Month: March 2022
-
Kerala
മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്‌നീഷ്യം, സ്‌ട്രോണ്‍ഷ്യം എന്നിവയുടെയും വിറ്റാമിന്‍ എ, ഡി, ബി കോംപ്ലക്‌സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു. ചെമ്മീന്‍, ഞണ്ട്, സാല്‍മണ്‍ മത്സ്യം എന്നിവയില്‍ ധാരാളമുള്ള അസ്റ്റാക്‌സാന്തിനുകള്‍, ഓക്‌സീകരണം വഴി ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു. എത്ര വിലയാണെങ്കിലും ഒമേഗ 3 ആസിഡുകളടങ്ങിയ മത്സ്യം ഒഴിവാക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. കടൽ വിഭവങ്ങളിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഡി കാൽസ്യം പ്രധാനം ചെയ്യുന്നു. സന്ധി സംബന്ധിച്ച അസുഖങ്ങൾ ഒഴിവാക്കുമെന്ന് മാത്രമല്ല, ആമവാതം പോലുള്ള രോഗങ്ങൾ വരാതെ സംരക്ഷിക്കും ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റിആസിഡ്. ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അയല, മത്തി, കോര മീനുകളിലും ചില ഫിഷ് ഓയിൽ സപ്ലിമെന്റുകളിലും കക്കയിറച്ചിയിലും ഒമേഗയുണ്ട്. ഒമേഗ 3 ഫാറ്റിആസിഡ് അടങ്ങിയ ഭക്ഷണം…
Read More » -
Kerala
അദ്ധ്യാപനത്തിലും ജൈവ പച്ചക്കറി ക്യഷിയിലും ഒരുപോലെ മാത്യകയായി പ്രിയ ടീച്ചർ
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ കൃഷി വകുപ്പ് സംഘടിപ്പിച്ച മട്ടുപ്പാവ് കൃഷിയ്ക്കുള്ള സംസ്ഥാന അവാർഡിന്റെ മൂന്നാം സ്ഥാനം പത്തനംതിട്ട ജില്ലയിലെ അയിരൂർ പഞ്ചായത്തിലുള്ള പ്രിയ പി നായർക്ക് ലഭിച്ചു.പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം, കണമുക്ക് സ്കുളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ അദ്ധ്യാപികയായ പ്രിയ പി നായരാണ് അദ്ധ്യാപനത്തിലും ജൈവ പച്ചക്കറി കൃഷിയിലും ഒരുപോലെ മാത്യകയാകുന്നത്. ഭിന്നശേഷിക്കാരായ തൻ്റെ വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൈപിടിച്ച് നയിക്കുന്നതിനായാണ് പ്രിയ ടീച്ചർ മറ്റ് കുട്ടികൾക്കൊപ്പം അവരെയും ചേർത്ത് ജൈവ പച്ചക്കറി ക്യഷി ആരംഭിക്കുന്നത്. പിന്നീട് തൻ്റെ വിദ്യാർത്ഥികൾ എന്ന പോലെ പച്ചക്കറി കൃഷിയും പ്രിയ ടീച്ചർക്ക് ജീവിതത്തിൻ്റെ തന്നെ ഭാഗമാവുകയായിരുന്നു.സ്കൂൾ അങ്കണത്തിലും വീട്ടുവളപ്പിലും സ്ഥലം തികയാതെ വന്നതോടെയാണ് മട്ടുപ്പാവ് കൃഷിയുടെ സാധ്യതകളും പ്രിയ ടീച്ചർ പ്രയോജനപ്പെടുത്തിയത്. അയിരൂർ ഗ്രാമ പഞ്ചായത്ത് അംഗമായ മാതാവ് അമ്പിളിയും പിതാവ് പ്രഭാകരൻ നായരും ഭർത്താവ് ടിജു ശങ്കർ, മക്കളായ ശിവാനി, ലഷ്മി, ജാനകി എന്നിവരും പിൻതുണയുമായെത്തിയതോടെ നമ്മുടെ കാലാവസ്ഥയിൽ വളരാൻ മടിക്കുന്ന സവാള, കാബേജ്,…
Read More » -
Kerala
ടിപ്പു സുൽത്താൻ ജനിച്ച ദേവനഹള്ളി കോട്ട
ബംഗളുരു നഗരത്തിലെ ചരിത്ര ഇടങ്ങളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി, അധികമൊന്നും അറിയപ്പെടാത്ത ഒരു ഇടമാണ് ദേവനഹള്ളി കോട്ട.മൈസൂർ കടുവയായി, ഭരണാധികാരികളെയും ബ്രിട്ടീഷുകാരെയും ഒരുപോല പേടിപ്പിച്ച ടിപ്പു സുൽത്താൻ ജനിച്ചത് ഇവിടെയാണ്.ചരിത്രത്തോട് ഇത്രയൊക്കെ ചേർന്നു നിൽക്കുന്ന ഇടമാണെങ്കിലും ബംഗളൂരുകാർക്ക് പോലും ഈ നാടിനെ ശരിക്കും അറിയില്ല എന്നതാണ് സത്യം. അവസാന ശ്വാസം വരെയും പൊരുതി നിന്ന് പോരാടിയ ടിപ്പു സുൽത്താൻ എന്ന പോരാളി ജന്മമെടുത്ത ദേവനഹള്ളിയെക്കുറിച്ച് അറിയാം… ബംഗളൂരു നഗരത്തിൽ നിന്നും ഏകദേശം 40 കിലോമീറ്ററോളം അകലെ, എയർപോർട്ട് റോഡിലൂടെ സഞ്ചരിച്ചാണ് ടിപ്പു സുൽത്താൻ ജനിച്ച ദേവനഹള്ളിയിലെത്തേണ്ടത്. 20 ഏക്കർ സ്ഥലത്തായാണ് കോട്ട സ്ഥിതി ചെയ്യുന്നത്.ആവധിയിലെ മല്ല ബൈരേ ഗൗഡയാണ് തന്റെ സമുദായത്തെ ഒന്നിപ്പിച്ചു കൊണ്ടുപോകുന്നതിനായി ഒരു കോട്ട ഇവിടെ നിർമ്മിക്കുന്നത്.1501 ൽ നിർമ്മിച്ച കോട്ടയുടെ ഭരണം പതിനെട്ടാം നൂറ്റാണ്ടുവരെ അദ്ദേഹത്തിന്റെ ആളുകളായിരുന്നു നടത്തിയിരുന്നത്.പിന്നീടാണ് കോട്ടയുടെ ചരിത്രം മാറിമറിയുന്നത്. 1791 ൽ മൈസൂർ ദളവയായിരുന്ന നൻജരാജിയ ഇവിടം കീഴടക്കി. പിന്നീട്…
Read More » -
Kerala
ഹെർബൽ വയാഗ്ര;നായ്ക്കുരണയുടെ ഗുണങ്ങൾ അറിയാം
ഭാരതത്തിൽ ഉടനീളം കണ്ടുവരുന്നതും പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്നതുമായ ഒരു ഔഷധസസ്യമാണ് നായ്ക്കുരണ. കൗതുകകരമായ പൂക്കളുള്ള ഒരു ഔഷധവള്ളിയാണ് ഇത്.ഇതിന്റെ ഫലത്തിന്റെ പുറത്തുള്ള പൊടി പറ്റിയാൽ അസഹ്യമായ ചൊറിച്ചിലുണ്ടാകും. ഉപയോഗത്തെ അടിസ്ഥാനമാക്കി ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹെർബൽ വയാഗ്രയെന്നാണ് നായ്ക്കുരണയുടെ ചെല്ലപ്പേര്. ലൈംഗികശേഷി വർധിപ്പിക്കുന്ന ഔഷധമെന്ന നിലയിലാണ് ഈ വിളിപ്പേര്. പുരുഷന്മാരിൽ ഉണ്ടാകുന്ന ലിംഗ ഉദ്ധാരണക്കുറവ്, ക്ഷീണം, ബീജത്തിന്റെ ഗുണക്കുറവ് എന്നിവ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശീതളർച്ച, ഉദരരോഗങ്ങൾ, വ്രണങ്ങൾ, വിരശല്യം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധചേരുവയിൽ നായ്ക്കുരണപ്പരിപ്പ് ഉപയോഗിക്കുനുണ്ട്. ഉണക്കി കുരു വേർതിരിച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് രോമം ഒഴുക്കി കളഞ്ഞ് കുരുവെടുത്ത് പാലിൽ പുഴുങ്ങി ഉണക്കി പൊടിക്കുന്നതാണ് ഇതിന്റെ സംസ്‌കരണ രീതി.പാലിൽ പുഴുങ്ങിയ കുരു എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ നിൽക്കും. ഇതിന്റെ വിത്ത് രക്ത ധമനിയിലെ രക്തയോട്ടം കാര്യക്ഷമമാക്കുന്നു.അതു കൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഓജസ്സും…
Read More » -
Kerala
രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് 68 ചിത്രങ്ങള്‍..
<രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് ലിസ ചെയാന്റെ ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ ഉൾപ്പടെ 68 ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഐ എസ് ആക്രമണത്തിന്റെ ഇര ലിസ ചലാൻ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടൻറെ ആദ്യപ്രദർശനവും ഇന്ന് നടക്കും.കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. രാവിലെ ഒൻപതിന് ഏരീസ് പ്ലെക്സ്-6-ലാണ് ചിത്രത്തിന്റെ പ്രദർശനം.<span;>മത്സര ചിത്രങ്ങളുടെ പ്രദർശനവും ഇന്നാരംഭിക്കും. ഏഴ് മത്സര ചിത്രങ്ങളും 17 ഇന്ത്യൻ സിനിമയും പ്രദർശനത്തിലുണ്ട്. മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസ വ്യൂഹത്തിന്റെ ആദ്യ പ്രദർശനമടക്കം 68 ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകരെ കാത്തിരിക്കുന്നത്. കമീല അഡീനിയുടെ യൂനി, റഷ്യൻ ചിത്രം ക്യാപ്റ്റൻ വൽകാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രമായ കൂഴാങ്കൽ, അർജന്റീനൻ ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ് , മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനൻ, നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ്…
Read More » -
Food
മൂഡ് മാറ്റങ്ങളെ ചെറുക്കാന്‍
ദിവസം മുഴുവന്‍ ഒരേ മൂഡില്‍ കഴിയാന്‍ എല്ലാവർക്കും എപ്പോഴും സാധിക്കില്ല. മൂഡ് മാറ്റങ്ങള്‍ മിക്കവര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ മൂഡ് മാറ്റങ്ങളെ ചെറുക്കാന്‍ ഒരുപരിധി വരെ ചില ആഹാരങ്ങള്‍ക്ക് സാധിക്കും. അത്തരം ചില സുപ്പര്‍ ഫുഡ്‌സ് എന്തൊക്കെയാണെന്ന് നോക്കാം. അവക്കാഡോ- ഹെല്‍ത്തി ഫാറ്റ് ധാരാളം അടങ്ങിയതാണ് അവക്കാഡോ. ന്യൂറോട്രാന്‍സ്മിറ്റര്‍ ആയ സെറാടോണിന്‍ ധാരാളമുണ്ട് അവക്കാഡോയില്‍. ചിക്ക് പീസ് – വൈറ്റമിന്‍ B9 ധാരാളം അടങ്ങിയതാണ് ഇത്. മൂഡ് മാറ്റങ്ങളെ ക്രമീകരിക്കാന്‍ ഇവയ്ക്ക് സാധിക്കും. ബ്രസീല്‍ നട്സ് – മഗ്നീഷ്യം, ബി വൈറ്റമിനുകൾ, സിങ്ക് എന്നിവ ധാരാളം അടങ്ങിയതാണ് ഈ നട്സ്. ഇവ മൂഡ് മാറ്റങ്ങളെ തടയും. ചോക്‌ലേറ്റ് – Phenylethylamine അടങ്ങിയതാണ് ചോക്‌ലേറ്റ്. സ്‌ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും ഇവ സഹായിക്കും. കോട്ടേജ് ചീസ് – ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും ഇവ സഹായിക്കും.
Read More » -
Kerala
ചൂട് കൂടുന്നു;പാതയോരങ്ങളിൽ നിന്ന് ആകര്‍ഷകങ്ങളായ നിറങ്ങളിലും രുചികളിലുമുള്ള പാനീയങ്ങൾ വാങ്ങി കുടിക്കുന്നവർ ശ്രദ്ധിക്കുക
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്‍പനാശാലകള്‍ വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും, ഐസും ശുദ്ധമായ ജലത്തിൽ തയ്യാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും. ജലജന്യ രോഗങ്ങള്‍ വേനല്‍ ശക്തമായതോടെ ജല ദൗര്‍ലഭ്യം കാരണം കുടിവെള്ളം മലിനമാകുകയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാൻ ഇടവരുകയും ചെയ്യും. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകും. മലിനമായ ജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾക്കും ബാധിക്കുന്നു. കോളറ ജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും,ലവണങ്ങളും നഷ്ടമാകുന്നതാണ് ഇതിലേറ്റവും പ്രധാനം. ഇത് നിർജലീകരണത്തിനു കാരണമാവുകയും രോഗി…
Read More » -
Kerala
ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്; പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നിൽ ഇന്ത്യ
ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്.ഐക്യരാഷ്ട്ര സംഘടനയുടെ 2019-2021 കാലഘട്ടത്തെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. 7,821 പോയിന്റോടെയാണ് ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്. 7,636 പോയിന്റുള്ള ഡെന്മാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. ഐലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്ത്.146 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്.പാക്കിസ്ഥാന്‍ 121-ാം സ്ഥാനത്തും ശ്രീലങ്ക 127-ാം സ്ഥാനത്തുമാണ് ഉള്ളത്.ഏറ്റവും കുറവ് പോയിന്റോടെ അഫ്ഗാനിസ്ഥാനാണ് (146) പിന്നിൽ.
Read More » -
Kerala
ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങണം ?
ഉറക്കക്കുറവ് മാനസികമായും ശാരീരികമായും ആരോഗ്യത്തെ ബാധിക്കും.പ്രായപൂര്‍ത്തിയായ ഒരു വ്യക്തി ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങിയിരിക്കണം.മനുഷ്യന്റെ ദഹനപ്രക്രിയയെ അടക്കം ഉറക്കം സ്വാധീനിക്കുന്നുണ്ട്.ഏറ്റവും ചുരുങ്ങിയത് ആറ് മണിക്കൂര്‍ ഉറങ്ങാത്തവരില്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ കാണപ്പെടുന്നു.കൃത്യമായ വിശ്രമം ഇല്ലാത്തത് കണ്ണുകളെയും സാരമായി ബാധിക്കും.രാത്രി 10 നും പുലര്‍ച്ചെ ആറിനും ഇടയിലുള്ള സമയം ഉറക്കത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.രാത്രി ഏറെ വൈകി ഉറങ്ങുന്നതും രാവിലെ വളരെ വൈകി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും അത്ര നല്ല ശീലമല്ല. ഒരു മനുഷ്യൻ അവന്റെ പ്രായത്തിന് അനുസരിച്ച് ദിവസം എത്ര സമയം ഉറങ്ങണം എന്നതു സംബന്ധിച്ചുള്ള വിവരങ്ങളാണ് ചുവടെ. നവജാതശിശു(മൂന്നു മാസം വരെ പ്രായമുളളത്)- 14 മുതൽ 17 മണിക്കൂർ വരെ നവജാതശിശു(നാലു മുതൽ 11 മാസം വരെ പ്രായമുളളത്)- 12-15 മണിക്കൂർ കുട്ടികൾ(രണ്ടു വയസുവരെ)- 11 മുതൽ 14 മണിക്കൂർ വരെ കുട്ടികൾ(മൂന്നു മുതൽ അഞ്ച് വയസ് വരെ)- 10 മുതൽ 13 മണിക്കൂർ വരെ കുട്ടികൾ(ആറു…
Read More » -
Kerala
മകനേയും ഭാര്യയേയും രണ്ടു പേരക്കുട്ടികളെയും പിതാവ് വീടിനു തീ കൊളുത്തി കൊലപ്പെടുത്തി
തൊടുപുഴ: ചീനിക്കുഴിയിൽ പിതാവ് മകനെയും കുടുംബത്തെയും വീടിനു തീയിട്ടു കൊലപ്പെടുത്തി. സ്വത്ത് തർക്കത്തിന്റെ പേരിലാണ് ഈ ക്രൂര കൃത്യം ചെയ്തതെന്നാണ് വിവരം. അബ്ദുൾ ഫൈസൽ (45), ഭാര്യ ഷീബ (45), മക്കളായ മെഹർ (16), അഫ്സാന (14) എന്നിവരാണ് കൊല്ലപ്പെട്ടത്. ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകം നടത്തിയശേഷം വിവരം പ്രതി ഹമീദ് തന്നെയാണ് അയല്‍ക്കാരെ വിവരം അറിയിച്ചത്. അയൽവാസികൾ ഓടിഎത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകടത്തുകടന്നെങ്കിലും ഒന്നും ചെയ്യാനായില്ല. ഹമീദ് ആ സമയത്ത് വീണ്ടും പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നത്രേ. ഫൈസലും കുടുംബവും ഉറങ്ങിക്കിടന്ന സമയത്താണ് വീടിന് തീവച്ചതെന്നാണ് വിവരം. തീ കെടുത്താതിരിക്കാൻ വീട്ടിലെയും അയൽവീടുകളിലെയും കുടിവെള്ള ടാങ്കുകളിലെ വെള്ളം ഒഴുക്കിക്കളഞ്ഞുവെന്നും പറയുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയത്. ഹമീദ് കുടുംബവഴക്കിനെ തുടർന്നാണ് വീടിന് പെട്രോൾ ഒഴിച്ച് കത്തിച്ചത്. കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് തന്നെ അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം…
Read More »