KeralaNEWS

മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ക്രീമുകള്‍ക്ക് വലിയ പങ്കൊന്നുമില്ല; പരീക്ഷിക്കാം നാടൻ പ്രയോഗങ്ങൾ 

മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ക്രീമുകള്‍ക്ക് വലിയ പങ്കൊന്നുമില്ല എന്നതാണ് വാസ്തവം.എല്ലാത്തരം ചര്‍മ്മങ്ങള്‍ക്കും ചേരുന്ന ഒരു ഒറ്റമൂലി ക്രീമും ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നും അറിയുക

നാടന്‍ പ്രയോഗങ്ങള്‍

  • പച്ചമഞ്ഞളും പേരയുടെ കിളുന്തിലയും ചേര്‍ത്തരച്ച്‌ മുഖത്ത് പുരട്ടുക.
  • ചെറുനാരങ്ങാനീര് ദിവസവും പുരട്ടുക.
  • കസ്തൂരിമഞ്ഞള്‍ പനിനീരിലരച്ച്‌ ദിവസവും പുരട്ടുക.
  • ചെറുതേനില്‍ രക്തചന്ദനം ചാലിച്ച്‌ മുഖത്ത് പുരട്ടുക
  • ചന്ദനവും മഞ്ഞളും അരച്ചുയോജിപ്പിച്ചു പതിവായി മുഖത്ത് തേയ്ക്കുക.
  • തുളസിയില തിരുമ്മി നീര് മുഖത്ത് പുരട്ടുക.
  • ചെരുനാരങ്ങാനീര്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിക്കുക.

 

    • വിടരാത്ത നാല് മുല്ലമൊട്ടുകളള്‍ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വെച്ച്‌ രാവിലെ എടുത്തു അരച്ച്‌ മുഖം കഴുകുക.
Signature-ad

 

    • ചന്ദനവും അല്‍പ്പം കര്‍പ്പൂരവും അരച്ചെടുത്ത് രാത്രി കിടക്കുന്നതിനു മുന്‍പ് മുഖത്ത് പുരട്ടുക.

 

    • വേപ്പിലയും മഞ്ഞളും കൂടി അരച്ച്‌ പുരട്ടുക.

 

    • പാലിന്റെ പാടയും മഞ്ഞളും ചേര്ത്തു രാവിലെ അര മണിക്കൂര്‍ പുരട്ടുക.

 

    • കടുക്കത്തോട് അരച്ച്‌ പുരട്ടുക

.

      • തേങ്ങ വെള്ളം കൊണ്ടു മുഖം കഴുകുകയും ഇളനീര്‍ പതിവായി കഴിക്കുകയും ചെയ്യുക.

 

        • രക്ത ചന്ദനം അരച്ച്‌ ചെറുതേനില്‍ ചാലിച്ച്‌ മുഖത്ത് പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു കഴുകുക.

Back to top button
error: