Month: March 2022

  • NEWS

    കെഎസ്ആർടിസിയുടെ ചരിത്രം

    ശ്രീ ചി​ത്തി​ര​ തി​രു​നാ​ൾ മ​ഹാ​രാ​ജാ​വ് ല​ണ്ട​ൻ കാ​ണാ​ൻ പോ​യ വേ​ള​യി​ലാ​ണ് ചി​ല്ല​റ പൗ​ണ്ടു മു​ട​ക്കി​യാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ​റ്റു​ന്ന ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡി​ന്‍റെ ബ​സു​ക​ൾ അ​വി​ടെ കാ​ണാ​നി​ട​യാ​യ​ത്. ഇ​ത്ത​രം ബ​സു​ക​ൾ തി​രു​വി​താ​കൂ​റി​ലെ സ്വ​ന്തം പ്ര​ജ​ക​ൾ​ക്കും സ​മ്മാ​നി​ച്ചാ​ലോ എ​ന്നു ചി​ത്തി​ര​തി​രു​നാ​ൾ ആ​ഗ്ര​ഹി​ച്ചു​പോ​യി. റോ​ഡു​ക​ൾ കു​റ​വാ​യ നാ​ട്ടുരാ​ജ്യ​ത്ത് എ​ങ്ങ​നെ ബ​സോ​ടി​ക്കും എ​ന്ന​തൊ​ന്നും ചി​ന്തി​ക്കാ​തെ​യും മ​ന​സു മ​ടി​ക്കാ​തെ​യും ല​ണ്ട​ൻ ബ​സു​ക​ളെ​പ്പ​റ്റി കൂ​ടു​ത​ൽ അ​റി​യാ​ൻ ചി​ത്തി​ര​തി​രു​നാ​ൾ മഹാരാ​ജാ​വ് ല​ണ്ട​ൻ പാ​സ​ഞ്ച​ർ ട്രാ​ൻ​സ്പോ​ർ​ട്ട് ബോ​ർ​ഡ് ഓ​ഫീ​സി​ൽ ചെ​ന്നു. ഇം​ഗ്ള​ണ്ടി​ൽ നി​ന്ന് ബ​സ് എ​ൻ​ജി​നു​ക​ൾ മാ​ത്ര​മ​ല്ല തി​രു​വി​താം​കൂ​റി​ലെ ഗ​ട്ട​ർ റോ​ഡി​നു പ​റ്റി​യ ബോ​ഡി നി​ർ​മി​ക്കാ​ൻ പ​റ്റി​യ എ​ൻ​ജി​നി​യ​റെ​യും ത​രാം എ​ന്ന സാ​യി​പ്പി​ന്‍റെ ഉ​റ​പ്പി​ലാ​ണ് മ​ഹാ​രാ​ജാ​വ് അ​ന​ന്ത​പു​രി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. യാ​ത്ര​യി​ൽ കി​ട്ടി​യ ഉ​റ​പ്പ​നു​സ​രി​ച്ച് ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് കമ്പനിയിൽ ഓ​പ്പ​റേ​റ്റിം​ഗ് സൂ​പ്ര​ണ്ടാ​യി​രു​ന്ന സി.​ജി. സാ​ൾ​ട്ട​ർ എ​ന്ന മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റെ തി​രു​വി​താം​കൂ​റി​ൽ ബ​സി​റ​ക്കാ​ൻ വി​ട്ടു​കി​ട്ടി. അ​ത​നു​സ​രി​ച്ച് 1937 സെ​പ്റ്റം​ബ​ർ 20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​ർ സാ​ൾ​ട്ട​ർ സാ​യി​പ്പി​നെ തി​രു​വി​താം​കൂ​ർ ട്രാ​ൻ​സ്പോ​ർ​ട്ട് സൂ​പ്ര​ണ്ടാ​യി ചി​ത്തി​ര​തി​രു​നാ​ൾ…

    Read More »
  • Sports

    ഐ എസ് എൽ എട്ടാം സീസൺ ജേതാക്കളെ ഇന്നറിയാം

    ഐ എസ് എൽ എട്ടാം സീസൺ ജേതാക്കളെ ഇന്നറിയാം.കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി ഫൈനൽ രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിൽ നടക്കും. രണ്ട് മഞ്ഞപ്പടകളും ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പോരാട്ടത്തിനിറങ്ങുന്നത്. 2014 ലെയും 2016 ലെയും കിരീട നഷ്ടത്തിന് കണക്ക് തീർക്കാൻ കേരളത്തിന്റെ കൊമ്പന്മാർ ഫറ്റോർദയിലെത്തിക്കഴിഞ്ഞു. വിന്നേഴ്സ് ഷീൽഡിന്റെ ഗർവ്വുമായി എത്തിയ ഓവൻ കോയിലിന്റെ ജംഷെദ്പൂരിനെ തോൽപിച്ചാണ് അഡ്രിയാൻ ലൂണ ക്യാപ്ടനായ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശം. പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ ചാണക്യതന്ത്രങ്ങളാണ് കൊമ്പന്മാരുടെ എട്ടാം സീസണിലെ അവിശ്വസനീയ കുതിപ്പിന് പിന്നിലെ രഹസ്യം. ആക്രമണത്തിൽ ലൂണ- വാസ്ക്വേസ് – ഡിയാസ് – സഹൽ സഖ്യം മിന്നിത്തെളിയുമ്പോൾ പ്രതിരോധത്തിൽ കോട്ട കെട്ടാൻ ലെസ്കോവിച്ചും ഹോർമിപാമും ഖാബ്രയുമെല്ലാമുണ്ട്. ഡിഫൻസീവ് മിഡ് ഫീൽഡർമാരായി പൂട്ടിയയും ജീക്സണും പുറത്തെടുക്കുന്നതും ഉശിരൻ പോരാട്ടവീര്യമാണ്. ഗോൾ വലയ്ക്ക് കീഴിൽ പ്രഭ്സൂഖൻ സിംഗ് ഗില്ലിന്റെ വണ്ടർ സേവുകളും കൊമ്പന്മാർക്ക് തുണയാകും. കഴിഞ്ഞ ഏതാനും സീസണുകളിലെ തോൽവിയുടെ കടങ്ങളെല്ലാം പലിശ സഹിതം…

    Read More »
  • Kerala

    വഴുതക്കാട് സര്‍ക്കാര്‍ വിദ്യാലയത്തിന്റെ 65-ാമത് വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് മന്ത്രി ആന്റണി രാജു

    കാഴ്ചപരിമിതര്‍ ഉള്‍പ്പെടെയുള്ളവരെ കരുതലോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ദീര്‍ഘകാല വീക്ഷണത്തോടെയുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് പൊതുഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കാഴ്ചപരിമിതര്‍ക്കായുള്ള വഴുതക്കാട് സര്‍ക്കാര്‍ വിദ്യാലയത്തിന്റെ 65-ാമത് വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ആന്റണി രാജു.   പരിമിതികള്‍ക്കിടയിലും മികച്ച നേട്ടങ്ങളാണ് പലരും കരസ്ഥമാക്കുന്നത്. അവരെ കൈപിടിച്ചുയര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമയാണ്. വകുപ്പ് തലത്തിലും സര്‍ക്കാര്‍ തലത്തിലും കാഴ്ചപരിമിതര്‍ക്കായി നിരവധി പദ്ധതികള്‍ നടത്തി വരുന്നു. കാഴ്ച പരിമിതി വിദ്യാലയത്തില്‍ നൂതന സാങ്കേതിക വിദ്യകളുടെയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടേയോ അഭാവമോ ആവശ്യമോ ഉണ്ടെങ്കില്‍ അത് നടപ്പാക്കാന്‍ പ്രഥമ പരിഗണന നല്‍കുമെന്ന് പറഞ്ഞ മന്ത്രി പ്രസിലേക്കുള്ള ബ്രെയ്ല്‍ മെഷീന്‍ വാങ്ങുന്നതിനായി 13 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചതായി പ്രഖ്യാപിച്ചു. നീണ്ടകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രഥമാധ്യപകനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. ഈ വര്‍ഷത്തെ റേഡിയോ ക്ലബ്ബിന്റെയും സര്‍ഗ്ഗവേളയുടേയും…

    Read More »
  • NEWS

    ന്യൂനപക്ഷമാണെങ്കിൽ മാത്രമേ കേരളത്തിൽ ജീവിക്കാൻ പറ്റൂ: വെള്ളാപ്പള്ളി നടേശൻ

    കായംകുളം: ന്യൂനപക്ഷമാണെങ്കില്‍ മാത്രമേ കേരളത്തില്‍ ജീവിക്കാന്‍ കഴിയൂ എന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.മേട്ടുതറ നാരായണന്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ നിശ്ചയിച്ചതിനെ പരാമര്‍ശിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. വനിതയാണ്, യുവതിയാണ് എന്നൊക്കെ പറഞ്ഞതിന് പിന്നാലെ ന്യൂനപക്ഷമാണെന്ന് ഒരുതള്ളുകൂടി നടത്തിയതെന്തിനാണ്.? ന്യൂനപക്ഷമാണെങ്കിലേ ഇവിടെ ജീവിക്കാന്‍ കഴിയൂ എന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.   താനും തന്റെ കുടുംബവും ഇഷ്ടപ്പെടുന്ന നേതാവാണ് രമേശ് ചെന്നിത്തല എന്നും വെള്ളാപ്പള്ളി പറഞ്ഞു.തന്നെ പിടിച്ച്‌ അകത്തിടാന്‍ ഓര്‍ഡര്‍ ഇട്ടയാളാണെന്ന് അറിയാമെന്നും പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.ചടങ്ങിൽ രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നു.

    Read More »
  • NEWS

    കേരള ബ്ലാസ്റ്റേഴ്സിന് ആവേശം പകരാൻ ഐ എം വിജയനും ലാലും ഗോവയിൽ

    ഐ​​​​എ​​​​സ്‌എ​​​​ലി​​​​ല്‍ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​ന്റെ ഫൈ​​​​ന​​​​ല്‍ കാ​​​​ണാ​​​​ന്‍ മുൻ ഇ​​​​ന്ത്യ​​​​ന്‍ ​​​ഫുട്ബോൾ താരം  ഐ.​​​​എം.വി​​​​ജ​​​​യ​​​​നും ന​​​​ട​​​​നും സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​മാ​​​​യ ലാ​​​​ലും കാ​​​​റി​​​​ൽ ഗോ​​​​വ​​​​യി​​​​ലേക്ക്.ഏ​​​​തെ​​​​ങ്കി​​​​ലും സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഫ്ലൈ​​​​റ്റ് മി​​​​സ് ആ​​​​യാ​​​​ലോ എ​​​​ന്നു ക​​​​രു​​​​തി​​​​യാ​​​​ണ് കാ​​​​റി​​​​ല്‍​​​​ത്ത​​​​ന്നെ യാത്രയെന്ന്  ഇ​​​​രു​​​​വ​​​​രും പ​​​​റ​​​​ഞ്ഞു. ലാ​​​​ലി​​​​ന്‍റെ മ​​​​ക​​​​ന്‍ ജീ​​​​ന്‍ പോ​​​​ളും ഇ​​​​വ​​​​ര്‍​​​​ക്കൊ​​​​പ്പ​​​​മു​​​​ണ്ട്. ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്റെ ഈ ​​​​സീ​​​​സ​​​​ണി​​​​ലെ പ്ര​​​​ക​​​​ട​​​​നം ക​​​​ണ്ട​​​​പ്പോ​​​​ള്‍ ത​​​​ന്നെ ഫൈ​​​​ന​​​​ലി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന് ഉ​​​​റപ്പാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും, ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​നു​​​​ത​​​​ന്നെ​​​​യാ​​​​യി​​​​രി​​​​ക്കും ക​​​​പ്പെ​​​​ന്നും ഐ.​​​​എം. വി​​​​ജ‍യ​​​​ന്‍ പ​​​​റ​​​​ഞ്ഞു

    Read More »
  • Crime

    ഭാര്യ പണിങ്ങി; കലിപ്പ്തീര്‍ക്കാന്‍ നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി യുവാവിന്റെ ആത്മഹത്യാ ഭീഷണി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മലപ്പുറം: ഭാര്യ കാണാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഇന്നലെ വൈകിട്ട് എടപ്പാളിലായിരുന്നു പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കിക്കൊണ്ട് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. എടപ്പാള്‍ മേല്‍പ്പാലത്തില്‍ കയറി നിന്നായിരുന്നു യുവാവിന്റെ ഭീഷണി. ഇടുക്കി സ്വദേശിയും എറണാകുളം റൂട്ടില്‍ ഓടുന്ന ബസിലെ ജീവനക്കാരനുമായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭാര്യയെ കാണാനായി നഗരത്തില്‍ എത്തിയതായിരുന്നു. എന്നാല്‍ ഇയാളെ കാണാന്‍ ഭാര്യ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഭാര്യ കാണാന്‍ വിസമ്മതിച്ചതിന് പിന്നാലെ എടപ്പാള്‍ ഗോവിന്ദ ടാക്കീസിന് സമീപത്തെത്തിയ യുവാവ് മദ്യലഹരിയില്‍ റോഡില്‍ കിടക്കുകയും വാഹനങ്ങള്‍ തടയുകയുമായിരുന്നു. ഇവിടെ നിന്ന് ഒരു വാഹനത്തില്‍ കയറി എടപ്പാള്‍ ടൗണിലെത്തുകയായിരുന്നു. ഇതിനിടെ യുവാവിനെ വാഹനത്തില്‍ കേറ്റി പോലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡും ഡ്രൈവര്‍മാരും നാട്ടുകാരും ശ്രമിച്ചെങ്കിലും ഇവരെ യുവാവ് ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷമേ പാലത്തില്‍ കയറി താഴേക്ക്…

    Read More »
  • NEWS

    കശുമാങ്ങ എന്തൊക്കെ അസുഖത്തിനുള്ള മരുന്ന് ആണെന്ന് എത്രപേർക്കറിയാം? 

    യാത്രയിൽ ഛർദ്ദി അനുഭവപ്പെടുന്നവർക്ക് പറങ്കിമാവിന്റെ തളിരില വായിലിട്ടു ചവച്ചാൽ മതി   പറങ്കികള്‍ നമ്മുടെ നാട്ടിലെത്തിച്ച പറങ്കിമാങ്ങയുടെ ജന്‍മദേശം ബ്രസീലാണ്…. ഫലത്തേക്കാള്‍ ഇതിന്റെ വിത്തിനാണ് കൂടുതല്‍ പ്രാധാന്യം. മാമ്പഴത്തിന്റെ അതേ കുടുംബത്തില്‍പ്പെട്ട കശുമാവ്, മാവിനേക്കാളും പല കാര്യത്തിലും വ്യത്യസ്തമാണ്. ഏകദേശം ഇരുപതിനം കശുമാവുകളുണ്ടെങ്കിലും അതിലേറ്റവും പ്രധാനപ്പെട്ടത് Anacardium Occdentale  എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കശുമാവാണ്. മണ്ണൊലിപ്പുതടയാന്‍ വേണ്ടി വച്ചുപിടിപ്പിച്ചിരുന്ന ഈ വൃക്ഷം വ്യാവസായിക പ്രാധാന്യം മനസിലാക്കി ഇപ്പോള്‍ ധാരാളമായി കൃഷി ചെയ്തുവരുന്നുണ്ട്. ഇന്ത്യയില്‍ കശുവണ്ടി കൃഷിയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. മഞ്ഞിനെയും ശൈത്യകാലാവസ്ഥയെയും താങ്ങാന്‍ കഴിവില്ലാത്ത ഇവ മറ്റേതു കാലാവസ്ഥയിലും വളരും. കശുവണ്ടിപ്പരിപ്പിനോളം തന്നെ പോഷകഗുണമുള്ളതാണ് കശുമാങ്ങയും. സാധാരണക്കാരില്‍ വൈറ്റമിന്‍ സി യുടെ അപര്യാപ്തത ഇല്ലാതാക്കാന്‍ ഈ ഫലത്തിനു സാധിക്കും. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമുള്ളതിനേക്കാള്‍ ആറിരട്ടി വൈറ്റമിന്‍ ‘സി’ ഇതിന്റെ നീരില്‍ അടങ്ങിയിരിക്കുന്നു. ഔഷധഗുണങ്ങള്‍ കശുമാങ്ങയും കശുവണ്ടിപ്പരിപ്പും ഇലയും എല്ലാം ഔഷധമൂല്യത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്. തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ…

    Read More »
  • NEWS

    മൂട്ടയെ കണ്ടവരുണ്ടോ ? പോലീസിന് ആവശ്യമുണ്ട്

    നമ്മുടെ നാട്ടിൽ മൂട്ടയെ കണ്ടുകിട്ടാൻ ഇക്കാലത്ത് കുറച്ച് വിഷമമാണ്. എന്നാൽ കുറച്ച് വർഷം മുൻപ് വരെ ഇതായിരുന്നില്ല  സ്ഥിതി.പലർക്കും ഇരിക്കപ്പൊറുതികൊടുക്കാതിരുന്നതും ഉറക്കം നഷ്ടമാക്കിയതും  ഇവരായിരുന്നു. സിനിമക്കൊട്ടകളിലെ സീറ്റുകളും, റയിൽവേ സ്റ്റേഷനിലെ മരബെഞ്ചുകളും, ഹോസ്റ്റൽ മുറികളിലെ കട്ടിലുകളും അവ അടക്കി വാണു.രത്രികൾ നിദ്രാവിഹീനങ്ങളാക്കാൻ മൂട്ടകൾക്ക് പ്രത്യേക കഴിവുതന്നയുണ്ടായിരുന്നു.. പായയും കിടക്കകളും വെയിലത്തിട്ടും, നായ്തുമ്പ ( മൂട്ടക്കൊല്ലി ) പോലുള്ള ചെടികളുടെ ഇലയും തണ്ടും വിതറിയും, വിഷമരുന്നടിച്ചും ഇവയെ കൊല്ലാൻ പലവിദ്യകളും നോക്കും.പക്ഷെ എവിടെ! മൂട്ടകൾ മനുഷ്യർക്കൊപ്പം ജീവിതം തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങളായി. Cimex lectularius  എന്നാണിതിന്റെ ശാസ്ത്ര നാമം   സിമിസിഡെ കുടുംബത്തിൽ പെട്ട ഈ  ചോരകുടിയൻ പരാദജീവി കാഴ്ചക്ക് വളരെ ചെറുതാണ്.ചുകപ്പ് കലർന്ന ബ്രൗൺ നിറം.അര സെന്റീമീറ്ററിനടുത്ത് നീളം, പരിചയമില്ലാത്തവർക്ക് കാഴ്ചയിൽ വളരെചെറിയ കുഞ്ഞുപാറ്റയാണെന്ന് തോന്നും. വിരിഞ്ഞിറങ്ങിയ ഉടനുള്ള മൂട്ടകുഞ്ഞുങ്ങൾക്ക് നിറം കുറവായിരിക്കും, സുതാര്യമായ ശരീരം. വളർച്ച പൂർത്തിയാകുന്നതിനനുസരിച്ച്, ചോരകുടിക്കാൻ കിട്ടുന്നതിനനുസരിച്ച് കടും നിറത്തിലേക്ക് മാറും.  ഉറുമ്പിന്റേതുപോലെ ജോറായുള്ള ഓട്ടമാണ് ഇവർക്ക്. ചോര…

    Read More »
  • NEWS

    മകനെ ഉപേക്ഷിക്കാൻ അമ്മയെ പ്രേരിപ്പിച്ച സിദ്ദൻ അറസ്റ്റിൽ

    കോഴിക്കോട്: 13 വയസുള്ള മകനെ ഉപേക്ഷിക്കാൻ അമ്മയെ നിർബന്ധിച്ച സംഭവത്തില്‍ സിദ്ദന്‍ അറസ്റ്റിലായി. കോഴിക്കോട് ബാലുശേരി കായണ്ണയിലാണ് സംഭവം.കായണ്ണ മാട്ടനോട് ചാരുപറമ്ബില്‍ രവി(52) എന്നയാളെയാണ് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ബാലനീതി വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഫെബ്രുവരി 12 മുതല്‍ അമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്ത മകനെ ഉപേക്ഷിച്ച്‌ പോയതിന് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.തുടർന്ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് രവി നിരവധി തവണ ഈ ഫോണിലേക്ക് വിളിച്ചതായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് മകനെ ഉപേക്ഷിച്ചത് രവിയുടെ നിര്‍ബന്ധപ്രകാരമാണെന്ന് വ്യക്തമായത്. മകനെ ഉപേക്ഷിച്ചുപോയ യുവതി, രവിയ്ക്കൊപ്പം താമസിച്ചതിന്‍റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.വീടിനോട് ചേര്‍ന്ന് ക്ഷേത്രം പണിത്, പ്രശ്ന പരിഹാരം നിര്‍ദേശിക്കുന്നയാളാണ് രവി.

    Read More »
  • NEWS

    മറുനാടന്‍ മലയാളി ചാനൽ ഉടമ ഷാജന്‍ സ്കറിയയ്ക്കെതിരെ കേസ്

      ‘കെ വാറ്റ് കേരളത്തിന്റെ സ്വന്തം വാറ്റ്’ എന്ന തലവാചകത്തോടെ മദ്യക്കുപ്പിയുമായി നില്‍ക്കുന്ന ബിനീഷിന്റെ ചിത്രമാണ് ഷാജന്‍ സ്കറിയ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്   തിരുവനന്തപുരം: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്കറിയയ്ക്കെതിരെ സൈബര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.ബിനീഷ് കോടിയേരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അപകീര്‍ത്തിപ്പെടുന്ന രീതിയില്‍ തന്റെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന് കാട്ടിയാണ് ബിനീഷ് കോടിയേരി പരാതി നല്‍കിയത്. കെ വാറ്റ് കേരളത്തിന്റെ സ്വന്തം വാറ്റ് എന്ന തലവാചകത്തോടെ മദ്യക്കുപ്പിയുമായി നില്‍ക്കുന്ന ബിനീഷിന്റെ ചിത്രമാണ് ഷാജന്‍ സ്കറിയ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇപ്പോഴും ഈ പോസ്റ്റ് സ്കറിയ ഡിലീറ്റ് ചെയ്തിട്ടില്ല. ഐ.പി.സി സെക്ഷന്‍ 469 ഉള്‍പ്പടെയുള്ള വകുപ്പനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    Read More »
Back to top button
error: