Month: March 2022

  • Kerala

    സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി

    സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി അനിവാര്യമാണെന്ന് കോടതി പറഞ്ഞു.സെറ്റുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യൂ.സി.സി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി WCC യുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. WCC യുടെ ആവശ്യം ന്യായമാണെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കപ്പെട്ടിരുന്ന സംസ്ഥാന വനിതാ കമ്മീഷനും നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സ്ത്രീ സുരക്ഷയ്ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് സംസ്ഥാന സർക്കാരും നിലപാടെടുത്തിരുന്നു.ഇതിന്‍റെ ഭാഗമായാണ് സിനിമ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത്. 2018ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് ഡബ്ലൂസിസി ഹൈക്കോടതിയെ സമീപിച്ചത്.രാജ്യത്ത് നിലനില്‍ക്കുന്ന നിയമമനുസരിച്ച് ഏത് തൊഴില്‍ മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്കെതിരേ ചൂഷണം നടന്നാല്‍…

    Read More »
  • India

    പതിനഞ്ചുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവ് അറസ്റ്റിൽ

    പത്താം ക്ലാസ് പരീക്ഷ എഴുതുന്നത് തടയാന്‍ പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭര്‍ത്താവിന്റെ ക്രൂരത.15കാരിയായ പെണ്‍കുട്ടി ലോക്ക്ഡൗണ്‍ സമയത്താണ് വിവാഹിതയായത്. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഠിത്തം തുടരുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലെന്ന് അറിഞ്ഞതിന് പിന്നാലെ പരീക്ഷയ്ക്ക് പഠിക്കാനായി പെണ്‍കുട്ടി അവരുടെ വീട്ടിലേക്ക് മടങ്ങിയെത്തി. അവിടെ നിന്ന് സ്‌കൂളില്‍ പോയാണ് മധ്യമിക് പരീക്ഷ പെണ്‍കുട്ടി എഴുതിയിരുന്നത്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ സെന്ററിലെത്തിയാണ് ഇയാള്‍ ഭാര്യയെ ആക്രമിച്ചത്. വിവാഹ ശേഷം പഠിക്കുന്നത് സംബന്ധിച്ച് പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു. വിവരങ്ങള്‍ മനസിലാക്കി പെണ്‍കുട്ടിക്കായി പരീക്ഷ അല്‍പ്പം വൈകി തുടങ്ങാനടക്കമുള്ള ശ്രമങ്ങള്‍ തങ്ങള്‍ നടത്തിയിരുന്നുവെന്ന് കൗണ്‍സില്‍ ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ അധികൃതര്‍ പറയുന്നു.

    Read More »
  • Business

    ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 100 മില്യണ്‍ പിന്നിട്ടു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 100 ദശലക്ഷം നാഴികക്കല്ലിലെത്തിയതായി ബിഎസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആശിഷ് ചൗഹാന്‍ പറഞ്ഞു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നറിയപ്പെടുന്ന ബിഎസ്ഇ വെറും 91 ദിവസത്തിനുള്ളിലാണ് 10 ദശലക്ഷം നിക്ഷേപ അക്കൗണ്ടുകള്‍ ചേര്‍ത്തത്. 2021 ഡിസംബര്‍ 15ന് ബിഎസ്ഇ 90 മില്യണ്‍ നിക്ഷേപ അക്കൗണ്ട് എന്ന നേട്ടം കൈവരിച്ചിരുന്നു. ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഇത് രണ്ടാമത്തെ വേഗത്തിലുള്ള വളര്‍ച്ചയാണ്. 80 മില്യണില്‍നിന്ന് 90 മില്യണിലേക്കായിരുന്നു അതിവേഗ വളര്‍ച്ച. 85 ദിവസം കൊണ്ടാണ് ബിഎസ്ഇ ആ നാഴികക്കല്ല് നേടിയത്. ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 2,54,45,122.12 കോടി രൂപയാണെന്നും ചൗഹാന്‍ ട്വീറ്റില്‍ പറഞ്ഞു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Business

    ഹുറൂണ്‍ റിച്ച് ലിസ്റ്റ്: ആദ്യ പത്തിലെ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: 2022 ഹുറൂണ്‍ റിച്ച് ലിസ്റ്റിലെ ആദ്യ പത്തില്‍ എത്തിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്താണ് അംബാനി നില്‍ക്കുന്നത്. 103 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആകെ സമ്പത്ത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് സൈറസ് പൂനവാല, ഡി-മാര്‍ട്ട് സ്ഥാപകന്‍ രാധാ കിഷന്‍ ദമാനി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ എന്നിവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആഗോളതലത്തിലെ ആദ്യ നൂറില്‍ പുതുതായി പ്രവേശിച്ച മൂന്ന് ഇന്ത്യക്കാര്‍. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് എം3എമ്മുമായി ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കാരുടെ അഭിമാനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തിയത്. ഇന്ത്യന്‍ ശതകോടീശ്വരന്മാരില്‍ 81 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി അദാനി രണ്ടാം സ്ഥാനത്തും 28 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ശിവ് നാടാറും കുടുംബവും മൂന്നാം സ്ഥാനത്തും…

    Read More »
  • Business

    ബ്രോഡ്ബാന്‍ഡ് ഉപയോഗം ഇന്ത്യയില്‍ വര്‍ധിക്കുന്നു; എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധന

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധവനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ 765 ദശലക്ഷമായി വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4ജി ഡാറ്റാ ട്രാഫിക്ക് 6.5 മടങ്ങ് വര്‍ധിച്ചതായും നോക്കിയ എംബിഐടി റിപ്പോര്‍ട്ട് പറയുന്നു. 4ജി സേവനമാണ് രാജ്യത്തിന്റെ മൊത്തം ഡാറ്റ ഉപഭോഗത്തില്‍ 99 ശതമാനവും. ഈ വര്‍ഷം ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അടുത്ത കുറച്ച് വര്‍ഷത്തേക്ക് ബ്രോഡ്ബാന്‍ഡ് വളര്‍ച്ചാ എഞ്ചിനായി 4ജി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നോക്കിയ എംബിഐടി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വിലയിരുത്തി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. മൊബൈല്‍ ഡാറ്റ ഉപയോഗം സിഎജിആര്‍ (കോംപൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക്) 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 53 ശതമാനമായി ഉയര്‍ന്നു. കൂടാതെ ഉപഭോക്താക്കള്‍ പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡാറ്റ 17 ജിബി ആയി ഉയര്‍ന്നു. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ കഴിഞ്ഞ 5…

    Read More »
  • India

    ബാങ്കുകള്‍ 6 വര്‍ഷവും 6 മാസവും കൊണ്ട് തിരിച്ചുപിടിച്ചത് 7,34,542 കോടിയുടെ കിട്ടാക്കടം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: കഴിഞ്ഞ ആറു വര്‍ഷവും ആറ് മാസവും കൊണ്ട് ബാങ്കുകള്‍ തിരിച്ചുപിടിച്ച കിട്ടാക്കടം 7,34,542 കോടി രൂപ. നിഷ്‌ക്രിയ ആസ്തി, എഴുതിത്തള്ളിയ വായ്പകള്‍, വായ്പാ തട്ടിപ്പായി രേഖപ്പെടുത്തിയ തുകകള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുമാണ് കഴിഞ്ഞ ആറ് വര്‍ഷവും ഈ സാമ്പത്തിക വര്‍ഷത്തിലെ ആറ് മാസവും കൊണ്ട് കിട്ടാക്കടം തിരികെ പിടിച്ചതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാട് പറഞ്ഞു. തട്ടിപ്പ് തുകകള്‍ മാത്രമായി, കഴിഞ്ഞ ആറ് സാമ്പത്തിക വര്‍ഷങ്ങളിലും, നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31 വരെയുമുള്ള കാലത്ത് 55,895 കോടി രൂപ തിരിച്ചുപിടിച്ചതായി മന്ത്രി പറഞ്ഞു. 2016ല്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് വഞ്ചന ഇടപാടുകളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, ബാങ്കുകളിലെ തട്ടിപ്പുകള്‍ പരിശോധിക്കുന്നതിന് സര്‍ക്കാര്‍ വിപുലമായ ഘടനാപരവും, നടപടിക്രമപരവുമായ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2015-16 വര്‍ഷത്തില്‍ 68,962 കോടി രൂപയായിരുന്ന തട്ടിപ്പ്, 2020-21ല്‍ 11,583 കോടി രൂപയായി കുറയാന്‍ ഈ…

    Read More »
  • World

    ശ്രീലങ്കയില്‍ വിലക്കയറ്റം അതിരൂക്ഷം; രാജ്യത്ത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊളംമ്പോ: സമാനതകളില്ലാത്തെ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോവുന്നത്. വിദേശ നാണ്യ ശേഖരം ഇല്ലാത്തതിനാല്‍ അവശ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനാവാതെ വന്നതോടെ രാജ്യത്ത് വില വര്‍ധനവ് പിടിച്ചുകെട്ടാവാത്ത വിധം രൂക്ഷമാണ്. ഒരു കിലോ അരിക്ക് 448 ശ്രീലങ്കന്‍ രൂപയാണ് വില. അതായത് ഏകദേശം 128.65 ഇന്ത്യന്‍ രൂപ. ഒരു ലിറ്റര്‍ പാലിന് 263 ലങ്കന്‍ രൂപയാണ്. ഇന്ത്യയിലെ ഒരു രൂപ ലഭിക്കണമെങ്കില്‍ 3.49 ശ്രീലങ്കന്‍ രൂപ നല്‍കണം. വില വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്‌സിന്റെ നേതൃത്തത്തില്‍ കൊളംബോയില്‍ വലിയ പ്രക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പ്രസിഡന്റ് രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രാജപക്‌സെക്കെതിരെ ഹാഷ്ടാഗുകളുമായി വലിയ പ്രതിഷേധമാണ് സമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. അതേസമയം ഭരണപക്ഷ അനുകൂലികളും ഹാഷ്ടാഗുമായി പ്രതിഷേധക്കാരെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധന വില ഉയര്‍ന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. വൈദ്യുത നിലയങ്ങള്‍…

    Read More »
  • Crime

    പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവിനെയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരം അസന്‍ഗാവിലാണ് സംഭവം നടന്നത്. വികാസ് കേദാരെ (36) എന്ന യുവാവാണ് മരിച്ചത്. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പണത്തിനായി തന്നെ പീഡിപ്പിക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്: വികാസ് കേദാരെയുടെ ഭാര്യ മൊണാലിയെ 2021 ഓഗസ്റ്റ് 15-ന്, വിഷം കഴിച്ച് മരിച്ചനിലയില്‍ കാണപ്പെട്ടിരുന്നു. തുടര്‍ന്ന് വികാസിനെതിരേ പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ആദ്യം പ്രേരണാ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാനും പിന്നീട് അതില്‍ നിന്ന് ഒഴിവാക്കാനും പോലീസ് മകനില്‍ നിന്നും പണം ആവശ്യപ്പെട്ടതായി വികാസിന്റെ അമ്മയും സുഹൃത്തും ആരോപിച്ചു. ഭാര്യ മൊണാലി, മകള്‍ ആര്യ(11), അമ്മ പുഷ്പലത (65) എന്നിവര്‍ക്കൊപ്പമാണ് കേദാരെ അസന്‍ഗാവില്‍ താമസിച്ചിരുന്നത്. ഒരു സ്വകാര്യ…

    Read More »
  • India

    കെ സുധാകരൻ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു

    രാജ്യസഭാ സ്ഥാനാർഥി ചർച്ചകൾക്കായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. രാജ്യസഭാ സ്ഥാനാർത്ഥികളെ നാളെ തീരുമാനിച്ചേക്കും. യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന നൽകുമെന്നും ഹൈക്കമാൻറ് ആരെയും നിർദേശിച്ചിട്ടില്ലെന്നും കെ സുധാകരൻ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാർഥികളുടെ സാധ്യത പട്ടിക നാളെ ചർച്ചചെയ്യും. എം ലിജു മാത്രമല്ല പട്ടികയിലുള്ളത്. കെ മുരളീധരൻ ഹൈക്കമാൻഡിന് കത്തുനൽകിയതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • World

    സ്വന്തം രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശങ്ങള്‍ക്കും ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നേരേയാണ് റഷ്യയുടെ ആക്രമണം: സെലന്‍സ്‌കി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group വാഷിങ്ടന്‍: റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയോട് കൂടുതല്‍ സൈനിക സഹായം അഭ്യര്‍ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. അമേരിക്കന്‍ കോണ്‍ഗ്രസിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യവേയാണ് സെലന്‍സ്‌കി സഹായാഭ്യര്‍ഥന നടത്തിയത്. റഷ്യയ്ക്കെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കണമെന്നും അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങളെ റഷ്യയില്‍നിന്ന് പിന്‍വലിക്കണമെന്നും സെലന്‍സ്‌കി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. യുദ്ധ മുഖത്തുനിന്ന് ഓണ്‍ലൈനായി കോണ്‍ഗ്രസ് യോഗത്തിനെ അഭിവാദ്യംചെയ്ത സെലന്‍സ്‌കിയെ എഴുന്നേറ്റുനിന്ന് കരോഘഷം മുഴക്കിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചത്. റഷ്യ യുക്രൈന്റെ ആകാശത്തെ മരണത്തിന്റെ ഉറവിടമാക്കി തീര്‍ത്തെന്ന് സെലന്‍സ്‌കി പറഞ്ഞു. അമേരിക്ക റഷ്യന്‍ ജനപ്രതിനിധികളെ ഉപരോധിക്കണമെന്നും സാമ്പത്തിക ഇടപാടുകള്‍ അവസാനിപ്പിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. സമാധാനമാണ് സമ്പത്തിനെക്കാള്‍ പ്രധാനപ്പെട്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘ഞങ്ങളെ മാത്രമല്ല റഷ്യ ആക്രമിച്ചത്. ഞങ്ങളുടെ രാജ്യത്തെയോ ഞങ്ങളുടെ നഗരങ്ങളെയോ മാത്രമല്ല തകര്‍ത്തത്. ഞങ്ങള്‍ മുറുകെപ്പിടിച്ച മൂല്യങ്ങള്‍ക്കെതിരേ, സ്വന്തം രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് നേരെ, ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നേരെ കൂടിയാണ്…

    Read More »
Back to top button
error: