KeralaNEWS

ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്; പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നിൽ ഇന്ത്യ

ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ്.ഐക്യരാഷ്ട്ര സംഘടനയുടെ 2019-2021 കാലഘട്ടത്തെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. 7,821 പോയിന്റോടെയാണ് ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്.
 7,636 പോയിന്റുള്ള ഡെന്മാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. ഐലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനത്ത്.146 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്.പാക്കിസ്ഥാന്‍ 121-ാം സ്ഥാനത്തും ശ്രീലങ്ക 127-ാം സ്ഥാനത്തുമാണ് ഉള്ളത്.ഏറ്റവും കുറവ് പോയിന്റോടെ അഫ്ഗാനിസ്ഥാനാണ് (146) പിന്നിൽ.

Back to top button
error: