ദിവസം മുഴുവന്‍ ഒരേ മൂഡില്‍ കഴിയാന്‍ എല്ലാവർക്കും എപ്പോഴും സാധിക്കില്ല. മൂഡ് മാറ്റങ്ങള്‍ മിക്കവര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഈ മൂഡ് മാറ്റങ്ങളെ ചെറുക്കാന്‍ ഒരുപരിധി വരെ ചില ആഹാരങ്ങള്‍ക്ക് സാധിക്കും. അത്തരം ചില സുപ്പര്‍ ഫുഡ്‌സ് എന്തൊക്കെയാണെന്ന് നോക്കാം.
അവക്കാഡോ- ഹെല്‍ത്തി ഫാറ്റ് ധാരാളം അടങ്ങിയതാണ് അവക്കാഡോ. ന്യൂറോട്രാന്‍സ്മിറ്റര്‍ ആയ സെറാടോണിന്‍ ധാരാളമുണ്ട് അവക്കാഡോയില്‍.
ചിക്ക് പീസ് – വൈറ്റമിന്‍ B9 ധാരാളം അടങ്ങിയതാണ് ഇത്. മൂഡ് മാറ്റങ്ങളെ ക്രമീകരിക്കാന്‍ ഇവയ്ക്ക് സാധിക്കും. ബ്രസീല്‍ നട്സ് – മഗ്നീഷ്യം, ബി വൈറ്റമിനുകൾ, സിങ്ക് എന്നിവ ധാരാളം അടങ്ങിയതാണ് ഈ നട്സ്. ഇവ മൂഡ് മാറ്റങ്ങളെ തടയും.
ചോക്‌ലേറ്റ് – Phenylethylamine അടങ്ങിയതാണ് ചോക്‌ലേറ്റ്. സ്‌ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും ഇവ സഹായിക്കും.
കോട്ടേജ് ചീസ് – ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും ഇവ സഹായിക്കും.