NEWS

പല തരംഗങ്ങള്‍ വന്നു പോയിട്ടും ചിലർക്ക് മാത്രമെന്തേ ഇപ്പോഴും കൊറോണ വരാത്തത് ?

ഴിഞ്ഞ മൂന്നു വർഷമായി കൊറോണയുടെ പല അവസ്ഥാന്തരങ്ങളിലൂടെയും നമ്മൾ കടന്നു പോയിട്ടും ചിലർക്ക് മാത്രമെന്തേ ഇപ്പോഴും കൊറോണ വരാത്തത് ? ശരീരത്തില്‍ വലിയ അളവില്‍ ‘ടി സെല്ലുകള്‍ ‘ ഉണ്ടായിരുന്നവരാകാം ഇത്തരക്കാരെന്നാണ് ഗവേഷകരുടെ നിഗമനം.ഒരുതരം മെമ്മറി കോശങ്ങളാണ് ടി സെല്ലുകള്‍. നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തില്‍ വലിയ പങ്കുവഹിക്കുന്ന മെമ്മറി കോശങ്ങളാണിത്.ഇത്തരത്തിലുള്ള ടി സെല്ലുകള്‍ ശരീരത്തില്‍ രൂപപ്പെട്ടവര്‍ക്ക് മഹാമാരിയെ ചെറുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇതുകൂടാതെ ചിലരുടെ ജനിതക ഘടനയുടെ പ്രത്യേകതകളും കൊറോണയെ അകറ്റി നിര്‍ത്താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടാകാമെന്നാണ് പറയപ്പെടുന്നത്. പല തരത്തിലുള്ള കൊറോണ വൈറസുകള്‍ക്ക് വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുണ്ട്.എന്നാല്‍ ചില സമാനതകളും ഇവ പലപ്പോഴും പ്രകടിപ്പിക്കുന്നു. ഈ സമാനതകള്‍ തിരിച്ചറിയാന്‍ നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ക്ക് സാധിച്ചതാകും കൊറോണ വൈറസില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്നും ഗവേഷകര്‍ പറയുന്നു.

Back to top button
error: