാണ് ഛായാഗ്രാഹകൻ. ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങൾ പുർത്തിയായി വരുന്നു. വാഴൂർ ജോസ്

    Read More »
  • Kerala

    വിവാഹം പോലെ വിവാഹമോചനത്തിനും ഇനി രജിസ്ട്രേഷൻ നിർബന്ധം, സംസ്ഥാനം പുതിയ നിയമനിർമാണം കൊണ്ടു വരുന്നു

    വിവാഹം റജിസ്റ്റർ ചെയ്യുന്നതു പോലെ വിവാഹമോചനത്തിനും ഇനി രജിസ്ട്രേഷൻ വരുന്നു. ഇതിനായി നിയമവും ചട്ടഭേദഗതിയും തയാറാകുന്നതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. 2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളിൽ വിവാഹമോചനങ്ങളുടെ രജിസ്‌ട്രേഷനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാർശ പ്രകാരമാണു നടപടി. ഇന്ത്യയിൽ വിവാഹമോചനം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം ഒരു സംസ്ഥാനത്തും നിലവിലില്ല. കേരളം ഈ കാര്യത്തിലും രാജ്യത്തിനു മാതൃകയാവുകയാണെന്നു മന്ത്രി പറഞ്ഞു. വിവാഹമോചന രജിസ്‌ട്രേഷൻ സമയത്തു കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരുടെ സംരക്ഷണം സംബന്ധിച്ച വിവരങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തും. പുനർവിവാഹിതരാവുമ്പോൾ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ നിയമനിർമാണവും ഇതിന്റെ ഭാഗമായി ഉണ്ടാവും. മതഭേദമന്യേയുള്ള വിവാഹ രജിസ്‌ട്രേഷനു ചട്ടങ്ങൾ മാത്രമാണുള്ളത് എന്ന വസ്തുത പരിഗണിച്ചു ‘കേരള വിവാഹങ്ങളും വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്യൽ ആക്ട്’ എന്ന പേരിലാകും നിയമനിർമാണം നടത്തുക. ഇന്ത്യൻ…

    Read More »
  • Kerala

    കെ റെയിൽ വിരുദ്ധ സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

    ചങ്ങനാശേരി കെ റെയിൽ വിരുദ്ധ സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ഇത്തരം പ്രകോപന ശ്രമങ്ങളിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു. കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് കെ റെയിൽ വിരുദ്ധ സമരത്തിൽ സംഘർഷമുണ്ടായത്.സർവ്വെയുടെ ഭാഗമായി കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.കല്ലിടീലിനെത്തിയ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തു.യുഡിഎഫ്, ബിജെപി പിന്തുണയോടെയായിരുന്നു സമരം. കെ റെയിലുമായി ബന്ധപ്പെട്ടുള്ള സർക്കാർ നടപടികളെല്ലാം സമാധാനപരമായാണ് മുന്നോട്ടുപോകുന്നത്. എന്നാൽ, എങ്ങനെയെങ്കിലും പ്രകോപിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമം. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരത്തിൻറെ തുടക്കത്തിൽ തന്നെ സർവ്വേയുടെ ഭാഗമായി കല്ലിടീലിനെത്തിയ വാഹനത്തിൻറെ ചില്ല് പ്രതിഷേധക്കാർ തകർത്തു. പിന്നീട് സർവ്വേക്കായി എത്തിയ ഉദ്യോഗസ്ഥരെയും ഇവർ തടഞ്ഞു.പ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊലീസ് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാൽ ഇതു വകവെക്കാതെ കുട്ടികളെ കവചം ആക്കി സമരം തുടർന്നു. സമരത്തിൽ പങ്കെടുത്ത 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു…

    Read More »
  • India

    ഇതുവരെ പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെ ? ഇല്ലെങ്കില്‍ പണികിട്ടും; അവസാന തീയതി മാര്‍ച്ച് 31

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: 2022 മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പടെയുള്ള നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാവില്ല. പലതവണ തീയതി നീട്ടി നല്‍കി. ഒടുവില്‍ നല്‍കിയിട്ടുള്ള അവസാന തീയതി മാര്‍ച്ച് 31ആണ്. പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍(പാന്‍) ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളില്‍മാത്രമെ ഭാവിയില്‍ ഇടപാട് അനുവദിക്കൂ എന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രേഡിങ് അക്കൗണ്ട് എടുക്കുന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ പുതിയതായി നിക്ഷേപിക്കുന്നതിനും പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി വ്യക്തിമാക്കിയിട്ടുണ്ട്. കേന്ദ്ര പ്രത്യക്ഷ നകുതി ബോര്‍ഡ് 2020ല്‍തന്നെ പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 2021 ജൂണ്‍ 30 ആയിരുന്നു അവസാന തിയതി. അത് പിന്നീട് സെപ്റ്റംബര്‍ 30ലേയ്ക്കും ഇപ്പോള്‍ 2022 മാര്‍ച്ച് 31ലേയ്ക്കും നീട്ടുകയായിരുന്നു. ഇനിയും സമയം നീട്ടിനല്‍കിയില്ലെങ്കില്‍ ഓഹരി, മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ നടത്താനാവില്ലെന്നുമാത്രമല്ല, പാന്‍ അസാധുവാകുകയുംചെയ്യും. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍…

    Read More »
  • Kerala

    കേരളത്തിൽ 922 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

    കേരളത്തിൽ 922 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂർ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43, ആലപ്പുഴ 35, പാലക്കാട് 35, വയനാട് 29, കണ്ണൂർ 25, കാസർഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകളാണ് പരിശോധിച്ചത്.   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,886 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 21,164 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 722 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 6998 കൊവിഡ് കേസുകളിൽ, 9.6 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും തന്നെ കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 7 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ…

    Read More »
  • Business

    ‘ഹാപ്പി ഹോളി’; ഓഹരി വിപണികള്‍ കുതിച്ചുയര്‍ന്നു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതി ഓഹരിവിപണികളെ ഉണര്‍വിലേക്ക് നയിക്കുന്നു. കൂപ്പുക്കുത്തിയ സൂചികകളില്‍ ഇതോടെ ഹോളി ആഘോഷം തുടങ്ങി. വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ സെന്‍സെക്സ് രണ്ടുശതമാനത്തോളം ഉയര്‍ന്നു. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 1,047.28 പോയന്റ് ഉയര്‍ന്ന് 57,863.93ലും നിഫ്റ്റി 311.70 പോയന്റ് നേട്ടത്തില്‍ 17,287ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഈയാഴ്ച സെന്‍സെക്സും നിഫ്റ്റിയും നാലുശമതാനത്തിലേറെ നേട്ടമുണ്ടാക്കി. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ രണ്ടുശതമാനംവീതവും ഉയര്‍ന്നു. ഹോളി പ്രമാണിച്ച് വെള്ളിയാഴ്ച ഓഹരി വിപണിക്ക് അവധിയാണ്. റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതിയാണ് വിപണിയെ ചലിപ്പിച്ചത്. കാല്‍ ശതമാനം നിരക്കുവര്‍ധന പ്രതീക്ഷിച്ചതായതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം വിപണി സ്വാഗതം ചെയ്തു. അസംസ്‌കൃത എണ്ണവില കുറയുന്നതും വിപണി നേട്ടമാക്കി. 5.4ശതമാനം ഉയര്‍ന്ന എച്ച്ഡിഎഫ്സിയാണ് നിഫ്റ്റിയില്‍ നേട്ടത്തില്‍ മുന്നിലെത്തിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും…

    Read More »
  • Kerala

    ഭൈമീ കാമുകന്മാർ ഒരു ഡസനിലധികം, രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാവാതെ കോൺഗ്രസ് വിഷമവൃത്തത്തിൽ

    എം.ലിജുവോ, ശ്രീനിവാസന്‍ കൃഷ്ണനോ, സതീശൻ പാച്ചേനിയോ, വി.ടി ബല്‍റാമോ, ഷാനിമോൾ ഉസ്മാനോ, കെ.വി തോമസോ, മുല്ലപ്പള്ളി രാമചന്ദ്രനോ, എം.എം ഹസനോ, ജെയ്സൺ ജോസഫോ, സോണി സെബാസ്റ്റ്യനോ അതല്ല സി.പി ജോണോ ആരായിരിക്കും കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തുക…? സംസ്ഥാന നേതൃത്വത്തിനോ പ്രവർത്തകർക്കോ പരിചിതനല്ലാത്ത നേതാക്കളുടെ പേരുകൾ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതിനു പിന്നാലെ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരന്‍ ഒരു ലിസ്റ്റുമായി ഇന്ന് സോണിയ ഗാന്ധിയെ കണ്ടു. ഇന്നലെ എം ലിജുവിനൊപ്പം രാഹുല്‍ ഗാന്ധിയെയും കെ.പി.സി.സി പ്രസിഡൻ്റ് കണ്ടിരുന്നു. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് റോബര്‍ട്ട് വധേരയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂര്‍ സ്വദേശിയുമായ ശ്രീനിവാസന്‍ കൃഷ്ണന്‍റെ പേര് സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത് ഇന്നലെയാണ്. കെ. കരുണാകരൻ കേന്ദ്രമന്ത്രിയായിരിക്കെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി നിയമിതനായ വ്യക്തിയാണ് ശ്രീനിവാസൻ കൃഷ്ണൻ. ഇദ്ദേഹം പതിയെ ഗാന്ധി കുടുംബത്തിലെ വിശ്വസ്തരുടെ പട്ടികയിൽ ഇടം നേടുകയായിരുന്നു. സ്ഥാനാർഥിയെ കെട്ടിയിറക്കാനുള്ള ഹൈക്കമാൻഡിൻ്റെ ഈ നീക്കം തടയാൻ എം.ലിജുവിന്റെ പേരുമായി…

    Read More »
Back to top button
error: