Month: March 2022

  • World

    റഷ്യയുടെ എണ്ണ വാങ്ങരുതെന്ന് അമേരിക്ക; ഇന്ത്യ ആശങ്കയില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ഡല്‍ഹി: യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയുടെ എണ്ണ വാങ്ങരുതെന്ന നിലപാടില്‍ അമേരിക്ക ഉറച്ചു നിന്നതോടെ ഇന്ത്യ ആശങ്കയില്‍. അമേരിക്കയുടെ മുന്നറിയിപ്പിനിടയിലും കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത് ലക്ഷം ബാരലാണ് ഒടുവില്‍ ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. കോവിഡ് കാരണം പ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പദ് രംഗത്തിന് റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ആശ്വാസകരമാകുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഇന്ത്യ മാത്രമല്ല, പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി ജര്‍മനി ഇപ്പോഴും തുടരുകയാണ്. ഉപരോധം തുടരുന്നതിനിടെ റഷ്യയില്‍ നിന്ന് ഇന്ത്യ പ്രതിരോധ സാമഗ്രികള്‍ വാങ്ങിയിരുന്നു. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യക്ക് ആശ്വാസമാണ്.…

    Read More »
  • India

    കര്‍ണാടകയില്‍ ബസ് മറിഞ്ഞ് എട്ടുപേര്‍ മരിച്ചു

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തുംകൂരു: കര്‍ണാടകയില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ യാത്രക്കാരായ എട്ടുപേര്‍ മരിക്കുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുംകൂരു ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ് സംഭവം. ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നെന്നും ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നും പോലീസ് പറഞ്ഞു. ബസ് യാത്രക്കാരില്‍ അധികവും വിദ്യാര്‍ഥികളായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുഃഖം രേഖപ്പെടുത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തു. അപകടം നടന്നതില്‍ അതിയായ സങ്കടമുണ്ടെന്നും മരിച്ചവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെയെത്താന്‍ പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു  

    Read More »
  • Kerala

    തരൂരിനും കെ.വി. തോമസിനും കെ.പി.സി.സിയുടെ വിലക്ക്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കണ്ണൂര്‍: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറുകളില്‍ സി.പി.എം. ക്ഷണ പ്രകാരം ശശി തരൂരും കെ.വി. തോമസും പങ്കെടുക്കുന്നത് വിലക്കി കെ.പി.സി.സി. നീതി രഹിതമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സി.പി.എമ്മുമായി ഒരു സഹകരണവുമില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കി. ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പരിപാടികളില്‍ പോകാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരിച്ചടിച്ചു. കോണ്‍ഗ്രസില്‍ അര്‍ഹമായ പരിഗണ കിട്ടുന്നില്ലെന്നാരോപിച്ച് മാസങ്ങളായി ഇടഞ്ഞ് നില്‍ക്കുന്ന നേതാവാണ് കെ.വി. തോമസ്. വികസന കാര്യങ്ങളില്‍ പാര്‍ട്ടിക്കതീതമായി നിലപാടെടെക്കുകയും പിണറായിയെ പൊതുവേദിയില്‍ പോലും പ്രശംസിക്കാനും മടി കണിക്കാത്ത നേതാവാണ് ശശി തരൂര്‍. ഇരുവരേയും 23-ആം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറുകളിലേക്ക് സി.പി.എം. ക്ഷണിച്ചിരുന്നു. മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാര്‍…

    Read More »
  • Kerala

    കെ.എസ്.ആര്‍.ടി.സിയിലെ ‘ചില്ലറ’ത്തര്‍ക്കങ്ങള്‍ക്ക് പരിഹാരം; അവന്‍ ഉടന്‍ വരുന്നു…

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ ‘ചില്ലറ’ത്തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുന്നു. സ്മാര്‍ട്ട് കാര്‍ഡ് സൗകര്യം ഉടനെ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഉപയോഗിച്ച് തുടങ്ങും. ചില്ലറയുടെ പേരിലെ തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ള തലവേദനകള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകളിലൂടെ പരിഹാരമാവും. സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ എറണാകുളം കെഎസ്ആര്‍ടിസി ഓഫീസില്‍ എത്തിക്കഴിഞ്ഞു. സ്മാര്‍ട്ട് കാര്‍ഡ് എടുത്ത് അതില്‍ പണം ചേര്‍ത്ത് ചാര്‍ജ് ചെയ്താല്‍ ബസുകളില്‍ യാത്ര ചെയ്യാന്‍ അവ ഉപയോഗിക്കാം. ആദ്യഘട്ടത്തില്‍ സ്‌കാനിയ, സൂപ്പര്‍ഫാസ്റ്റ് ബസുകളിലായിരിക്കും ഇത് നടപ്പിലാക്കുക. 55 മെഷീനുകളാണ് എറണാകുളത്ത് എത്തിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് എടുത്തു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വഴി കാര്‍ഡിലേക്ക് പണം ഇടാം. കണ്ടക്ടറുടെ കൈയില്‍ പണം നല്‍കിയാലും അത് കാര്‍ഡിലേക്ക് ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് കൊടുത്ത് തീരുന്നതിലെ കാലതാമസം തുടങ്ങിയവ ഇതോടെ മാറുമെന്നാണ് പ്രതീക്ഷ. ഫോണ്‍ പേ ആണ് ഏജന്‍സി. ഓരോ ബസിന്റെയും കിലോമീറ്റര്‍ അടിസ്ഥാനത്തിലുള്ള വരുമാനം, ഓരോ ട്രിപ്പിനുമുള്ള വരുമാനം…

    Read More »
  • Crime

    ഹമീദ് കൂട്ടക്കൊലയ്ക്ക് കളമൊരുക്കിയത് ഫൈസലിനും കുടുംബത്തിനും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ചശേഷം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തൊടുപുഴ: ചീനികുഴിയില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത് കൃത്യമായ ആസൂത്രണത്തിനൊടുവിലെന്ന് പോലീസ്. ഹമീദ് കൂട്ടക്കൊലയ്ക്ക് കളമൊരുക്കിയത് ഫൈസലിനും കുടുംബത്തിനും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ചശേഷമായിരുന്നു. കുടുംബവഴക്കിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. തൊടുപുഴ ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്ന (14) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട ഫൈസലിന്റെ പിതാവ് ചീനിക്കുഴി സ്വദേശി ഹമീദാണ് (79) വീട്ടുകാരെ കൊലപ്പെടുത്തിയത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ഹമീദ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കൂട്ടക്കൊല ആസൂത്രിതമായിരുന്നെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ്. പ്രതി ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അരുകൊല നടന്നത്. മുറിയില്‍ തീ പടര്‍ന്നതോടെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ ഫോണില്‍ വിളിച്ചെന്ന് അയല്‍വാസി രാഹുല്‍. മുറിയില്‍ തീ പടര്‍ന്നതോടെ രക്ഷതേടി മുഹമ്മദ് ഫൈസലും കുടുംബവും ശുചിമുറിയില്‍ ഒളിച്ചു. വീട് പുറത്തു നിന്നും…

    Read More »
  • Kerala

    കല്ല് വാരികൊണ്ടുപോയാല്‍ പദ്ധതി ഇല്ലാതാകുമോ ? പരിഹാസവുമായി കോടിയേരി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തെറ്റിധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ നീക്കം നടക്കുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഇ.എം.എസ്. ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് പദ്ധതിക്കെതിരേ കേരളത്തില്‍ നടക്കുന്നത്. കേരളത്തില്‍ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിര്‍ക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നത്. സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടുപോയാല്‍ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Kerala

    കെ-റെയില്‍: സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസ്സില്‍ ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും പിണറായി ആവര്‍ത്തിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് സൂചിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ റെയില്‍ പദ്ധതിക്കെതിരായ സമരങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. ബി.ജെ.പിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • Crime

    വസ്ത്രവ്യാപാരിയായ സ്ത്രീയെ നടുറോഡില്‍ വെട്ടി കൊന്ന പ്രതി തൂങ്ങി മരിച്ച നിലയില്‍

    കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരിയായ സ്ത്രീയെ നടുറോഡില്‍ വെട്ടി കൊന്ന പ്രതി തൂങ്ങി മരിച്ച നിലയില്‍. എറിയാട് ആളൊഴിഞ്ഞ പറമ്പില്‍ ആണ് തൂങ്ങി മരിച്ചത്. എറിയാട് സ്വദേശി റിയാസാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് തുണിക്കട അടച്ച് സ്‌കൂട്ടറില്‍ വീട്ടില്‍ പോകുമ്പോള്‍ വ്യാപാരിയായ വീട്ടമ്മയെ റിയാസ് വെട്ടിയത്. ഗുരുതരാവസ്ഥയില്‍ ആയിരുന്ന റിന്‍സി ഇന്നലെയാണ് മരിച്ചത്. പൊലീസ് പരിശോധന നടത്തുന്നതിനിടയിലാണ് വീടിന് സമീപത്തെ പറമ്പില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

    Read More »
  • Kerala

    അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 84-കാരന് 15വര്‍ഷം തടവ്

    ചെന്നൈ: അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 84-കാരന് 15വര്‍ഷം തടവും 5000 രൂപ ശിക്ഷയും വിധിച്ചു.പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്ബോള്‍ ഇയാള്‍ക്ക് 80 വയസായിരുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമനെയാണ് പോക്സോ നിയമപ്രകാരം കോടതി ശിക്ഷിച്ചത്. തിരുവള്ളൂര്‍ മഹിളാ കോടതിയുടെതാണ് ഉത്തരവ്. 2018 ജൂലൈയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.ഇയാളുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ദമ്പതികളുടെ സ്കൂൾ വിദ്യാർത്ഥിനിയായ മകളെയാണ്  വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇയാൾ പീഡിപ്പിച്ചത്.

    Read More »
  • Kerala

    കിലോയ്ക്ക് 670 രൂപ വിലയുള്ള മാലി മുളക്

    ഞെട്ടണ്ട.മാലി മുളകിന് ഇപ്പോൾ കിലോയ്ക്ക് 670 രൂപയാണ് കേരളത്തിൽ വില.മാലിക്കാര്‍ക്ക് പ്രിയപ്പെട്ടതിനാലാണ് ഈ കയറ്റുമതിയിനത്തെ മാലി മുളകെന്ന് വിളിക്കുന്നത്.മാലി മുളക് ചെടികള്‍ ഒരു വര്‍ഷത്തിലധികം വിളവ് നല്‍കും. വര്‍ഷത്തില്‍ കുറഞ്ഞത് 50,000 രൂപ വരെ ലാഭവും കിട്ടും. സാധാരണ മുളകിനേക്കാള്‍ വലിപ്പവും മണവും സ്വാദും എരിവും കൂടുതലാണ് മാലി മുളകിന്.രണ്ടര ഇഞ്ച് വരെ വലിപ്പം. തൊലി ചുളിഞ്ഞിരിക്കും.എരിവ് കൂടുതലായതിനാല്‍ കുറച്ച്‌ മതി. കാറ്ററിംഗുകാര്‍ക്ക് പ്രയോജനപ്രദം.നല്ല ചെടിയില്‍ നിന്ന് അഞ്ച് കിലോ വരെ മുളക് കിട്ടും.     തെക്കേ അമേരിക്കന്‍ ജനുസില്‍പെട്ടതാണ് (കാപ്സിക്കം ചൈനാന്‍സി) മാലി മുളക്.ഇടുക്കിയില്‍ തുടങ്ങിയ ഇതിന്റെ കൃഷി പതിയെ കേരളം മുഴുവൻ പ്രചാരത്തിലാവുന്നുണ്ട്. ഇതേ ഇനത്തില്‍പെട്ട ‘വെള്ളായണി തേജസ്’ കാര്‍ഷിക സര്‍വകലാശാലയും വികസിപ്പിച്ചിട്ടുണ്ട്. തൃശൂർ പുത്തൂര്‍ വടക്കുഞ്ചേരി ഉണ്ണിക്കൃഷ്ണൻ ഇടവിളക്കൃഷിയായാണ് ഒന്നര സെന്റ് സ്ഥലത്ത് മാലി മുളക് തൈകൾ  നട്ടത്.300 ചെടിയില്‍ നിന്ന് 67 ാം ദിവസം വിളവെടുത്തപ്പോള്‍ ലഭിച്ചതോ 17 കിലോ. അന്നത്തെ വരുമാനം 11,390…

    Read More »
Back to top button
error: