ഇതുവരെ പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെ ? ഇല്ലെങ്കില്‍ പണികിട്ടും; അവസാന തീയതി മാര്‍ച്ച് 31
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
ന്യൂഡല്‍ഹി: 2022 മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പടെയുള്ള നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാവില്ല. പലതവണ തീയതി നീട്ടി നല്‍കി. ഒടുവില്‍ നല്‍കിയിട്ടുള്ള അവസാന തീയതി മാര്‍ച്ച് 31ആണ്.
പെര്‍മനെന്റ് അക്കൗണ്ട് നമ്പര്‍(പാന്‍) ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടുകളില്‍മാത്രമെ ഭാവിയില്‍ ഇടപാട് അനുവദിക്കൂ എന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രേഡിങ് അക്കൗണ്ട് എടുക്കുന്നതിനും മ്യൂച്വല്‍ ഫണ്ടില്‍ പുതിയതായി നിക്ഷേപിക്കുന്നതിനും പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെബി വ്യക്തിമാക്കിയിട്ടുണ്ട്.
കേന്ദ്ര പ്രത്യക്ഷ നകുതി ബോര്‍ഡ് 2020ല്‍തന്നെ പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 2021 ജൂണ്‍ 30 ആയിരുന്നു അവസാന തിയതി. അത് പിന്നീട് സെപ്റ്റംബര്‍ 30ലേയ്ക്കും ഇപ്പോള്‍ 2022 മാര്‍ച്ച് 31ലേയ്ക്കും നീട്ടുകയായിരുന്നു. ഇനിയും സമയം നീട്ടിനല്‍കിയില്ലെങ്കില്‍ ഓഹരി, മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ നടത്താനാവില്ലെന്നുമാത്രമല്ല, പാന്‍ അസാധുവാകുകയുംചെയ്യും. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി നിയമപ്രകാരം 10,000 രൂപ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP