KeralaNEWS

ഹെർബൽ വയാഗ്ര;നായ്ക്കുരണയുടെ ഗുണങ്ങൾ അറിയാം

ഭാരതത്തിൽ ഉടനീളം കണ്ടുവരുന്നതും പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്നതുമായ ഒരു ഔഷധസസ്യമാണ്‌ നായ്ക്കുരണ. കൗതുകകരമായ പൂക്കളുള്ള ഒരു ഔഷധവള്ളിയാണ് ഇത്.ഇതിന്റെ ഫലത്തിന്റെ പുറത്തുള്ള പൊടി പറ്റിയാൽ അസഹ്യമായ ചൊറിച്ചിലുണ്ടാകും. ഉപയോഗത്തെ അടിസ്ഥാനമാക്കി ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഹെർബൽ വയാഗ്രയെന്നാണ് നായ്ക്കുരണയുടെ ചെല്ലപ്പേര്. ലൈംഗികശേഷി വർധിപ്പിക്കുന്ന ഔഷധമെന്ന നിലയിലാണ് ഈ വിളിപ്പേര്. പുരുഷന്മാരിൽ ഉണ്ടാകുന്ന ലിംഗ ഉദ്ധാരണക്കുറവ്, ക്ഷീണം, ബീജത്തിന്റെ ഗുണക്കുറവ് എന്നിവ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശീതളർച്ച, ഉദരരോഗങ്ങൾ, വ്രണങ്ങൾ, വിരശല്യം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധചേരുവയിൽ നായ്ക്കുരണപ്പരിപ്പ്  ഉപയോഗിക്കുനുണ്ട്.
ഉണക്കി കുരു വേർതിരിച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് രോമം ഒഴുക്കി കളഞ്ഞ് കുരുവെടുത്ത് പാലിൽ പുഴുങ്ങി ഉണക്കി പൊടിക്കുന്നതാണ് ഇതിന്റെ സംസ്‌കരണ രീതി.പാലിൽ പുഴുങ്ങിയ കുരു എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ നിൽക്കും. ഇതിന്റെ വിത്ത് രക്ത ധമനിയിലെ രക്തയോട്ടം  കാര്യക്ഷമമാക്കുന്നു.അതു കൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഓജസ്സും ഉന്മേഷവും വർദ്ധിപ്പിക്കും എന്നു  പറയപ്പെറ്റുന്നു. അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്കു പോലും മരുന്നാകാൻ ശേഷിയുള്ളതായി ശാസ്ത്രലോകം വിലയിരുത്തിയ ഉൽപന്നമാണ് നായ്ക്കുരണ.
രാസഘടകങ്ങൾ
ഇതിന്റെ ഫലത്തിൽ (വിത്തിൽ) 25.03% പ്രോട്ടീൻ, 6.75% ഖനിജങ്ങൾ, 3.95% കാൽസിയം, 0.02% സൽഫർ, അത്രയും തന്നെ മാൻഗ നീസ് എന്നിവയും ഡൈഹൈഡ്രോക്സിഫിനൈൽ അലനിൻ, ഗ്ളൂട്ടാത്തിയോൺ, ലെസിഥിൻ, ഗാലിക് അമ്ളം, ഗ്ളൂക്കോഡ് എന്നീ രാസ പദാർഥങ്ങളും അടങ്ങിയിരിക്കുന്നു. ഈ പദാർഥങ്ങൾ എല്ലാംതന്നെ ഇതിന്റെ വേരിലും അടങ്ങിയിട്ടുണ്ട്.
ഔഷധഗുണം
ബലവർധകമാണ് ഇത്. രക്തധമനിയിലെ രക്തപരിസഞ്ചരണം കാര്യ ക്ഷമമാക്കുന്നു.ബീജം വർധിപ്പിക്കുന്നു. രോമം ഉദരവിര ശമിപ്പിക്കുന്നു.
ചില ഔഷധപ്രയോഗങ്ങൾ 
ഫലത്തെ ആവരണം ചെയ്തിരിക്കുന്ന രോമം 4 ഡെ : ഗ്രാം എടുത്ത് ശർക്കരയിലോ വെണ്ണയിലോ ചേർത്ത് വെറുംവയറ്റിൽ സേവിച്ചാൽ ഉദരവിര നശിക്കും.
നായ്കുരണയുടെ  ഇല അരച്ചു വ്രണത്തിൽ തേക്കാമെങ്കിൽ വ്രണം എളുപ്പം ഉണങ്ങുന്നു.
നായ്കുരണയുടെ  വേരും വിത്തും കഷായം വച്ച് 30 മി.ലി. വീതം ദിവസം രണ്ടുനേരമെന്ന കണക്കിലോ ഇവ ഉണക്കിപ്പൊടിച്ച് പൂർണമാക്കി 3 ഗ്രാം വീതം രാവിലെയും രാത്രിയിലുമോ ഉപയോഗിച്ചാൽ വാതരോഗങ്ങൾ ശമിക്കും; ധാതുപുഷ്ടിയുണ്ടാകും; ലൈംഗികശക്തി വർധിക്കും. വേരും വിത്തും യഥാവിധി നെയ്യ് കാച്ചി സേവിക്കുന്നതും നല്ലതാണ്.
നായ്കുരണയുടെ വേരും ഞെരിഞ്ഞിലും സമമെടുത്ത് കഷായം വച്ചു കുടിച്ചാൽ വൃക്കരോഗങ്ങൾ ഭേദമാകുന്നതാണ്.
നായ്ക്കുരണയുടെ വേരും വിത്തും കഷായം വെച്ചു കഴിച്ചാൽ വാതരോഗങ്ങൾ ശമിക്കും.
വിത്തു ഉണക്കി പൊടിച്ചു ചൂർണ്ണമാക്കി 3 ഗ്രാം വീതം രാവിലെയും രാത്രിയും പാലിൽ കഴിച്ചാൽ ധാതു പുഷ്ടി ഉണ്ടാകും.
നായ്ക്കുരണയുടെ വേരും ഞെരിഞ്ഞിലും സമമെടുത്ത് കഷായം വെച്ചു കഴിച്ചാൽ  വൃക്കരോഗങ്ങള് ശമിക്കും.

Back to top button
error: