NEWS

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച ആൾ സ്ഥിരം സ്ത്രീകളുടെ അടിവസ്ത്ര മോഷ്ടാവ്

കോട്ടയം: ചങ്ങനാശേരി പായിപ്പാട് കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ തൃക്കൊടിത്താനം സ്വദേശി അനീഷ്(31) നേരത്തെ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതിന് പിടിയിലായിട്ടുള്ള ആൾ.


കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ചങ്ങനാശേരി പായിപ്പാട് കൊച്ചുപള്ളിക്ക് സമീപത്തെ വീട്ടില്‍ വാഷിങ് മെഷീനില്‍ തുണി അലക്കിക്കൊണ്ടുനിന്ന യുവതിയെയാണ് അനീഷ് ലൈംഗികമായി പീഡിപ്പിക്കാനും ക്രൂരമായി ഉപദ്രവിക്കാനും ശ്രമിച്ചത്.പൊലീസിന്റെ കുറ്റവാളികളുടെ ശേഖരത്തിലുള്ള ചിത്രത്തില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Back to top button
error: