MovieNEWS

‘ലൗ ജിഹാദ്’ പൂർത്തിയായി, ഉടൻ തീയേറ്ററുകളിൽ

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൗ ജിഹാദ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.      ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ടീസർ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയത് സോഷ്യൽ മീഡിയായിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.

അലി ഗ്രാറ്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാഷ് മുഹമ്മദാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.
വൈവിദ്ധ്യമാർന്ന പ്രമേയം കൊണ്ടും അവതരണംകൊണ്ടും ഏറെ ശ്രദ്ധേയമായ ‘ലുക്കാച്ചിപ്പി ‘ എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
പൂർണ്ണമായും ഗൾഫിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

Signature-ad

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചില വിഷയങ്ങൾ പ്രവാസി മലയാളികളുടെ ജീവിതത്തിലൂടെ, കാലിക പ്രാധാന്യത്തോടെയും തികഞ്ഞ നർമ്മത്തിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
‘ലൗ ജിഹാദി’ലെ ബാലു, സുരാജ് വെഞ്ഞാറമൂട് എന്ന നടൻ്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ച്ചവയ്ക്കുന്ന കഥാപാത്രമാണ്. ഇൻഷ്വറൻസ് ഏജൻ്റും മോട്ടിവേഷൻ സൂപ്പർവൈസറുമാണ് ബാലു.
സിദ്ദിഖ്, ലെന, ഗായത്രി അരുൺ, അമൃതാ, സുധീർ പറവൂർ, ജോസുകുട്ടി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
തിരക്കഥ ,സംഭാഷണം: ബാഷ് മുഹമ്മദ്, ശ്രീകുമാർ അറക്കൽ.
ഹരി നാരായണൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു.
പ്രകാശ് വേലായുധൻ ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം- അജി കുറ്റിയാനി .
മേക്കപ്പ് – സജി കാട്ടാക്കട .
കോസ്റ്റ്യുംഡിസൈൻ- ഇർഷാദ് ചെറുകുന്ന്
അസ്സോസ്സിയേറ്റ് ഡയറക്ടർ- പാർത്ഥൻ.
പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ.
ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ-
സന്തോഷ് കൃഷ്ണൻ.

വാർത്ത: വാഴൂർ ജോസ്.
ഫോട്ടോ: പ്രേംലാൽ പട്ടാഴി

Back to top button
error: